fbpx
Connect with us

Entertainment

തിയറ്ററിൽ ഈ സിനിമ കാണാൻ ഭാഗ്യം ഉണ്ടായ സിനിമ സ്നേഹികളെ നിങ്ങൾ എത്ര ഭാഗ്യവാന്മാർ

Published

on

Vipin David

ആവസാവ്യൂഹം
Sony liv റീലിസ്.

കൃഷ്ണാനന്ദ് സംവിധാനം ചെയ്ത, ഈ വർഷത്തെ സ്റ്റേറ്റ് അവാർഡ് മികച്ച സിനിമയായി തിരഞ്ഞെടുത്ത സിനിമ. സത്യത്തിൽ ഇന്ന് ഒരു അത്ഭുതം കണ്ടു എന്ന് പറഞ്ഞാലും അധികമാവില്ല. തിയറ്ററിൽ സിനിമ കാണാൻ ഭാഗ്യം ഉണ്ടായ സിനിമ സ്നേഹികളെ നിങ്ങൾ എത്ര ഭാഗ്യവാന്മാർ, ഈ പറഞ്ഞത് അതിശയോക്തി ഇച്ചിരി കൂടി പോയെന്ന് നിങ്ങൾക്ക് തോന്നിയാലും വിഷയമില്ല.

എന്റെ സുഹൃത്ത് ജയകൃഷ്ണൻ ഈ സിനിമയുടെ ഭാഗമായത് കൊണ്ട് ഉള്ള പ്രേരണ കൊണ്ട് ആണ് സിനിമ കണ്ടത് തന്നെ,അളിയാ, ഒരു ബിഗ് ബിഗ് ഉമ്മ… ഒറിജിനൽ വർക്ക്‌ എന്ന് പറഞ്ഞാൽ ഇതാണ്… ശരിക്കും മലയാള സിനിമയിൽ ഒരു വിപ്ലവം നടന്നു. അതാണ്‌ ഈ സിനിമ. ഗംഭീര തിരക്കഥ, സംവിധാനം, സൗണ്ട് മിക്സിങ്, പെർഫോമൻസ്, ക്യാമറ, ഗ്രാഫിക്സ് (തവളകൾ ചിലയിടത്ത് അനിമേഷൻ ആണ് എന്ന് അറിയാൻ സാധിക്കാത്ത വർക്ക്‌ ),മോക്കുമെന്ററി, ഫിക്ഷൻ, ഡ്രാമ, മാജിക്കൽ റിയലിസം,അങ്ങനെ ഒരു വല്ലാത്ത ലയേഴ്‌സ് ഉള്ള വർക്ക്‌. കൂടുതൽ പറഞ്ഞു കാട് കേറുന്നില്ല.

Advertisement

ജോയ് എന്ന മനുഷ്യനെ കുറിച്ച് കുറച്ചു ആളുകൾ ഡോക്യൂമെന്ററിയുടെ ഭാഗമായി ക്യാമറയോട് സംസാരിക്കുന്നത് പോലെയാണ് സിനിമയുടെ പോക്ക്.നമ്മുടെ ഈ ജോയി ശരിക്കും ആരാണെന്നോ, ഏതു നാട്ടുക്കാരനാണ് എന്നോ, ശരിക്കും പേര് എന്താണ് എന്നോ, ഏതു ജാതിക്കാരൻ ആണെന്നോ ഒരാൾക്കും വ്യക്തമായ അറിവ് ഇല്ല. അവന് ഒരു പ്രത്യേക കഴിവ് ഉണ്ട്, അവൻ ഒരു പ്രതേക രീതിയിൽ ശബ്ദം ഉണ്ടാക്കിയാൽ അവന്റെ വിളി പുറത്ത് വരും സകല മീനുകളും, ഞണ്ടുകളും, എല്ലാം. അവൻ ആരുടെ കൂടെയാണോ ഉള്ളത് അവർക്ക് എല്ലാം അവനെ കൊണ്ട് സന്തോഷവും, ഉയർച്ചയുമാണ് ഉണ്ടാവുന്നത്. ഇത് ജോയിയും, പ്രകൃതിയും, നമ്മളും ചേർന്നുള്ള ബന്ധത്തിന്റെ, കഥ കൂടിയാണ്. കൃത്യമായി സംവിധായകൻ അയാൾക്ക് പറയാനുള്ള രാഷ്ട്രീയവും ചേർത്ത് പിടിക്കുന്നു.തീർച്ചയായും സിനിമ കാണുക, മലയാളത്തിൽ നിന്നു ഒരു ഒറിജിനൽ സിനിമ, ഒറിജിനൽ തിരക്കഥ അടുത്ത കാലത്ത് ഉണ്ടായിട്ടുണ്ടെങ്കി അതാണ് ഈ വിപ്ലവം.

