Connect with us

“ആർക്കോ ആരോടോ എന്തോ പറയാനുണ്ട്”

റൊമാന്റിക് മിസ്റ്ററി മ്യൂസിക്കൽ ത്രില്ലർ എന്ന ഗണത്തിൽ പെടുത്താവുന്ന ഒരു ക്ലാസ്സിക്‌ പടം തന്നെയായിരുന്നു ദേവദൂതൻ. വലിയ താരനിരയും

 35 total views

Published

on

Vipin Mohan

ദേവദൂതൻ

“Someone wants to say Something to Someone.”
റൊമാന്റിക് മിസ്റ്ററി മ്യൂസിക്കൽ ത്രില്ലർ എന്ന ഗണത്തിൽ പെടുത്താവുന്ന ഒരു ക്ലാസ്സിക്‌ പടം തന്നെയായിരുന്നു ദേവദൂതൻ. വലിയ താരനിരയും പാട്ടും, ശക്തമായ ഒരു സ്റ്റോറി ലൈനും ഒക്കെ ഉണ്ടായിട്ടും ഈ സിനിമ ഒരു പരാജയമായിരുന്നു.

എന്നിരുന്നാലും, കൂടെ കൂടെ കാണുംതോറും മനസ്സിനെ പിടിച്ചുവലിക്കുന്ന എന്തോ ഒരു എലമെന്റ് ഈ സിനിമക്കുണ്ടെന്ന് എനിക്ക് തോന്നാറുണ്ട്. മനസ്സിനെ ഹോണ്ട് ചെയ്യുന്ന സംഗീതമാണോ, ബിജിഎം ആണോ, അതോ ഒരു ആത്മാവ് തന്റെ പ്രണയിനിയിലേക്കെത്താൻ ശ്രമിക്കുന്ന മാർഗങ്ങളാണോ, അതോ ഊട്ടിയുടെ മഞ്ഞുമൂടിയ മനോഹാരിതയാണോ എന്ന് ചോദിച്ചാൽ അറിയില്ല.

Karale Nin Kai Pidichal Lyrics | Malayalam Movie Devadoothan | Mohanlal |  Movies, Kai, Lyricsമലയാളികൾക്ക് അന്നുവരെ കണ്ടു പരിചയിച്ച ഒരു തീം ആയിരുന്നില്ല ഈ സിനിമയുടേത് . വടക്ക് നിന്ന് വന്ന കണ്ണുകാണാൻ കഴിയാത്ത, അപൂർവമായ സംഗീതം ഉള്ളിൽ സൂക്ഷിച്ച ഒരു യുവാവിനെ പ്രണയിക്കുന്ന അതിസുന്ദരിയായ ഒരു പെൺകുട്ടി. വിവാഹത്തിനായി തന്റെ വീട്ടുകാരുടെ സമ്മതം വാങ്ങാൻ പോയി ഒരിക്കലും മടങ്ങിവരാത്ത മഹേശ്വറിനെ ഇപ്പോഴും പ്രതീക്ഷയോടെ, അദ്ദേഹത്തിന്റെ സംഗീതവും മനസ്സിലിട്ടു കൊണ്ട് കാത്തിരിക്കുന്ന ഏയ്ഞ്ചലീന എന്ന അലീന.

“ആർക്കോ ആരോടോ എന്തോ പറയാനുണ്ട്” എന്ന ടാഗ് ലൈൻ അന്വർത്ഥമാക്കാനാണ് മോഹൻലാലിന്റെ കഥാപാത്രം കടന്നുവരുന്നത്. മഹേശ്വറിനു അലീനയോട് പറയാനുള്ളതിന്റെ ഒരു മാധ്യമം മാത്രമാണ് വിശാൽ. വിശാൽ ആ കോളേജിലെ പൂർവ്വവിദ്യാർത്ഥിയായിരുന്ന കാലം തൊട്ടേ മഹേശ്വർ, വിശാലിലൂടെ തന്റെ സത്യാവസ്ഥയെന്തെന്നു അലീനയോട് പറയാൻ ശ്രമിച്ചിരുന്നു. അലീനക്കും മഹേശ്വറിനും മാത്രമറിയാവുന്ന മ്യൂസിക് നൊട്ടെഷനുകൾ വിശാലിനു കിട്ടുന്നതും അങ്ങനെയാണ്. മഹേശ്വറിനോടൊപ്പം തന്നെ അത്രയും സംഗീതം ഉള്ളിൽ കൊണ്ടുനടക്കുന്നവനാണ് വിശാൽ.അവർ തമ്മിലുള്ള ആ ഒരു കണക്ഷനും അതുതന്നെയാണ്.

