ബ്രിട്ടീഷ് ഹെറാൾഡ് പത്രം കേരളത്തെ കുറിച്ച് എഴുതിയത് വായിച്ചാൽ, മലയാളിയാവുക എന്നതൊരു പ്രീവിലേജും അത് തരുന്നത് അപാര കോൺഫിഡൻസുമാണെന്ന് മനസിലാകും

1115

Vipin Mohan

കേന്ദ്രം സാമ്പത്തീക പാക്കേജ് പ്രഖ്യാപിച്ചാലും ഇല്ലെങ്കിലും പ്രധാനമന്ത്രിയുടെ ഇന്നത്തെ 8 മണി ഷോ കണ്ടപ്പോഴാണ് ഈയൊരു വാർത്ത ഓർത്തത്. ബ്രിട്ടീഷ് ഹെറാൾഡ് പത്രത്തിൽ കുറച്ച് ദിവസം മുന്നേ, കോവിഡ്-19 നെ ചെറുക്കാൻ കേരളം ഉപയോഗിക്കുന്ന മാതൃകയെ പ്രശംസിച്ചുകൊണ്ട് വന്ന ആർട്ടിക്കിളിന്റെ തലവാചകം.
“A masterclass in tackling COVID-19 from Kerala, India”

ലേഖനത്തിലെ പ്രധാനഭാഗങ്ങൾ :

  • ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ തെക്കുപടിഞ്ഞാറൻ മലബാർ തീരത്തെ ഒരു സംസ്ഥാനം എന്നും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്നും എന്നും എല്ലാ മേഖലയിലും അല്പം വ്യത്യസ്തരായിരുന്നു- സാക്ഷരത, വിദ്യാഭ്യാസം, ആഹാരശീലങ്ങൾ, എന്തിനു രാഷ്ട്രീയതാല്പര്യങ്ങളിൽ വരെ. രാജ്യത്തെ ബാക്കിയുള്ള ഭാഗങ്ങളിലെല്ലാം മതപരവും രാഷ്ട്രീയപരവുമായ ഏറ്റുമുട്ടലുകളിൽ മുഴുകുമ്പോൾ ഒരു ജനാധിപത്യരാജ്യത്ത് സെക്കുലറിസം എങ്ങനെ പ്രവർത്തിക്കണം എന്നതിന്റെ തിളങ്ങുന്ന ഉദാഹരണമാണ് കേരളം.
  • കേരളം എങ്ങനെയാണ് കോവിഡിനെതിരെ പൊരുതുന്നത് എന്നതിനെ അഭിനന്ദിച്ചുകൊണ്ട് ഇതിനോടകംതന്നെ അന്താരാഷ്ട്രതലത്തിൽ വാർത്തകൾ വന്നിരുന്നു. കോവിഡ് ബാധിതർ ഉണ്ട്, എന്നിരുന്നാലും അതിനെ നേരിടാൻ ഒരു ഡെവലപ്പിംഗ് രാജ്യത്തെ കൊച്ചുസംസ്ഥാനമായ കേരളം സ്വീകരിക്കുന്ന രീതികൾ ഇന്നത്തെ ഏറ്റവും ഡെവലപ്പ്ഡ് ആയ രാജ്യങ്ങൾക്കു പോലും മാതൃകയാക്കാവുന്നതാണ്.
  • സാധ്യമായ എല്ലാ തരത്തിലുള്ള ആശയവിനിമയസംവിധാനത്തിലൂടെയും കേരളജനതയെ കോവിഡിനെതിരെ ബോധവൽക്കരിക്കാനും മുൻകരുതലുകൾ നൽകാനുമായി കേരളം ഉപയോഗപ്പെടുത്തുന്നു. കേരളത്തിന്റെ ആരോഗ്യമന്ത്രിയും മുഖ്യമന്ത്രിയും ദിനേന വാർത്താസമ്മേളനം നടത്തി സ്ഥിതിവിവരക്കണക്കുകൾ ജനതയുടെ മുൻപിൽ സമർപ്പിക്കുന്നു.
    വ്യക്തവും കൃത്യവുമായ ഡാറ്റകൾ അങ്ങനെ ഓരോ പൗരനും ലഭ്യമാക്കുക വഴി വ്യാജവാർത്തകൾ മുളയിലേ നുള്ളിക്കളയാൻ കേരളസർക്കാറിനാവുന്നു.
  • ട്രിപ്പ് ഒറിജിൻ നോക്കിമാത്രമല്ലാതെ, എല്ലാ യാത്രികരെയും ലക്ഷങ്ങൾക്ക് സ്ക്രീൻ ചെയ്തും, എല്ലാ ഡീറ്റൈൽസും ചോദിച്ചറിഞ്ഞും ലക്ഷണമുള്ളവരെ ഉടനടി പ്രത്യേക ആംബുലൻസിൽ ലോക്കൽ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയും എല്ലാം കേരളം ഈ രോഗത്തെ ചെറുക്കാൻ ശ്രമിക്കുന്നു. വൈറോളജി ലാബിൽ നിന്നും കിട്ടുന്ന വിവരമനുസരിച്ചു കൂടുതൽ ശ്രദ്ധ പതിപ്പിക്കുന്നു.

