പലർക്കും അവൾ മാദകനടി, എനിക്കവൾ മകൾ

0
63

ഒരു സമയത്ത് മലയാള സിനിമയുടെ അവിഭാജ്യ ഘടകമായിരുന്നു സിൽക്ക് സ്മിത എന്ന നടി. മലയാളിയായ ആൻറണി ഈസ്റ്റ്മാൻ 1979 സംവിധാനം ചെയ്ത ഇണയെത്തേടി എന്ന സിനിമയിലൂടെയായിരുന്നു പത്തൊൻപതാമത്തെ വയസ്സിൽ തന്റെ അഭിനയജീവിതം വിജയലക്ഷ്മി എന്ന സിൽക്സ് സ്മിത ആരംഭിക്കുന്നത്. പുതിയ ചിത്രത്തിൽ നായികയായി കോടമ്പാക്കത്തെ ആൻറണി യാദൃശ്ചികമായി കണ്ട കറുത്ത് മെലിഞ്ഞ വിജയലക്ഷ്മിയുടെ ചിത്രങ്ങൾ ആദ്യം ഇഷ്ടമായില്ലെങ്കിലും പിന്നീട് അവരുടെ കണ്ണുകൾ കണ്ട വശ്യത നായികയാക്കാൻ തീരുമാനിക്കുകയായിരുന്നു. വിജയലക്ഷ്മി എന്ന പേര് മാറ്റി സ്മിത എന്ന പേര് കൊടുത്തതും സംവിധായകനായ ആൻറണിയാണ്.

Multilingual actor Vinu Chakravarthy passes away - IBTimes Indiaആ ചിത്രത്തിന്റെ ഷൂട്ടിങ്ങ് നടക്കുന്ന സമയത്തായിരുന്നു വിനു ചക്രവർത്തിയുടെ വണ്ടിച്ചക്രം എന്ന മറ്റൊരു ചിത്രമെത്തുന്നത്. നാടോടികളുടെ കഥ പറഞ്ഞ ആ ചിത്രത്തിൽ സൂപ്പർ സ്റ്റാർ സൂര്യയുടെ അച്ഛൻ ശിവകുമാർ ആയിരുന്നു നായകനായെത്തുന്നത്. വണ്ടി ചക്രത്തിലെ വാ മച്ചാ മണ്ണാപ്പേടി എന്ന ഗാനരംഗം സ്മിതയെ വളരെയധികം പ്രശസ്തിയിൽ കൊണ്ടുചെന്നെത്തിച്ചു. ചിത്രം ഹിറ്റായതോടെ അതിലേ കഥാപാത്രത്തിൻറെ പേരായ സിൽക്ക് എന്ന പേരുകൂടി സ്മിതയ്ക്ക് കിട്ടുകയും ചെയ്തു. ഇതോടെ പിന്നീട് സിൽക് സ്മിത എന്ന് അറിയാൻ തുടങ്ങി. അങ്ങനെ ആയിരുന്നു ഒരു പേരിലേക്ക് താരം എത്തുന്നത്. പിന്നീട് താരത്തിനു ലഭിച്ചതെല്ലാം ഗ്ലാമർ ചിത്രങ്ങൾ മാത്രമായിരുന്നു. താരത്തിന് സൂപ്പർ നടിമാരെകാൾ കൂടുതൽ പ്രതിഫലം ലഭിക്കുവാൻ തുടങ്ങിയിരുന്നു.

വശ്യസൗന്ദര്യത്തിന്റെ ഓർമ്മകളിൽ | Silk smitha, Beautiful girl face, Actressesഒരിക്കലും പ്രൊഫഷണൽ ആയി നൃത്തം പഠിക്കാത്ത ഒരു വ്യക്തിയായിരുന്നു സിൽക്ക് സ്മിത. പക്ഷെ താരത്തിന്റെ സാന്നിധ്യവും എല്ലാം സിനിമകളുടെ വിജയത്തിന് അവിഭാജ്യ ഘടകമായി മാറുകയും ചെയ്തു. ആന്ധ്ര സ്വദേശിയായ വിജയലക്ഷ്മി ആയിരുന്നു തെന്നിന്ത്യ മുഴുവൻ ഇളക്കിമറിച്ച മാദകറാണി ആയ സിൽക്സ്മിത ആയി മാറിയത്. സിൽക്ക് സ്മിത ഓർമയായിട്ട് ഇപ്പോൾ 24 വർഷങ്ങൾ ആയിരിക്കുന്നു. ഇപ്പോഴാണ് സിൽക്ക് സ്മിതയെ പറ്റി സംവിധായകനായ വിനു ചക്രവർത്തി പറയുന്ന ചില വാക്കുകൾ ശ്രദ്ധേയമാകുന്നത്. വളരെ വികാരനിർഭരമായ വാക്കുകൾ ആണ് അദ്ദേഹം പറയുന്നത്. പലർക്കും അവളൊരു മാദകനടി ആയിരിക്കാം. പക്ഷേ തനിക്ക് അവൾ സ്വന്തം മക്കളെ പോലെ ആയിരുന്നു. ഇനിയും തനിക്ക് ഒരു ജന്മം ലഭിക്കുകയാണെങ്കിൽ അവളുടെ അച്ഛൻ ആയാൽ മതിയെന്നായിരുന്നു അദ്ദേഹത്തിൻറെ പ്രതികരണം.

അവളുടെ ശരീരത്തെ മാത്രമായിരുന്നു സിനിമ ആഘോഷമാക്കുന്നത്. ഇന്നൊരു പക്ഷേ അതിൽ എല്ലാവരും പശ്ചാത്തപിക്കുന്നുണ്ടാകും. അവരുടെ അഭിനയം ആരും ശ്രദ്ധിച്ചില്ല. അതിനപ്പുറം അശ്ലീലം മാത്രം കൊണ്ടാടി ഒരു കാലമാണ് എല്ലാവരും ഓർക്കുന്നത്. എന്തിന് അവരുടെ മരണസമയത്ത് പോലും ചെന്നൈയിൽ ഉണ്ടായിരുന്ന സൂപ്പർസ്റ്റാറുകൾ പോലും സിൽക്കിന്റെ സംസ്കാര ചടങ്ങുകളിൽ എത്തിയിരുന്നില്ല. അവരുടെ മൃതദേഹം കാണുന്നത് പോലും തങ്ങളുടെ സ്റ്റാർ പരിവേഷത്തിൽ ഒരു മങ്ങലേൽപ്പിക്കുമെന്ന് അവർ കരുതി. ചടങ്ങിൽ നിന്നും വിട്ടുനിൽക്കുകയും ചെയ്തത്. അത് അന്ന് വാർത്തകളിൽ ഇടം പിടിക്കുകയും ചെയ്തിരുന്നു. അവളെ ഒരു മാദകനടി കണ്ടിരുന്നെങ്കിലും സിൽക്ക് സ്മിത നല്ലൊരു വ്യക്തിത്വത്തിനുടമയായിരുന്നു. 500ലധികം ചിത്രങ്ങളിൽ പത്തുവർഷംകൊണ്ട് പല രൂപങ്ങളിലും ഭാവങ്ങളിലും താരം എത്തിയിരുന്നു.