Download Plain Meme of Mohanlal In Devadoothan Movie With Tags beard,  shock, njettal, ambarappu, nottamഎത്ര മനോഹരമായാണ് രണ്ടു പേർ മരണാനന്തരവും പ്രണയിക്കുന്നതെന്നു ഈ സിനിമയിൽ കാണിച്ചുതന്നു. അലീനയോട് തന്റെ സത്യാവസ്ഥ അറിയിക്കുന്നത് വരെ മഹേശ്വർ, ഒരു പ്രാവിന്റെ ചിറകടി ശബ്ദത്തിലൂടെയൊ, കുറുകലിലൂടെയോ ഒരു നനുത്ത കാറ്റിന്റെ രൂപത്തിലുമൊക്കെയാണ് വന്ന് പോകുന്നത് .സംവദിക്കാൻ ഒരു മാധ്യമമില്ലാതിരുന്ന ആ ആത്മാവ് നിസ്സഹായനായിരുന്നു.ആ നിസ്സഹായവസ്ഥ വിശാലിലൂടെ മാറ്റിയെടുത്താണ് അവസാനം മഹേശ്വർ തന്റെ അലീനയേയും കൊണ്ടുപോകുന്നത്. ജയപ്രദ എന്ന നടിയുടെ സ്ക്രീൻപ്രെസെൻസ് പറയാതെ പോകാനാവില്ല. അതുപോലെ തന്നെ കാഴ്ച്ചയില്ലാത്ത മഹേശ്വറായി അഭിനയിച്ച വിനീത്കുമാറിന്റെ കണ്ണിലെ പ്രണയഭാവവും.

Download Plain Meme of Jaya Prada In Devadoothan Movie With Tags karachil,  sangadam, dhukham, vishamam, tearsവിദ്യാസാഗറിന്റെ സംഗീതം ആ വർഷത്തെ മികച്ച സംഗീതത്തിനുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കി. പ്രേതത്തിനെ കാണിക്കാതെ തന്നെ ഹോണ്ടിങ് ആയ മ്യൂസിക്കും, ബിജിഎമ്മും കൊണ്ട് ആ ഒരു മിസ്റ്റിക് എലമെന്റ് വരുത്താൻ അദ്ദേഹത്തിനായി.
“Someone wants to say Something to Someone.” എന്ന ഒറ്റ വരിയിൽ നിന്നും ഇങ്ങനെയൊരു തീം ഉണ്ടാക്കിയെടുത്ത ശ്രീ രഘുനാഥ് പലേരി അഭിനന്ദനമർഹിക്കുന്നു. എങ്കിലും, അല്പം കൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ ഒരു ക്ലാസ്സ്‌ സിനിമയാവുമായിരുന്നു എന്നൊരു അഭിപ്രായവുമുണ്ട്.