  • ലക്ഷണങ്ങൾ രൂക്ഷമായാൽ ജനങ്ങൾ അടുത്തുള്ള ലോക്കൽ ഹെൽത്ത്‌അതൊരൊറ്റിയുമായോ ആശുപത്രിയുമായോ ബന്ധപ്പെടാൻ പ്രേരിപ്പിക്കപ്പെടുന്നു. ഹെൽത്ത് വർക്കേഴ്സ് വീടുകളിൽ കഴിയുന്ന ഗ്രാസ്റൂട്ട് ഐസൊലേഷൻ കേസുകളെ പോലും നേരിട്ട്കണ്ട് ലക്ഷണങ്ങൾ പരിശോധിക്കുന്നു.

” ഹോം ക്വാറന്റീനിൽ കഴിയുന്നവരെ ഞങ്ങൾ മൊബൈൽ ട്രാക്കിംഗ് വഴിയുമെല്ലാം നിരീക്ഷിച്ചുവരുന്നു. ചിലരൊക്കെ ആ നിർദേശങ്ങൾ ലംഘിച്ചുകൊണ്ട് പുറത്തിറങ്ങുന്നതായി ശ്രദ്ധയിൽപ്പെട്ടു. അതുകൊണ്ടുതന്നെ അത്തരം ആളുകളുടെ വീട്ടിൽ നേരിട്ടപ്പോയി ഈ ക്വാറന്റീൻ തെറ്റിച്ചാൽ കുടംബത്തിലും സമൂഹത്തിലും ഉണ്ടായേക്കാവുന്ന ഭീഷണികളെ കുറിച്ച് ബോധവത്കരിക്കും. അതിനായി ഹെൽത്ത് വർക്കർ, പോലീസ് ഒഫീഷ്യൽ, ഹെൽത്ത് വോളന്റീർ എന്നിവരടങ്ങുന്ന ഒരു ടീം എന്നും ഈ ക്വാറന്റീൻ നിർദേശിക്കപ്പെട്ട ആളുകളുടെ വീടുകളിലെത്തി ആരോഗ്യസ്ഥിതി അന്വേഷിക്കും.”
– കെ കെ ശൈലജ, ആരോഗ്യമന്ത്രിയുടെ വാക്കുകൾ.

*20000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് കേരളം ഈയവസരത്തിൽ പ്രഖ്യാപിച്ചു.
“നമ്മുടെ സംസ്ഥാനം ഒരു വലിയ പ്രതിസന്ധിഘട്ടത്തിലാണ്. സാധാരണജീവിതം ഈ മഹാമാരിയാൽ ബാധിക്കപ്പെട്ടു. നമ്മുടെ സാമ്പത്തിക മേഖല മൊത്തമായി ബന്ധിക്കപ്പെട്ട അവസ്ഥയിൽ അതിനെ തിരിച്ചു സാധാരണനിലയിലാക്കാനായാണ് ഈ 20000 കോടി രൂപയുടെ പാക്കേജ്. ”
– പിണറായി വിജയൻ, മുഖ്യമന്ത്രി.


“Take notes, rest of the world”– ഈ ഒരു വാചകം കൊണ്ടാണ് ബ്രിട്ടീഷ് ഹെറാൾഡ് ഈ ആർട്ടിക്കിൾ അവസാനിപ്പിക്കുന്നത്.!!
എന്തുകൊണ്ടും, മലയാളിയാവുക എന്നതൊരു പ്രീവിലേജും അത് തരുന്നത് അപാര കോൺഫിഡൻസുമാണ്.