Entertainment
ഒരുപാട് സാധ്യതയുള്ള പ്ലോട്ട് ഉഴപ്പി കളഞ്ഞു

കുറ്റവും ശിക്ഷയും
Vipin David
സഫാരിയിൽ സിബി തോമസ് ഈ കേസിനെ കുറിച്ച് പറയുന്ന എപ്പിസോഡ് കേട്ട് തരിച്ചു നിന്ന ഞാൻ ആ സംഭവം രാജീവ് രവി സിനിമയാകുന്നു എന്ന വാർത്ത കേട്ട് ഹിമാലയം കേറി പോയിരുന്നു. കാരണം അത്രയും സാധ്യതയുള്ള ഒരു പ്ലോട്ട്, അത് സിനിമയായി വന്നാൽ,ഒരു ശുവർ ബെറ്റ്.അതിനുമപ്പുറം എന്ത്!!!
സമീപ ഭാവിയിൽ പോലീസുകാരൻ എഴുതിയ രണ്ട് സിനിമകൾ നമ്മുടെ മുന്നിൽ ഉണ്ട്, ജോസഫ്, നായാട്ട്. ഷാഹി കബീർ എന്ന പോലീസുക്കാരൻ എഴുതിയ മികച്ച രണ്ട് രചനകൾ.നല്ല പ്രേക്ഷക പ്രീതിയും, ക്രിട്ടിക്കൽ പ്രതീയും ഒരുപോലെ കിട്ടിയ സിനിമ.ആ സിനിമയിൽ പറഞ്ഞ വിഷയങ്ങളെക്കാളും എത്രയോ വിജയ സാധ്യതയുള്ള പ്ലോട്ട് ആയിരുന്നു ഈ റോബറി കേസ്.എന്നിട്ടും.. നിരാശ മാത്രം..!
അസിഫ് അലിയും അലൻ സിയറും മികച്ച പ്രകടനമായിരുന്നു. റിയലിസ്റ്റിക് മേക്കിങ് എന്ന് മാത്രം അല്ല ടെക്നിക്കൽ സൈഡ് എല്ലാം മികച്ചത് തന്നെയായിരുന്നു. പക്ഷെ മുന്നോട്ട് ചലിക്കേണ്ട കഥയും, സാഹചര്യവും സിനിമയിൽ എഴുതി വന്നപ്പോൾ ഒന്നും ഇല്ലാത്തത് പോലെയും ഒട്ടും തന്നെ എൻഗേജ് ചെയ്യിക്കാത്തത് പോലെയും തോന്നി.പ്ലെയിൻ ആയ സമീപനം.. നാടൻ പ്രയോഗം പറഞ്ഞാൽ ഒരു തരത്തിലും ഭീകരതയുമില്ല, കണ്ട് ശീലിച്ച ചടലതയും, ത്രില്ലുമില്ല.നോർത്ത് ഇന്ത്യ പോർഷൻ ഒരുപാട് പ്രതീക്ഷിച്ചു ഇരുന്നവരുടെ പ്രതീക്ഷ തകർത്ത അവതരണം. അവര് അവിടെ നിന്നു രക്ഷപെട്ടു പോകുന്നതിനു, ആളുകളെ ട്രേസ് ഔട്ട് ചെയ്തു പിടിച്ചു കൊണ്ട് പോകുന്നതും എല്ലാം തീർത്തും ഒന്നുമില്ലല്ലോ ഇത് എന്ന അവസ്ഥയായി പോയി.. ഒരുപാട് സാധ്യതയുള്ള പ്ലോട്ട് ഉഴപ്പി കളഞ്ഞു എന്ന് എന്റെ പക്ഷം.
1,168 total views, 8 views today