അമ്മിണിപ്പിള്ള ഒരു ഒന്നൊന്നര മുതല് തന്നെ എന്നു കൃത്യമായി പ്രേക്ഷകനിലേക്ക് എത്തുന്നുണ്ട്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
18 SHARES
216 VIEWS

വിപിൻ കല്ലിങ്ങൽ

ഇന്ദുഗോപന്റെ മിക്ക രചനകൾക്കും ഒരു സിനിമാറ്റിക് സാധ്യത ഉണ്ട്.വായനയിൽ തന്നെ ആ സിനിമ നമ്മുടെ മനസ്സിൽ ആദ്യ ഷോ കളിക്കും.അമ്മിണിപ്പിള്ള വെട്ടു കേസ് ‘ഒരു തെക്കൻ തല്ല് കേസ് ആയി പ്രേക്ഷക വിധി തേടി ഈ ഓണക്കാലത്ത് തിയ്യറ്ററിൽ എത്തിയ ചിത്രമാണ്.പേര് പോലെ തന്നെ തെക്കിന്റെ പശ്ചാത്തലത്തിൽ ആൺ അഹം ബോധങ്ങളുടെ പോരാട്ടമാണ് സിനിമ. അമ്മിണിപ്പിള്ളയായി ബിജു മേനോനും പൊടിയൻ പിള്ളയായി റോഷൻ മാത്യുവും എത്തുമ്പോൾ ഒരിടവേളയ്ക്കു ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തുന്ന പത്മപ്രിയ അമ്മിണിയുടെ പത്നിയായ രുഗ്മിണിയാവുന്നു. നിമിഷ ചിരിക്കുന്നില്ല എന്ന ആവലാതിക്കാരുടെ പരാതി തീർക്കാനായി നല്ല എ ക്ലാസ്സ്‌ ചിരി ചിരിച്ചു കൊണ്ട് നിമിഷയും സിനിമയിലുണ്ട്.

തീയേറ്റർ വിട്ടിറങ്ങുമ്പോൾ സംതൃപ്തി നൽകുന്ന സിനിമ തന്നെയാണ് തെക്കൻ തല്ല് കേസ്.. ബിജു മേനോൻ അമ്മിണിപ്പിള്ളയായി തകർത്താടിയിട്ടുണ്ട്. ഒരിത്തിരി ഗൗരവം ഒക്കെയായി നല്ല മാസ് കഥാപാത്രങ്ങളിൽ പുള്ളി കാണിക്കാറുള്ള മികവ് ഇവിടെയും ആവർത്തിക്കുന്നുണ്ട്.. ഉള്ളിൽ അലിവുള്ള തന്റേടിയായ അമ്മിണി. രുഗ്മിണിയായി പത്മപ്രിയയും നല്ല പ്രകടനം കാഴ്ചവെച്ചു.അമ്മിണിയും രുഗ്മിണിയും പരമേശ്വരനെയും പാർവതിയെയും പോലെയാണ്…

പത്മപ്രിയ -ബിജു ജോടി സ്‌ക്രീനിൽ കാണാൻ തന്നെ നല്ല രസമായിരുന്നു. അവരുടെ കഥാപാത്ര സൃഷ്ടിയിലെ ഭംഗി പ്രകടനങ്ങളിലേക്കും പ്രതിഫലിക്കുന്നുണ്ട്. രണ്ടാം പകുതിയാണ് സിനിമയുടെ ഗ്രാഫ് കാര്യമായി ഉയർത്തുന്നത്. നിമിഷയ്‌ക്കൊപ്പം നമുക്കും കുറച്ചൊക്കെ ചിരിക്കാനുള്ള വകുപ്പ് രണ്ടാം പകുതി നൽകുന്നുണ്ട്.സിനിമയിലെ ആക്ഷൻ രംഗങ്ങൾ ഒക്കെ അത്യാവശ്യം നല്ല അരങ്ങായിരുന്നു.. നല്ല നാടൻ രീതിയിൽ ഗംഭീരമായി തന്നെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയിട്ടുണ്ട്.. അമ്മിണിപ്പിള്ള ഒരു ഒന്നൊന്നര മുതല് തന്നെ എന്നു കൃത്യമായി പ്രേക്ഷകനിലേക്ക് എത്തുന്നുണ്ട്. ബാക്ക്ഗ്രൗണ്ട് സ്കോർ ആണ് എടുത്തു പറയേണ്ട മറ്റൊരു പ്രത്യേക.. അതും നന്നായി തന്നെ വന്നിട്ടുണ്ട്..തിരക്കഥയും മോശമായില്ല… ചില സംഭാഷണങ്ങൾ ഒക്കെ എടുത്തു പറയേണ്ടതാണ്. ആകെത്തുകയിൽ സിനിമയെ എൻഗേജിങ് ആക്കി നിലനിർത്തുവാൻ സംവിധായകനും കഴിഞ്ഞിട്ടുണ്ട്.

