Vipin David
സിനിമാ പരിചയം
Janowar (ബംഗ്ലാദേശി സിനിമ)
റൈഹാൻ റാഫി,സംവിധാനം ചെയ്ത ബംഗ്ലാദേശി വെബ് സിനിമ. ബംഗ്ളാദേശി സിനിമയെ ലോക സിനിമയുടെ ശ്രദ്ധയിൽ കൊണ്ട് വന്ന സിനിമയാണ് ജനോവർ. യഥാർത്ഥ സംഭവത്തിന്റെ സിനിമ രൂപമാണ് സിനിമ. ആ തിരിച്ചറിവ് തന്നെയാണ് സിനിമ കാണാൻ എന്നെ പ്രേരിപ്പിച്ച കാരണവും.അത് കൊണ്ട് തന്നെയാണ് സിനിമ കണ്ട് തീർന്നപ്പോൾ ഉണ്ടായ അനുഭവം ഭീകരമായത്. തികച്ചും ഡിസ്റ്റർബിങ് ആയതും.. സിനിമയുടെ പ്ലോട്ടിലേക്ക് വന്നാൽ,ഒരു അമ്മയും മൂന്നു മക്കളും അടങ്ങുന്ന ഫാമിലി. അവരുടെ ഭർത്താവ് ജോലിയുടെ ഭാഗമായി മറ്റൊരിടത്താണ്.രണ്ടാമത്തെ കുട്ടിയുടെ ബര്ത്ഡേ ആഘോഷിക്കാൻ തയ്യാർ ആയി കൊണ്ടിരിക്കുകയായിരുന്നു അവരെല്ലാരും.ഇതാണ് ഒരു പശ്ചാത്തലം.
പക്ഷെ.പിന്നിട് സംഭവിച്ച കാര്യങ്ങൾ ഒരാൾക്കും വരരുത് എന്ന് ആത്മാർഥമായി ആഗ്രഹിച്ചു പോകുന്ന കാര്യങ്ങളായിരുന്നു. അത് എന്തായിരുന്നുവെന്ന് അറിയാൻ സിനിമ കാണുക.മികച്ച ട്രീറ്റ്മെന്റ് ആണ്, കഥ പറഞ്ഞു പോകുന്ന രീതി ഇത്തരം ഒരു കഥ പറയാൻ പറ്റിയ ടൂൾ തന്നെയാണ്. വയലൻസ് ധാരാളം ഉള്ള സിനിമ 18+ ആണ്. കുട്ടികളെ കാണിക്കാതെ ഇരിക്കുക എന്ന് പ്രതേകിച്ച് പറയേണ്ടത് ഇല്ലല്ലോ.ഉറക്കം പോയിന്ന് പറയാതെ വയ്യ. ഉറക്കം വരാത്തത് കൊണ്ട്, എല്ലാരുടെയും ഉറക്കം കളഞ്ഞേക്കാമെന്ന് ഞാൻ വിചാരിച്ചു. അത് കൊണ്ട് പോസ്റ്റ് ഇടുന്നത്. സദയം കഷമിക്കുക. എന്റെ ഉറക്കം മാത്രം പോയ പോരല്ലോ.സിനിമ ടെലിഗ്രാമിൽ ഉണ്ട്. താല്പര്യമുള്ളവർക്ക്, കാണാം.. മികച്ച ഇമോഷണൽ, ടെറർ എക്സ്പീരിയൻസ് ചെയ്യാം.
**