പിതൃത്വത്തിന്റെയും മാതൃത്വത്തിന്റെയും ഭാഗമായ അവയവങ്ങളെ ഒരു നാലാംകിട ചരക്കായി അഭിസംബോധന ചെയ്യുന്നത് എന്തിന് ?

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
39 SHARES
471 VIEWS

❤️ഭഗശിഷ്ണിക❤️

vinz shaz

ഞാനിന്ന് ഇവിടെ കുറിക്കുന്നത് Red FM ലേ ശ്രീനാഥ് ഭാസിയുടെ ആ തെറി വിളിയെക്കുറിച്ചാണ്.
“ഹലോ ഐ ആം ശ്രീനാഥ് ഭാസി,ഈയാഴ്ച്ച റെഡ് എഫ്. എം റെഡ് കാർപ്പെറ്റിൽ ആർ. ജെ വിവേകിനൊപ്പം ഞാനാണ്,കേൾക്കൂ കേൾക്കൂ കേട്ടുകൊണ്ടേ ഇരിക്കൂ ”
ശ്രീനാഥ് ഭാസി അടിപ്പൊളി ഇൻട്രോ ഒക്കെ നൽകിയ ശേഷം ഇന്റർവ്യൂ തുടരുന്നു, പക്ഷെ ഏതോ ഒരു ചോദ്യം ഭാസിയെ ചൊടിപ്പിക്കുന്നു അതുകൊണ്ട് തന്നെ Clip edited ആണ് .. ശേഷം വീണ്ടും Rj vivek ഭാസിയോട് പറയുന്നു…
“കുഴപ്പമില്ല നമുക്ക് സ്കിപ്പടിച്ചു അടുത്ത ചോദ്യത്തിലേക്ക് പോകാം.”
അതിന് ഇടയിലൂടെ വളരെ പുച്ഛത്തോടെ ഭാസി പറയുന്നുണ്ട്.
“ഭയങ്കര കോണകത്തിലെ ചോദ്യങ്ങളാണല്ലോ നിന്റേത്.”
തന്റെ പ്രൊഫഷണെപ്പോലും പുച്ഛിച്ചു തള്ളിയിട്ടു, ആ ആർ ജെ പ്രകോപിതനായതുമില്ല , തന്റെ ചോദ്യങ്ങൾ മതിയാക്കി കസേരയിൽ നിന്ന് എണീറ്റ് പോയില്ല, മറിച്ച് തന്റെ ജോലിയിൽ തുടർന്നു. എന്നിട്ട് അടുത്ത ചോദ്യം ചോദിച്ചു അത് ഭാസിയുടെ ശബ്ദത്തെ കുറിച്ചായിരുന്നു.. തികച്ചും നല്ലൊരു ചോദ്യം തന്നെയാണ് അത്. പക്ഷെ അതിന് ഭാസിയുടെ പക്ഷത്തു നിന്നുണ്ടായ രീതി വളരെ മോശമായിരുന്നു…
“എന്ത് പൂ…. ചോദ്യമാടാ ഇത്, നിനക്ക് വേറെ ചോദ്യങ്ങൾ ഒന്നുമില്ലേ???”
Rj യുടെ മുഖത്ത് ദയനീയ ഭാവം.

ഇതിന് ശേഷവും ഭാസി തെറി വിളി തുടർന്നെങ്കിലും, ഞാൻ ശ്രദ്ധിച്ചത് ഈ ഒരു തെറി വാക്കാണ്… ആ തെറി എന്താണ് എന്നത് എനിക്ക് ഇവിടെ പൂർണമായി പറയാനാകില്ല, എന്നിരുന്നാലും ഭാസി ഉപയോഗിച്ച ആ വാക്ക് സ്ത്രീകളുടെ സ്വകാര്യ അവയവത്തിനെപ്പറ്റിയാണ്, അതായത് യോനി…..
ഞാൻ ഇവിടെ ഇപ്പോൾ പറയുന്നത് ശ്രീനാഥ് ഭാസിയുടെ തെറി അഭിഷേകത്തിനെക്കുറിച്ചല്ല, മറിച്ചു മനുഷ്യരുടെ സ്വകാര്യ അവയവങ്ങളെ അശ്ലീല ചുവയോടെ വർണ്ണിക്കുന്നതിനെക്കുറിച്ചാണ്.
“ഭഗശിഷ്ണിക”…സംസ്‌കൃതത്തിലെ ഒരു വാക്കാണ്. ശ്രീ മാധവിക്കുട്ടി ഈ നാമം തന്നെ ആരാധിക്കുന്ന വ്യക്തിയുടെ പുത്രിക്കോ, ഗൃഹത്തിനോ വേണ്ടി നിർദ്ദേശിച്ചിട്ടുണ്ട്. കൃത്യമായി എനിക്ക് അറിയില്ല, പക്ഷെ ഇങ്ങനെയൊരു പേര് നിർദ്ദേശിച്ചതായി എന്റെ ഒരു സുഹൃത്ത് പറഞ്ഞു അറിയാൻ സാധിച്ചു.”ഭഗശിഷ്ണിക” പറയാനും കേൾക്കാനും ഇമ്പമുള്ള പേര്…