സിനിമയിലെ ചില ആർട്ട്‌ വർക്കുകൾക്ക് ഒക്കെ ഒരു കൃത്രിമത്വം അനുഭവപ്പെട്ടത് ഒരു പോരായ്മയായി തോന്നി.. ക്ലൈമാക്സ്‌ കുറച്ചു കൂടി ഇമ്പാക്ടോടു കൂടി അവതരിപ്പിക്കാമായിരുന്നു. ഡയലോഗ്കൾ കൊണ്ടും പ്രകടനങ്ങൾ കൊണ്ടും ഒരു പരിധി വരെ മോശമില്ലാതെ വന്നിട്ടുണ്ടെങ്കിലും ഒരല്പം കൂടി നന്നാക്കാനുള്ള വകുപ്പ് ഉണ്ടായിരുന്നു..ഈ ഓണക്കാലത്ത് തിയ്യറ്ററിൽ കണ്ട ആദ്യ സിനിമ എന്നേ സംബന്ധിച്ചിടത്തോളം സംതൃപ്തി നൽകിയ ഒരു അനുഭവം തന്നെയാകുന്നു.❤️❤️

Leave a Reply

Your email address will not be published. Required fields are marked *

LATEST

ശിവാജി ഭരിച്ചിരുന്നത് 1674 മുതൽ 1680 വരെ, എഡിസൺ വൈദ്യുത ബൾബ് കണ്ടു പിടിച്ചത് 1880 ൽ, അക്ഷയ്കുമാറിന്റെ ശിവാജിയെ ട്രോളുകാർ ഏറ്റെടുത്തു

മറാഠരുടെ അഭിമാനമായ ഛത്രപതി ശിവജിയെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ബോളീവുഡിന്റെ സ്വന്തം അക്ഷയ്കുമാർ.അക്ഷയ് കുമാര്‍

ആനക്കൊമ്പ് കേസ്, മോഹൻലാൽ നിയമലംഘനം നടത്തിയില്ലെന്ന് സർക്കാർ, ഒരു സാധാരണക്കാരന് ഈ ഇളവ് നൽകുമോ എന്ന് സർക്കാരിനോട് കോടതി

മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസില്‍ സർക്കാർ മോഹൻലാലിന് അനുകൂലമായും ഹൈക്കോടതി സർക്കാരിനെ തിരുത്തിയും പറഞ്ഞതാണ്

“അച്ഛനമ്മാർ ഉണ്ടാക്കിയ സ്വർണമിട്ട് പട്ടുസാരിയും ഉടുത്ത് ഇളിച്ചു നിന്ന് മണവാട്ടി വേഷം കെട്ടാൻ എങ്ങനെ ഇപ്പോഴും പെൺകുട്ടികൾക്ക് മനസ്സ് വരുന്നു ? ” സരയുവിന്റെ കുറിപ്പ്

അഭിനേത്രിയും ഹ്രസ്വ ചിത്ര സംവിധായകയുമാണ് സരയു മോഹന്‍.1990 ജൂലൈ 10ന് ജനനം. മോഹനന്‍,

“ഇന്ത്യൻ കോടതികളിൽ കെട്ടിക്കിടക്കുന്ന അരക്കോടി കേസുകൾക്ക് വേണ്ടി ഇത്രയും ഹൃദ്യമായി ഈ സിനിമയെടുത്തിരിക്കുന്നത് പോലീസുകാരനോ വക്കീലോ അല്ലാത്ത തരുൺ മൂർത്തിയാണ് “- കുറിപ്പ്

സിവിൽ പൊലീസ് ഓഫീസർ ഉമേഷ് വള്ളിക്കുന്ന് സൗദി വെള്ളക്കയെ പ്രകീർത്തിച്ച് സമൂഹ മാധ്യമങ്ങളിലെഴുതിയ