നോട്ട് :സ്ഥിരം സിനിമ പരിപാടി കണ്ടാൽ മാത്രം ബോധിക്കുന്ന ആരും ഈ വഴിക്ക് പോയി നോക്കണ്ട.

***

Advertisement

Sreeram Subrahmaniam

ഒന്നുകിൽ കണ്ടു കഴിയുമ്പോൾ ഹമ്മോ എന്തൊരു കിടിലൻ പടമാണിത് എന്ന് തോന്നും, അല്ലെങ്കിൽ അയ്യേ… എന്തൊരു മോശം പടമാണിത് എന്നും .ചിലപ്പോൾ തോന്നാം.. ഇതിന്റെ ഇടക്കുള്ള ആ.. കുഴപ്പമില്ല, കണ്ടിരിക്കാം എന്നുള്ള അഭിപ്രായങ്ങൾ ഒന്നും വരാൻ സാധ്യത ഇല്ലാത്ത ഒരു ചിത്രം.
അതിനു കാരണം ആവാസവ്യൂഹം കുറേ അധികം വ്യത്യസ്ഥതകൾ നിറഞ്ഞ ഒരു ചിത്രം ആണ്. പറയുന്ന വിഷയത്തിലും, ഇന്റർവ്യൂ, ഡോക്യൂമെന്ററി പറ്റെർണിൽ വരുന്ന തിരക്കഥയും, ചിത്രത്തിൽ അഭിനയിച്ചിരിക്കുന്ന ആളുകളും ഒന്നും ഇതിന് മുൻപ് കണ്ടു പരിചിതമല്ല. എനിക്ക് ഈ ചിത്രം ഒരു കിടിലൻ അനുഭവമായിട്ടാണ് തോന്നിയത്.ആദ്യം പറഞ്ഞത് പോലെ രസകരമായ ഒരു തിരക്കഥ വ്യത്യസ്തമായ പറ്റെർണിൽ പറയുന്നു. അതിൽ ഒരു പാട് ഹ്യൂമർ വരുന്നുണ്ട്, ഫാന്റസി വരുന്നുണ്ട്, മിസ്റ്ററി ഉണ്ട്‌. മേൽ പറഞ്ഞ ഘടകങ്ങൾ പ്രേക്ഷകരെ രസിപ്പിക്കും.ഈ ഫിക്ഷന് ഇടക്ക്, കുളത്തൂർ പുഴയിൽ മാത്രം കാണുന്ന ഒരു തരം തവളെ കുറിച്ചും, അതിന്റെ മുട്ട തപ്പി തെങ്കാശിയിൽ നിന്നും വരുന്ന പാമ്പും ആ പാമ്പിന്റെ മുട്ടതപ്പി സർബേരിയിൽ നിന്നും വരുന്ന പക്ഷികളെ കുറിച്ചും തുടങ്ങി ഈ ആവാസ വ്യവസ്തിയിലെ അദ്ഭുതങ്ങളെ കുറിച്ചും ചിത്രം പറയുന്നു.. ഒരേ സമയം ഒരു ഫിക്ഷനും ഇന്ട്രെസ്റ്റിംഗ് ആയ ഡോക്യൂമെന്ററിയും കണ്ട ഫീൽ.

