മലയാള സിനിമയുടെ പെരുന്തച്ചൻ ഇല്ലാത്ത 10 വർഷങ്ങൾ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
24 SHARES
291 VIEWS

മലയാള സിനിമയുടെ പെരുന്തച്ചൻ – തിലകൻ.

Vipin Mohan 

മലയാളസിനിമയിൽ പകരക്കാരനില്ലാത്ത അഭിനയപ്രതിഭ. തിയേറ്റർ ആർട്ടിസ്റ്റായും നാടക സംവിധായകനായും തന്റെ അഭിനയജീവിതത്തിന് തുടക്കം കുറിച്ച തിലകൻ എഴുപതുകളിലാണ് സിനിമാലോകത്തേക്ക് കടന്നുവരുന്നത്. എന്നാൽ എടുത്തുപറയാൻ തക്കവണ്ണമുള്ള ഒരു കഥാപാത്രം ലഭിക്കുന്നത് യവനിക എന്ന സിനിമയിലെ വക്കച്ചനിലൂടെയാണ്. ആ ഒരു കഥാപാത്രം മലയാള സിനിമയുടെ യവനിക തന്നെയാണ് അദ്ദേഹത്തിനു മുൻപിൽ ഉയർത്തിയത്.

ഏതു കഥാപാത്രവും സ്വന്തമായ ശൈലിയിൽ ഒട്ടും അതിഭാവുകത്വം കൂടാതെ അഭിനയിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകത. അതിപ്പോൾ “യവനിക”യിലെ വക്കച്ചൻ ആയാലും “നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകളിലെ” പോൾ പൈലോക്കാരൻ ആയാലും, “മൂന്നാംപക്കത്തിലെ” മുത്തശ്ശൻ ആയാലും, പപ്പൻ പ്രിയപ്പെട്ട പപ്പൻ എന്ന സിനിമയിലെ കാലൻ ആയാലും, കിരീടത്തിലെ അച്യുതൻനായർ ആയാലും, മൂക്കില്ലാരാജ്യത്തെ കേശു എന്ന ഭ്രാന്തൻ ആയാലും, കിലുക്കത്തിലെ ജസ്റ്റിസ് പിള്ളയായാലും, നാടോടിക്കാറ്റിലെ അനന്തൻ നമ്പ്യാർ ആയാലും, പെരുന്തച്ചൻ ആയാലും, “തനിയാവർത്തനത്തിലെ” അമ്മാവൻ ആയാലും, “കണ്ണെഴുതി പൊട്ടും തൊട്ട്” എന്നതിലെ നടേശൻ മുതലാളി ആയാലും, ഉസ്താദ് ഹോട്ടലിലെ ഉപ്പുപ്പ ആയാലും… എല്ലാം ആ കൈകളിൽ ഭദ്രമായിരുന്നു.

പത്ത് കൊല്ലമായി ആ സിംഹാസനം ഒഴിഞ്ഞുതന്നെ കിടക്കുന്നു. മമ്മൂട്ടിയുടെയും മോഹൻലാലിനെയും കരിയറിലെ ഉയർച്ച തുടങ്ങുമ്പോൾ തന്നെയായിരുന്നു തിലകന്റെ സിനിമാജീവിതത്തിലും ഉയർച്ച തുടങ്ങുന്നത്. മമ്മൂട്ടിയുടെയും മോഹൻലാലിനെയും കരിയറിലെ ഏറ്റവും മികച്ച സിനിമകളിൽ ഏതെടുത്താലും അതിലെ കോമ്പിനേഷൻ സീനുകളിൽ തിലകൻ എന്ന മഹാപ്രതിഭ തിളങ്ങിയതായി കാണാം. തിലകനും “അമ്മ” അസോസിയേഷനും തമ്മിലുള്ള പ്രശ്നങ്ങൾ എല്ലാവർക്കും അറിയാവുന്നതാണ്.

എന്നാൽ അവിടെയും ഒരാളുടെയും ദയക്ക് കാത്തുനിൽക്കാതെ,തന്റെ ഇഷ്ടതട്ടകമായ നാടക ലോകത്തേക്ക് തന്നെ തിരിച്ചുപോയി കേരളത്തിലങ്ങോളമിങ്ങോളമായി എൺപതിൽപരം നാടകങ്ങൾ അദ്ദേഹം ചെയ്തു. അതായിരുന്നു തിലകൻ, ആരുടെയും മുൻപിൽ മുട്ടുമടക്കാൻ ഇഷ്ടപ്പെടാത്ത ധാർഷ്ട്യക്കാരൻ. അഭിനയിച്ച മിക്ക പടങ്ങളിലും അവാർഡിനർഹമായ പ്രകടനം അദ്ദേഹം കാഴ്ച്ചവെച്ചിരുന്നെങ്കിലും അദ്ദേഹത്തെ തേടിയെത്തിയ അവാർഡുകളുടെ എണ്ണം വളരെ ശുഷ്കമായിരുന്നു. മലയാള സിനിമയുടെ നന്ദികേടിന്റെയും നീതികേടിന്റെയും ഒരു ഇരയായിരുന്നു തിലകൻ എന്ന മഹാപ്രതിഭ.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ഉണ്ണിമുകുന്ദൻ സഹോദരനാണ് പ്രതിഫലമേ വേണ്ടാന്നു പറഞ്ഞു അഭിനയിച്ച ബാലയ്ക്ക് ഇതെന്തുപറ്റിയെന്ന് ലൈൻ പ്രൊഡ്യൂസർ

ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയുടെ നിർമാതാക്കൾ പ്രതിഫലം നൽകാതെ വ​ഞ്ചിച്ചുവെന്ന ബാലയുടെ ആരോപണത്തിനു

ഉണ്ണിമുകുന്ദൻ പ്രതിഫലം തരാതെ പറ്റിച്ചു എന്നും സ്ത്രീകൾക്ക് മാത്രമേ പണം നൽകയുള്ളൂ എന്നും നടൻ ബാലയുടെ ഗുരുതര ആരോപണം

ഉണ്ണി മുകുന്ദൻ പ്രതിഫലം നൽകാതെ പറ്റിച്ചു എന്ന് ആരോപിച്ചുകൊണ്ടു നടൻ ബാല രംഗത്ത്.