Vipin Mohan

ഭരതനെ കുറിച്ച് ഞാൻ എഴുതിയ ഒരു പുസ്തകത്തിൽ അദ്ദേഹത്തെക്കുറിച്ചുള്ള ഓർമ്മകൾ തന്നെ ആരംഭിക്കുന്നത്, “ഒരേസമയം ദേവനായി പ്രതിഷ്ഠാപൂർവ്വം എവിടെയെങ്കിലും നമസ്കരിച്ച് ആരാധിക്കുവാനും,അതേസമയം അസുരൻമാരിൽ അസുരനായി ചുട്ടുചാമ്പലാക്കുവാനും ഞാൻ ആഗ്രഹിച്ചിട്ടുള്ള മൂർത്തിയാണീ ഭരതൻ”.

ഭരതൻ തന്റെ സിനിമകളിൽ തിരക്കഥകൾക്കായി ഏറ്റവുമധികം സഹകരിപ്പിച്ചിട്ടുള്ള ജോൺപോളുമായി, കാരണമില്ലാത്ത ഒരു കാരണം കൊണ്ട് അകൽച്ചയിൽ കഴിഞ്ഞ ഒരു കാലത്തെക്കുറിച്ച് സഫാരി ടിവിയിലെ ചരിത്രം എന്നിലൂടെ എന്ന പ്രോഗ്രാമിൽ ജോൺ പോൾ തന്നെ വിശദീകരിക്കവെ പറഞ്ഞ വാക്കുകളാണിവ.
“കാതോട് കാതോരം ” എന്ന സിനിമാ ചിത്രീകരണത്തോടനുബന്ധിച്ച്, ഭരതൻ തന്റെ സഹസംവിധായകനായി പ്രവർത്തിപ്പിക്കാൻ ഉദ്ദേശിച്ച കമലിന് തന്റെ വ്യക്തിപരമായ കാരണങ്ങളാൽ നിശ്ചയിച്ച നേരത്ത് നിർദ്ദിഷ്ട സ്ഥലത്ത് എത്തിച്ചേരാൻ ആവാത്തതിനെ തുടർന്ന് രോഷാകുലനായ ഭരതൻ അന്നേരം ഒപ്പമുണ്ടായിരുന്ന ജോൺപോളിനേയും സെവൻ ആർട്സ് മോഹനേയും കൂട്ടി എറണാകുളത്തുള്ള ഹോട്ടലിലേക്ക് പോയി.

കമൽ എത്തിച്ചേരാത്തതിനുള്ള കാരണം അറിയാതെ കമലിനെയിനി തന്റെ സിനിമയിൽ സഹകരിപ്പിക്കേണ്ട എന്നൊരു തീരുമാനത്തിൽ എത്തിയ ഭരതൻ , പകരമായി തന്റെ കൂടെ ഇതിനുമുൻപ് പ്രവർത്തിച്ച സഹ സംവിധായകരെയെല്ലാം ബന്ധപ്പെടുകയും എന്നാൽ അവർക്കെല്ലാം അവരുടേതായ വ്യക്തിപരമായ കാരണങ്ങളാൽ എത്തിച്ചേരാനാവാത്ത ഒരു അവസ്ഥ വരികയും ചെയ്തു.

കമലിനെ പരിചയപ്പെടുത്തിയത് ജോൺപോൾ ആണെന്ന ഒറ്റക്കാരണത്താൽ ദേഷ്യം മുഴുവൻ ഭരതൻ
കാണിച്ചത് കുട്ടികൾ ചെയ്യുന്നത് എന്നപോലെ ജോൺപോളിനോടായിരുന്നു. ഈയൊരു ദേഷ്യത്തിലിരുന്ന ഭരതനേയും കൊണ്ട് എറണാകുളത്തുനിന്ന് സെവൻ ആർട്സ് മോഹൻ തിരികെ മദ്രാസിലേക്ക് വണ്ടി കയറി. അതിനു ശേഷമാണ് കമൽ എറണാകുളത്ത് എത്തുകയും ജോൺപോളിനോട് തനിക്ക് എത്തിച്ചേരാൻ ആകാതിരുന്ന കാരണം പറയുകയും ചെയ്യുന്നത്.

ജോൺ പോളിന്റെ നിർദ്ദേശപ്രകാരം, കമൽ ഭരതനുമായി സംസാരിച്ചതിനുശേഷം മദ്രാസിൽ എത്തുകയും ആ സിനിമയുടെ സഹസംവിധായകനായി പിന്നീട് പ്രവർത്തിക്കുകയും ചെയ്തു. എന്നാൽ ഭരതന് ജോൺപോളുമായുള്ള പിണക്കം അപ്പോഴൊന്നും മാറിയതുമില്ല അവർ പരസ്പരം സംസാരിക്കുകയും ചെയ്തില്ല. കാതോട് കാതോരം എന്ന സിനിമയുടെ ക്ലൈമാക്സ് രംഗങ്ങൾ ജോൺപോളും ഭരതനുമായി നേരത്തെ തന്നെ ചർച്ച ചെയ്ത കാര്യമായിരുന്നു.