ഇനി പറയേണ്ടത് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നവരുടെ അസാധ്യ പെർഫോമസിനെ കുറിച്ചാണ്. അതിൽ ഉള്ള അഭിനേതാക്കളിൽ ഒന്നോ രണ്ടോ പേരെ ഒഴിച്ച് ഇതിന് മുൻപ് കണ്ടു പോലും പരിചയം ഇല്ല.. പക്ഷേ വളരെ നാച്ചുറൽ ആയി… അഭിനയമാണ് എന്നൊരു തോന്നൽ പോലും ഒരിടത്തു പോലും വരാതെ മനോഹരമായ പ്രകടനം എല്ലാരും കാഴ്ചവച്ചിരിക്കുന്നത് . നായകനും, നായികയും, വാവയും, തരകനും, അനിയനും, കൂടെയുള്ള ഗുണ്ടയും എല്ലാം ഒരേ പൊളി.. ആദ്യം പറഞ്ഞത് പോലെ എല്ലാവർക്കും ഇത്‌ ഇഷ്ടപ്പെടണം എന്നില്ല.. എന്റെ അഭിപ്രായത്തിൽ എല്ലാരും ചിത്രം ഒന്ന് കണ്ടു നോക്കുക ഒരു പത്തിരുപതു മിനുറ്റ് കണ്ടിട്ട് ഇഷ്ടപെടാത്തവർ ബാക്കി ഒഴിവാക്കുക.. ഇഷ്ടപ്പെട്ടവർക്ക് ഒരു ഗംഭീര അനുഭവത്തിനായി തുടർന്ന് കാണുക.. Sony liv ഇൽ സ്ട്രീം ചെയ്യുന്നു.

***

Firaz Abdul Samad

Advertisement

ഈ കഴിഞ്ഞ സംസ്ഥാന ഫിലിം അവാർഡിൽ മികച്ച ചിത്രത്തിനും, മികച്ച തിരക്കഥയ്ക്കുമുള്ള അവാർഡ് നേടിയ ചിത്രമെന്ന നിലയ്ക്കും, IFFK ൽ ചിത്രം കണ്ട ചില സുഹൃത്തുക്കളുടെ ഗംഭീര അഭിപ്രായം മൂലവും, ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് കൃഷാന്ത് കഥയെഴുതി സംവിധാനം ചെയ്ത ആവാസ വ്യൂഹം. കാത്തിരിപ്പിന് ശേഷം ചിത്രം സോണി ലിവിൽ റിലീസ് ആയിരിക്കുകയാണ്. കൊച്ചിയിലെ തീരപ്രദേശത്ത് നടക്കുന്ന കഥ മൂന്ന് ഘട്ടങ്ങളിലായാണ് പറഞ്ഞു പോകുന്നത്.

ഈയടുത്തു കണ്ട ചിത്രങ്ങളിൽ വളരെ കെട്ടുറപ്പുള്ള ഒരു തിരക്കഥയും, അതിനോട് നൂറ് ശതമാനം നീതി പുലർത്തുന്ന അസാമാന്യ മേക്കിങ്ങുമാണ് ചിത്രത്തിന്റെ നെടുംതൂണ് എന്ന് തന്നെ പറയാം. ഓരോ ഘട്ടങ്ങളെയും, അവിടെ വന്ന് പോകുന്ന കഥാപാത്രങ്ങളെയും ബുദ്ധിപൂർവ്വം എസ്റ്റാബ്ലിഷ് ചെയ്ത്, ഒരു ഗംഭീര ക്ലൈമാക്സിലേക്ക് ചിത്രം എത്തുന്നു. ഓരോ കഥാപാത്രവും സംസാരിക്കുന്ന രീതിക്കും, സ്ലാങ്ങിനും വ്യക്തമായ കാര്യ കാരണങ്ങൾ നൽകി, റിയാലിറ്റിയോട് പൂർണ്ണമായും ചേർന്ന് നിൽക്കുന്ന സംഭാഷണങ്ങളാണ് ചിത്രത്തിലുള്ളത്.

ടെക്നിക്കൽ സൈഡിലേക്ക് വരുമ്പോൾ, വിഷ്ണു പ്രഭാകർ കൈകാര്യം ചെയ്ത ക്യാമറയും, അജ്മൽ ഹസ്ബുല്ല കൈകാര്യം ചെയ്ത പശ്ചാത്തല സംഗീതവും, രാകേഷിന്റെ എഡിറ്റിങ്ങുമെല്ലാം ലോകോത്തര നിലവാരം പുലർത്തുന്നുണ്ട്. അതോടൊപ്പം തന്നെ ആർട്ട് ഡിപാർട്മെന്റും, മേക്കപ്പ് ഡിപാർട്മെന്റും എടുത്ത എഫോർട്ടിനെയും പരാമർഷിക്കണം.