ഇനി ഞാൻ പറയുന്നത് ഭഗശിഷ്ണികയെ പറ്റിയാണ്.. ആരാണ് ഭഗശിഷ്ണിക എന്നല്ല, എന്താണ് ഭഗശിഷ്ണിക എന്നതിനെക്കുറിച്ചാണ്.. കുറച്ചുപേർക്കെങ്കിലും ഈ ഒരു വാക്ക് കേട്ട് പരിചയമുണ്ടാകാം.
കേൾക്കാൻ ഇമ്പമുള്ള ഒന്ന് “ഭഗശിഷ്ണിക” എന്നാൽ സ്ത്രീയുടെ യോനിയെയാണ് ഭഗശിഷ്ണിക എന്ന് പറയുന്നത്.
അതെ എന്ത് രസമുള്ള വാക്ക് അല്ലെ… സ്ത്രീ എന്നതിന്റെ പര്യായമായി മാധവിക്കുട്ടി നൽകിയ മനോഹരമായ നാമം തന്നെയാണ് അത്. വിളിക്കുന്ന ആൾക്കും കേൾക്കുന്ന ആൾക്കും ഇമ്പമുള്ള പേര്. ഇതുപോലൊരു നല്ല പേരുള്ള അവയവത്തിനെയാണ് പൂ… മോനെ, പൂ… മോളെ, നിന്റെ അമ്മയുടെ പൂ… എന്നൊക്കെ പറഞ്ഞു തെറി അഭിഷേകം നടത്തുന്നത്.

മനുഷ്യരുടെ സ്വകാര്യ അവയവങ്ങൾ എന്തിനാണ് ആശ്ലീലകരമായി മുദ്ര കുത്തുന്നത്. സ്വകാര്യ അവയവങ്ങൾക്ക് മാത്രമാണല്ലോ ഇത്രയും അശ്ലീലമായ വാക്കുകൾ പറയുന്നത്. മനുഷ്യരുടെ കൈക്കോ, കാലിനോ, മൂക്കിനോ, കണ്ണിനോ etc ഇതുപോലെ അശ്ലീല വാക്കുകൾ ഉണ്ടോ??? (ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞു തരണേ) എനിക്ക് അറിയില്ല…

അതിന് കാരണം സ്വകാര്യ അവയവങ്ങൾ അശ്ലീലമായി കാണുന്നത് കൊണ്ടാണ് ആ അവയവങ്ങൾ തെറിയോട് ഉപമിച്ചു പറയാൻ കാരണം.സ്വകാര്യ അവയവങ്ങൾ അശ്ലീലമായ ഒന്നാണോ?? നമ്മുടെ ശരീരത്തിലെ ഒരു ഭാഗമല്ലേ, അതെങ്ങനെയാണ് അശ്ലീലമാകുക?
എന്റെ അഭിപ്രായത്തിൽ സ്ത്രീപുരുഷ ലിംഗങ്ങളിൽ നിന്നാണ് ലോകത്തിലെ ഏറ്റവും വലിയ സുഖങ്ങളിൽ ഒന്നായ ലൈംഗികത സുഖം പോലും ഉത്തേജിപ്പിക്കുന്നത്.. മനുഷ്യരെ ഇത്രയും ആനന്ദിപ്പിക്കുകയും കോരിത്തരിപ്പിക്കുകയും ചെയ്യുന്ന അവയവം എങ്ങനെ അശ്ലീലമാകും??

