ജയസൂര്യയെക്കുറിച്ച് ഓർത്താണ് വിഷമം, പുള്ളിക്ക് ഒരു തീയേറ്റർ ഹിറ്റ്‌ അടിക്കാനുള്ള വകുപ്പുണ്ടായിരുന്നു

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
25 SHARES
303 VIEWS

വിപിൻ കല്ലിങ്ങൽ

ജയസൂര്യയെക്കുറിച്ച് ഓർത്താണ് വിഷമം. പുള്ളിക്ക് കരിയറിന്റെ ഈ ഘട്ടത്തിൽ ഒരുപാട് അത്യാവശ്യം ആയ ഒരു തീയേറ്റർ ഹിറ്റ്‌ അടിക്കാനുള്ള വകുപ്പുണ്ടായിരുന്നു ജോൺ ലൂതറിൽ.ഒരു സാധാരണ ഇൻവെസ്റ്റിഗേഷൻ ചിത്രത്തിൽ ഉണ്ടാവുന്ന ചില ക്ലീഷേകളൊക്കെ ഈ പടത്തിലും ഉണ്ട്.പുതുമയുള്ള രീതികളൊന്നും അവകാശപ്പെടാനുമില്ല. എന്നാൽ സിനിമ പുരോഗമിക്കും തോറും നന്നായി എൻഗേജ് ചെയ്യിക്കുന്നുണ്ട്.. പ്രത്യേകിച്ചു രണ്ടാം പകുതിയും ക്ലൈമാക്സുമൊക്കെ നന്നായി തന്നെ വന്നിട്ടുണ്ട്. വലിയ സർപ്രൈസ് ഒന്നുമില്ലെന്ന് പ്രേക്ഷകന് തോന്നിക്കുന്നിടത്തു നിന്ന് പൊടുന്നനെ ഒന്നു ഞെട്ടിക്കാനും സിനിമയ്ക്കു കഴിഞ്ഞു.മേക്കിങ്ങിൽ കാര്യമായ പോരായ്മകൾ ഒന്നും തോന്നിയില്ല.ബാക്ക്ഗ്രൗണ്ട് സ്കോറും നന്നായിരുന്നു. തിരക്കഥയിൽ ചില ചെറിയ കാര്യങ്ങളിൽ തോന്നിക്കുന്ന ലോജിക് ഇല്ലായ്മ ഒരു പോരായ്മയായി. നായകന്റെ കേൾവിക്കുറവ് കഥ പറച്ചിലിന് ഒരു ആവശ്യകതയായി തോന്നിയില്ല. പക്ഷേ ജയസൂര്യയുടെ പെർഫോമൻസ് അത്തരം രംഗങ്ങളെ മുഷിപ്പിക്കുന്നതിൽ നിന്നും രക്ഷിക്കുന്നുണ്ട്.. ചില ഇമോഷണൽ രംഗങ്ങൾ ഒക്കെ നന്നായി വന്നിട്ടുമുണ്ട്.ജയസൂര്യയ്ക്കൊപ്പം ദീപക് പറമ്പോളും പ്രാധാന്യമുള്ള വേഷത്തിൽ ഉണ്ട്.ആകെത്തുകയിൽ ഇഷ്ടപ്പെട്ട ഒരു ഇൻവെസ്റ്റിഗേഷൻ ചിത്രമാകുന്നു ജോൺ ലൂതർ. അഞ്ചാം പാതിരയെപ്പോലെ ഒരു ബെഞ്ച് മാർക്ക്‌ ഒന്നും ആയില്ലെങ്കിലും കുറേക്കൂടി പ്രേക്ഷകരെ അർഹിച്ചിരുന്നു ഈ ചിത്രം.

Leave a Reply

Your email address will not be published. Required fields are marked *

LATEST

കോണ്ടം കൂടാതെ, മറ്റ് ഗർഭനിരോധന ഉൽപ്പന്നങ്ങളെക്കുറിച്ച് നിങ്ങൾക്ക് അറിയാമോ?

കുട്ടികളെ വേണ്ടെന്ന് കരുതുന്ന പല ദമ്പതികളും ഗർഭനിരോധനത്തിനായി കോണ്ടം ഉപയോഗിക്കുന്നതായി പഠനങ്ങൾ കാണിക്കുന്നു.