അൽപ്പ സ്വൽപ്പം തമാശയുടെ അകമ്പടിയോടെ, ഒരു ഫാന്റസി മൂഡിൽ തന്നെയാണ് ചിത്രം കഥ പറഞ്ഞു പോകുന്നത്. എന്നാൽ പ്രേക്ഷകനെ പിടിച്ചിരുത്തുന്ന ഫാക്ടേഴ്‌സ് കൊണ്ടും, ചിത്രത്തിൽ ഓരോ ഘട്ടത്തിൽ വന്ന് പോകുന്ന കാര്യങ്ങളിലെ കാലിക പ്രസക്തി കൊണ്ടും ചിത്രം ഒരു ഗംഭീര എക്സ്പീരിയൻസ് ആവുന്നുണ്ട്. സമൂഹത്തിന്റെ ഒരു കണ്ണാടി എന്ന നിലയ്ക്കും, പരിസ്ഥിതിയെ മനുഷ്യൻ ഏതൊക്കെ രീതിയിൽ ചൂഷണം ചെയ്യുന്നു എന്നതിന്റെയുമൊക്കെ വ്യക്തമായ അവതരണം ചിത്രത്തിൽ കാണാം
.
ചിത്രത്തിന്റെ വലിയ പോസിറ്റിവുകളിൽ ഒന്ന് ഇതിന്റെ കാസ്റ്റിംഗ് തന്നെയാണ്. പ്രത്യേകിച്ചും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച രാഹുൽ രാജഗോപാലും, സഹതാരങ്ങളായി വന്ന ശിൻസ് ഷാനും, ശ്രീനാഥ് ബാബുവും, നിലീൻ സാന്ദ്രയും, ശ്രീജിത്ത് ബാബുവുമൊക്കെ അതിഗംഭീര പ്രകടനമാണ് ചിത്രത്തിൽ കാഴ്ച വെച്ചിരിക്കുന്നത്.
മലയാളത്തിൽ പുതിയതായി ഒന്നും വരുന്നില്ല എന്ന് പരാതി പറയുന്നവർക്കുള്ള ശക്തമായ മറുപടി കൂടിയായ ആവാസ വ്യൂഹം തീർച്ചയായും കണ്ടിരിക്കേണ്ട, മലയാളത്തിലെ എണ്ണം പറഞ്ഞ ക്ലാസ്സിക്കുകളിൽ പേര് ചേർക്കാവുന്ന ഒരു അസാമാന്യ ചിത്രമാണ്.
മൂവി മാക് ആവാസ വ്യൂഹത്തിന് നൽകുന്ന റേറ്റിംഗ്- 9.5/10..

 1,068 total views,  4 views today

Advertisement
Continue Reading
Advertisement
Comments
Advertisement
Entertainment10 hours ago

സംവിധായകന്റെ പേര് നോക്കി മലയാളി തീയേറ്ററിൽ കയറാൻ തുടങ്ങിയതിന് കാരണഭൂതനായ മാസ്റ്റർ ടെക്നീഷ്യൻ ഐ.വി.ശശി വിടവാങ്ങിയിട്ട് ഇന്ന് നാല് വർഷം

Entertainment10 hours ago

മാർത്താണ്ഡ വർമ്മ – എട്ടുവീട്ടിൽ പിള്ളമാരെ മുച്ചൂട് മുടിക്കുന്നതും കുളച്ചിൽ യുദ്ധവുമൊക്കെയായി ഒരു സിനിമയാക്കാൻ പറ്റിയ ജീവിതം

Entertainment10 hours ago

പൊന്നിയിൻ സെൽവന്റെ ഒന്നര കോടിയിൽ പരം ടിക്കറ്റ് വിറ്റഴിക്കും എന്ന് പ്രവചിച്ച് ട്രേഡ് ടീമുകൾ

Entertainment10 hours ago

നടി സിജി പ്രദീപിന്റെ ഗ്ലാമർ ഫോട്ടോ ഷൂട്ട് വീഡിയോ വൈറലാകുന്നു

Entertainment11 hours ago

ഇനി ചേരന്മാരുടെ കഥ തമിഴിൽ നിന്നും ഇറങ്ങിയാലും കപടസമൂഹമായ മലയാളത്തിൽ ഇറങ്ങും എന്ന് പ്രതീക്ഷയില്ല