സ്ത്രീയുടെ യോനിയെ അശ്ലീല ചുവയോടെ പറയുമ്പോൾ ഒന്ന് ആലോചിക്കണം യോനി എന്നത് മാതൃത്വത്തിന്റെ ഭാഗമാണ്. ശ്രീനാഥ് ഭാസിയെപ്പോലുള്ളവർ ഒരു പൊതുസമൂഹത്തിന്റെ മുന്നിലിരുന്ന് ഇങ്ങനെ തന്റെ അമർഷം അടക്കാൻ മനുഷ്യ അവയവങ്ങളെ തെറി അഭിഷേകത്താൽ മറ്റൊരുവനിലേക്ക് അടിച്ചമർത്തുമ്പോൾ ഒന്ന് ഓർക്കേണ്ടത് ഈ സ്വകാര്യ അവയവങ്ങൾ കാരണമാണ് തനിക്കീ ഭൂമിലെ ജീവ വായു ശ്വസിക്കാനും, ആസ്വദിക്കാനും അവസരം കിട്ടിയതെന്ന്. അതോർത്താൽ നന്ന്…

ഇപ്പോൾ സിനിമകളിൽ മാസ് മസാല ഡയലോഗുകളെക്കാൾ കൈയ്യടി കിട്ടുന്നത് തെറി വിളിക്കൾക്കാണ്, അതിന് ഒരു ഉദാഹരണം ചുരുളി എന്ന സിനിമ തന്നെ. മാസ്സ് ഇല്ല, ചുവട് പിടിപ്പിക്കുന്ന ആക്ഷൻ എലമെന്റ്സ് ഇല്ല. പക്ഷെ തുടക്കം മുതൽ അവസാനം വരെ തെറികൊണ്ടുള്ള പൂരപ്പറമ്പ് തന്നെ . ഞാനും കണ്ടിരുന്നു ആസ്വദിച്ചതാണ്, എന്നിരുന്നാലും ഒന്ന് പറയാതെ വയ്യ, അതുകൊണ്ട് പറയുന്നു.
ജോജു ജോർജിന്റെ
“തങ്കൻ ചേട്ടന്റെ ആൺ……” എന്നത് വളരെ അധികം സ്വാധിനിച്ച ഡയലോഗാണ്..
പിതൃത്വത്തിന്റെയും, മാതൃത്വത്തിന്റെയും ഭാഗമായ അവയവങ്ങളെ ഒരു നാലാംകിട ചരക്കായി അഭിസംബോധന ചെയ്യുന്നത് എന്തിന് ???

ഇനി വരുന്ന തലമുറക്ക് ലൈംഗിക വിദ്യാഭ്യാസം കൊടുക്കാൻ പറഞ്ഞിട്ട്, സമൂഹത്തിനിടയിലൂടെ തെറിവൽക്കപ്പെടുകയല്ലേ ചെയ്യുന്നത്. ഒരു കുട്ടി അങ്ങനെ കേൾക്കുമ്പോൾ തന്റെ ശരീരത്തിലെ ആ ഭാഗം അശ്ലീലമാണ് എന്ന് അവന്റെയുള്ളിൽ ഓട്ടോമാറ്റിക്കലി ഇൻജെക്റ്റ് ആകുകയല്ലേ???
അങ്ങനെ ആ കുട്ടി മറ്റൊരാളെയും ഈ അവയവത്തിനെ തെറി വെച്ച് ഉപമിക്കില്ലേ?
അതിനൊരു ഉദാഹരണമാണ് സോഷ്യൽ മീഡിയയിൽ വളരെ അധികം ഹിറ്റായ രണ്ട് വയസ്സുള്ള ഒരു മോന്റെ തെറി വിളി. സ്വന്തം അമ്മയയോ, ചേച്ചിയോ ആണ് “പോടീ പൂ…” എന്ന് വിളിക്കുന്നത്. അത് കേട്ട് അവിടെ കൂടി നിൽക്കുന്നവർ പൊട്ടിച്ചിരിക്കുകയാണ്. ഇപ്പോഴും ട്രോളുകളിൽ ഇടം പിടിക്കുന്നുണ്ട് ഈ കുഞ്ഞു ബാലന്റെ “പോടീ പൂ….” വിളി.

ആ രണ്ട് വയസ്സുകാരനിൽ പോലും സമൂഹം ആ അവയവത്തിനെ ഒരു അശ്ലീലമാണ് എന്ന് പുച്ഛിച്ചു തള്ളുകയല്ലേ ചെയ്യുന്നത്. ഇത് ശരിയായ ഒന്നാണോ???
ന്നാ താൻ കേസ് കൊട് എന്ന സിനിമയിൽ നിതംബംത്തിനെ ” പൃഷ്ഠം ” എന്ന് പറയുന്നുണ്ട്. ഇങ്ങനെയും പറയാമെന്നുള്ളത് എനിക്ക് ആദ്യ അറിവായിരുന്നു. അത് എനിക്കൊരു അസഭ്യ വാക്കായി തോന്നിയില്ല. മറിച്ചു കുൺ… മൂ… കൊ…. (മനസ്സിലുള്ളത് പോലെ പൂരിപ്പിച്ചോളൂ ) തികച്ചും അസഭ്യവും, അശ്ലീലവും തന്നെയാണ്.