Devadoothan and Frames that were ahead of its timesവിശാൽ കൃഷ്ണമൂർത്തി എന്ന മോഹൻലാൽ കഥാപാത്രം ഒരു തരത്തിൽ പറഞ്ഞാൽ ഒരു എക്‌സൻട്രിക് ടച്ച്‌ സ്വഭാവമുള്ളയാളാണ്. സംഗീതത്തിനോടുള്ള ആ ഭ്രാന്തമായ ഇഷ്ടവും അഭിനിവേശവും കാരണം കൊണ്ട് പുറത്താക്കപ്പെട്ട അതെ കോളേജിൽ ഒരു പ്രോഗ്രാം ചെയ്തുകൊടുക്കാനായി ക്ഷണിക്കപ്പെട്ടെത്തുന്ന ആ കഥാപാത്രത്തിന്റെ നിർമ്മിതിയിൽ ഒരൽപ്പം കൂടി ശ്രദ്ധപുലർത്താൻ ഈ സിനിമയുടെ ശില്പികൾ ശ്രമിച്ചിരുന്നുവെങ്കിൽ മോഹൻലാലിന്റെ കരീയറിലെ മറ്റൊരു നാഴികക്കല്ലാവുമായിരുന്ന കഥാപാത്രം.

പലയിടത്തും മുഴച്ചുനിൽക്കുന്ന ഡയലോഗുകളും അനാവശ്യമായ കോമഡികളും, സിനിമയുടെ തുടക്കത്തിൽ കാണിക്കുന്ന സ്റ്റണ്ട് സീനുമൊന്നും ഈ സിനിമയിൽ ആവശ്യമുള്ള ഒന്നേയായിരുന്നില്ല. ജഗതിയുടെയും ജഗദീഷിന്റെയും ഒന്നും കഥാപാത്രങ്ങൾ ഇല്ലായിരുന്നെങ്കിലും ഈ സിനിമ മുന്നോട്ട് പോകുമായിരുന്നു. ഒരു റൊമാന്റിക് മിസ്റ്ററി എലമെന്റ് അതും വളരെ സീരിയസായി പോകേണ്ടുന്ന സിനിമയിൽ പലയിടങ്ങളിലും അനാവശ്യമായ കോമഡി മുഴച്ചുനിന്നു.

തന്റെ മനസ്സിലുള്ളത് മുഴുവൻ അലീനയോട് പറയാൻ കഴിഞ്ഞതിലുള്ള സന്തോഷത്തിലും സങ്കടത്തിലും മഹേശ്വറിന്റെ സിംഫണി ഇൻസ്‌ട്രുമെന്റ് ഭയാനകമായി ചലിച്ചുകൊണ്ടിരിക്കുമ്പോൾ അലീന വന്നു അതിൽ തൊടുമ്പോഴുള്ള സീൻ എനിക്ക് വളരെ പ്രിയപ്പെട്ടതാണ്. മേൽപ്പറഞ്ഞ ഫ്ലോസ് എല്ലാം ഒഴിവാക്കി, ഇന്നത്തെ സാങ്കേതികവിദ്യയുടെ സഹായത്തോടെ ഒന്നുകൂടെ ഈ പടമെടുത്താൽ ഒരു ഹോളിവുഡ് ലെവൽ ഐറ്റം നമുക്ക് ഈ ത്രെഡിൽ നിന്നും കിട്ടുമെന്ന ഒരഭിപ്രായവും എനിക്കുണ്ട്.

 36 total views,  1 views today

Advertisement

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Boolokam1 day ago

ബൂലോകം ടീവി ഫിലിം വെബ്‌സൈറ്റ് വരുന്നു, ഷോർട്ട് ഫിലിം ഫലപ്രഖ്യാപനം ജനുവരി ഒന്നിന്

Entertainment2 days ago

ഓരോ ക്രിമിനലിന്റെ പിന്നിലും കലുഷിതമായ കുടുംബാന്തരീക്ഷത്തിന്റെ ചരിത്രമുണ്ട്

Entertainment2 days ago

ഇര എവിടെയുണ്ടോ അവിടെ ഒരു വേട്ടക്കാരനും ഉണ്ടാകും

Entertainment3 days ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment4 days ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment5 days ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment5 days ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education6 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment7 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment1 week ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment1 week ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Uncategorized1 week ago

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Entertainment3 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment2 months ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment2 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 months ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment2 months ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment3 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment3 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Advertisement