Entertainment11 hours ago

“ചേച്ചീ കുറിച്ച് ഫോർപ്ളേ എടുക്കട്ടേ ” എന്നായിരുന്നു ആ സിനിമ ഇറങ്ങിയതിനു പിന്നാലെ എന്നോട് പലരും ചോദിച്ചത്

Entertainment11 hours ago

പ്രഭാസിന്റെ ആദിപുരുഷ് ടീസർ കാണുമ്പോഴാണ് രാജമൗലിയൊക്കെ എന്ത് കിടിലമെന്നു മനസിലാകുന്നത്

Entertainment11 hours ago

ഭക്ഷണമില്ലെങ്കിലും സെക്സ് ഇല്ലാതെ പറ്റില്ലെന്ന് സാമന്ത

Entertainment11 hours ago

“സെക്സ് ണ്ടെന്നു കരുതി പലരും പ്രതിഫലം കൂട്ടിച്ചോദിച്ചു “

Entertainment12 hours ago

”മരിക്കാനെനിക്ക് ഭയമില്ലെന്നൊരാൾ പറഞ്ഞാൽ ഒന്നുകിൽ അയാൾ കള്ളം പറഞ്ഞതാവും അല്ലേൽ അയാളൊരു പട്ടാളക്കാരനാവും”

Entertainment12 hours ago

ഏവരും കാത്തിരുന്ന, പ്രഭാസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ആദിപുരുഷി’ന്റെ ടീസർ പുറത്തുവിട്ടു

Entertainment13 hours ago

നവ്യയാണ് അഭിനയ രം​ഗത്തെ തന്റെ ആദ്യത്തെ ടീച്ചർ എന്ന് പൃഥ്വിരാജ്

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law2 weeks ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment1 month ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment5 days ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment4 days ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

SEX3 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment1 week ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment1 week ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX2 months ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

Entertainment1 month ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment10 hours ago

നടി സിജി പ്രദീപിന്റെ ഗ്ലാമർ ഫോട്ടോ ഷൂട്ട് വീഡിയോ വൈറലാകുന്നു

Entertainment12 hours ago

ഏവരും കാത്തിരുന്ന, പ്രഭാസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ആദിപുരുഷി’ന്റെ ടീസർ പുറത്തുവിട്ടു

Entertainment2 days ago

മഞ്ജുവാര്യരുടെ ബിഗ് ബഡ്ജറ്റ് ചിത്രം ആയിഷയിലെ ‘കണ്ണില് കണ്ണില്’ എന്ന ഗാനം പുറത്തിറങ്ങി

Entertainment2 days ago

സൗബിൻ ഷാഹിർ, അർജുൻ അശോകൻ എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തുന്ന രോമാഞ്ചം ട്രെയിലർ

Entertainment2 days ago

ആര്‍ട്ടിസ്റ്റ് – അവതാരക പ്രശ്‌നങ്ങള്‍ , അശ്വതിയുടെ പ്രതികരണ വീഡിയോ

Entertainment2 days ago

വിവാഹ ആവാഹനത്തിലെ “നീലാകാശം പോലെ” വീഡിയോ സോങ് പുറത്തിറങ്ങി

Entertainment3 days ago

ഓസ്കാർ, ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ‘ചെല്ലോ ഷോ” ഒഫീഷ്യൽ ട്രെയിലർ

Entertainment3 days ago

കാർത്തി നായകനാകുന്ന പി.എസ് മിത്രൻ സംവിധാനം ചെയ്ത ‘സർദാർ’ ഒഫീഷ്യൽ ടീസർ പുറത്തിറക്കി

Entertainment4 days ago

സാറ്റർഡേ നൈറ്റിലെ ആദ്യ ലിറിക്കൽ വീഡിയോ സോങ് പുറത്തിറങ്ങി

Entertainment4 days ago

ദൃശ്യം 2 ഹിന്ദി റീമേക്ക് റീക്കാൾ ടീസർ

Entertainment4 days ago

ചുപ്പിലെ ദുല്‍ഖര്‍ സല്‍മാന്‍റെ ബിഹൈന്‍ഡ് ദ് സീന്‍ വീഡിയോ പുറത്തുവിട്ടു

Entertainment4 days ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Advertisement
Translate »