സ്ത്രീപുരുഷ ലിംഗം, സ്വകാര്യ അവയവങ്ങളൊന്നും അശ്ലീലമല്ല എന്നതാണ് ആദ്യം പ്രാബല്യത്തിൽ കൊണ്ട് വരേണ്ടത്… ആ ആവശ്യങ്ങളെക്കുറിച്ച് പുതു തലമുറക്ക് ബോധവൽക്കരണം ചെയ്യണം. ലൈംഗിക വിദ്യാഭ്യാസം എന്നത് പുതു തലമുറക്ക് തികച്ചും ആവശ്യമായ ഒന്ന് തന്നെയാണ്. ഇനിയുള്ള തലമുറക്ക് അവയവങ്ങളെ അസഭ്യ ഭാഷയോടല്ലാതെ അതിനെ ഉച്ഛരിക്കേണ്ട രീതിയിൽ പറഞ്ഞു പഠിപ്പിക്കണം.
ശ്രീനാഥ് ഭാസിമാർ എന്നും Rj വിവേകിനെപ്പോലുള്ളവരോട് കടപ്പെട്ടിരിക്കണം. ഒരു മനുഷ്യനെ തെറി അഭിഷേകത്താൽ പ്രകോപിച്ചിട്ട് പോലും തന്റെ ക്ഷമ അവിടെ വിട്ടുപോകാതെ, സ്വന്തം പ്രൊഫഷനെ ബഹുമാനിച്ചു തന്റെതായ വ്യക്തിത്വവത്തിനെ മാനിച്ചു മുന്നോട്ട് പോയതിൽ അഭിനന്ദിക്കുന്നു.
Mr sreenadh Bhaasi എല്ലാവരും red fm red carpet ലെ വിവേക് അല്ല എന്നതിന് ഉദാഹരണമാണ് Behind woods ലെ anchors ഉം ജീവനക്കാരും. ശ്രീനാഥ് ഭാസിയുടെ ഇത്തരം പ്രവർത്തിയോട് Behindwoods ലെ ജീവനക്കാർ നിയമ നടപടിക്ക് മുന്നിട്ടിറങ്ങിയത് നല്ല പ്രവണത തന്നെയാണ്.ഇത് ശ്രീനാഥ് ഭാസിയെപ്പോലെ ഹുങ്ക് ഉള്ളവർക്ക് ഒരു പാഠമാകട്ടെ.

Leave a Reply

Your email address will not be published. Required fields are marked *

LATEST

“ഒരു നടൻ എങ്ങനെ ആകരുതെന്ന് ഇന്ന് ഒരാൾ പഠിപ്പിച്ചു തന്നു, നന്ദി കുരുവെ” വിവാദമായി ജൂഡ് ആന്റണി ജോസഫിന്റെ പോസ്റ്റ്

മലയാള ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും നടനുമാണ് ജൂഡ് ആന്റണി ജോസഫ് . 2014-ൽ

ഇനിയും ബാബുരാജ് എന്ന നടനെ മലയാള സിനിമ അവഗണിക്കുന്നെങ്കിൽ കൂടുതലായി ഒന്നും പറയാനില്ല

Vishnuv Nath 2011 വരെ അദ്ദേഹത്തെ നായകനടന്മാരുടെ അടിവാങ്ങിക്കൂട്ടനായി നിയമിച്ചെങ്കിലും,,’ആഷിഖ് അബു’ അദേഹത്തിലെ

“ഒരു പെണ്ണിനെ കല്യാണം കഴിച്ച് കുട്ടികൾ ഉണ്ടാക്കിയിട്ട് ആ പെണ്ണിനെ വിട്ട് പല പെണ്ണുങ്ങളുടെ കൂടെ പോവുക, ഗോപി സുന്ദറിന് കാമഭ്രാന്താണ്”

ആറാട്ട് എന്ന ചിത്രത്തിന്റെ പ്രതികരണത്തിലൂടെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ വ്യക്തിയാണ് സന്തോഷ് വർക്കി.