എന്നാൽ, ഈ ക്ലൈമാക്സ് രംഗങ്ങൾ എങ്ങനെയായിരുന്നു തങ്ങൾ പറഞ്ഞു ഉറപ്പിച്ചത് എന്ന് മറന്നുപോയ ഭരതൻ, തന്റെ ഈഗോ കാരണം ജോൺപോളുമായി ബന്ധപ്പെടാതെ, മറ്റൊരു സിനിമയുടെ ആവശ്യവുമായി ബന്ധപ്പെട്ട് മദ്രാസിലെത്തിയ എം ടി യെ കാണുകയും തന്റെ ഈ സിനിമയുടെ അവസാനത്തെ രണ്ടു മൂന്നു രംഗങ്ങൾ എഴുതിത്തരാൻ ആവശ്യപ്പെടുകയും ചെയ്തു.ഭരതനുമായുള്ള ബന്ധത്തിന്റെ പുറത്ത് എം ടി അത് എഴുതി കൊടുത്തു. ഇന്നും പലർക്കും ഇത് അറിയാൻ സാധ്യതയില്ല.

ഒന്നര മാസത്തോളമുള്ള പിണക്കത്തിന് ശേഷം അതേ സിനിമയുടെ തന്നെ ഡബ്ബിങ് വേളയിൽ വെച്ച് ജോൺപോളുമായുള്ള ഭരതന്റെ ശീതസമരം അവസാനിക്കുകയും ചെയ്തത് ജോൺ പോൾ തന്നെ ആ പ്രോഗ്രാമിൽ വ്യക്തമാക്കുന്നുണ്ട്.

You May Also Like

ഉമ്മൻചാണ്ടിയുടെ വരുമാന വിവരം പൊതുജനങ്ങളോടുള്ള പരിഹാസം

2014-15 വർഷം ഉമ്മൻചാണ്ടി കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. ആ വർഷമാണ് അദ്ദേഹം വരുമാന നികുതി റിട്ടേൺ അവസാനമായി നൽകിയത്. ഒരു മുഖ്യമന്ത്രിക്ക്

സ്ത്രീശാക്തീകരണത്തിനായി വാദിക്കാനല്ല, ഇത് പോലെ പ്രയത്നിക്കണം

നന്നായി കഷ്ടപ്പെട്ട്, നാരീ വിരോധികള്‍ കുറച്ചെങ്കിലും ഉള്ള നാട്ടില്‍ നിന്നും കോമണ്‍ വെല്‍ത്ത് ഗെയിംസിലെ സ്വര്‍ണ്ണ നേട്ടം കൈവരിച്ച ആദ്യത്തെ ഇന്ത്യക്കാരി…

വിനോദിനി – മലയാളം കദനകഥ

ശ്രീയേട്ടാ ഒന്നു പതുക്കെ പറയൂ…. ആ വിനോദിനി ചേച്ചി കേള്‍ക്കും! ഹ…ഹ എന്റെ കാന്താരീ ഞാന്‍ പറയുന്നത് അവളെങ്ങനെ കേള്‍ക്കാന്‍, നമ്മള്‍ സംസാരിക്കുന്നത് ടെലിഫോണിലൂടെയല്ലെ? സുമ ചൂളി…. എങ്കിലും വിട്ടു കൊടുത്തില്ല. അല്ല ശ്രീയേട്ടാ ഇതൊക്കെ പറയുമ്പോള്‍ എന്റെ മുഖത്ത് വരുന്ന ഭാവമാറ്റം എങ്ങനെ മറയ്ക്കാന്‍ കഴിയും?! ഹ…ഹ….ശരി…ശരി ചമ്മിയതാരും കാണണ്ട, പെട്ടെന്നു പോയി മുഖം കഴുകിക്കോളൂ…. ഞാന്‍ പിന്നെ വിളിക്കാം…. ശ്രീകുമാര്‍ ഫോണ്‍ താഴെ വച്ച് തന്റെ പതിവ് ജോലികളില്‍ മുഴുകി.

മാഡ് മാക്‌സും കെജിഎഫും പങ്കു വെക്കുന്ന രാഷ്ട്രീയം തീമാറ്റിക്കലി ഏതാണ്ട് ഒന്ന് തന്നെയാണ്

KGF – 2 : വിമോചകൻ അഴിച്ചു വിട്ട തൂഫാൻ ! MAD MAX ഉം…