ഇന്ത്യയിലാദ്യമായി കോവിഡ് വിസ്‌ക് കേരളത്തിൽ

68
Kerala sets up South Korean model walk-in sample kiosks for COVID ...

Vipin Mohan

ആദ്യമായി ഞാൻ ഇത്തരം WISK കണ്ടത് BLINDSPOT എന്ന അമേരിക്കൻ ക്രൈം ഡ്രാമ സീരിസിലാണ്. അത് നമ്മുടെ കൊച്ചുകേരളത്തിലും എത്തിയിരിക്കുന്നു.

എന്തുകൊണ്ട് കേരളം എന്നതിന്റെ പുതിയ മാതൃക

ആരോഗ്യപ്രവർത്തകർക്ക് വേണ്ടത്ര വ്യക്തിഗത സുരക്ഷാ ഉപകരണങ്ങൾ (PPE) വിതരണം ചെയ്യാൻ രാജ്യം ബുദ്ധിമുട്ടുമ്പോൾ ഇങ്ങു നമ്മുടെ കൊച്ചുകേരളത്തിൽ എറണാകുളത്തു Walk-in Sample Kiosk (WISK) ലോഞ്ച് ചെയ്തുകൊണ്ട് ആരോഗ്യപ്രവർത്തകരെ കോവിഡ്-19 ടെസ്റ്റിംഗ് നടത്തുമ്പോൾ സ്വയം സുരക്ഷിതരാക്കാൻ സജ്ജരാക്കുന്നു.

ഇത് ഇന്ത്യയിൽ തന്നെ ആദ്യമായാണ്. മാത്രമല്ല ഇത് ഡിസൈൻ ചെയ്തതോ കളമശ്ശേരി മെഡിക്കൽ കോളേജിലെ RMO ഡോ. ഗണേഷ് മോഹനും. സൗത്ത് കൊറിയൻ മാതൃകയാണ് ഇതിനായി ഉപയോഗിച്ചത്. രണ്ടു മിനുട്ടിൽ താഴെ സമയം മാത്രമേ രക്തം, സ്വാബ് സാമ്പിൾ കളക്ഷനായി ഇതിലൂടെ എടുക്കേണ്ടി വരുന്നുള്ളു.

ഒരുപാട് പേരുടെ സാമ്പിൾ കളക്ഷൻ ചെയ്യാനായി ഇതിലൂടെ സാധിക്കും. ഹെൽത്ത് വർക്കറും സാമ്പിൾ കളക്ട് ചെയ്യപ്പെടുന്ന വ്യക്തിയും തമ്മിൽ നേരിട്ടൊരു ബന്ധവും സാമ്പിൾ കളക്ഷൻ സമയത്ത് നടക്കില്ല. 40000 രൂപയുടെ ചിലവാണ് ഒരു WISK നിർമ്മിച്ചെടുക്കാനായി വരുന്നത്.

നാല് ചുറ്റും അടച്ചു, രണ്ടു ചെറിയ ഓപ്പണിങ് ഉള്ള ഒരു ഗ്ലാസ്സ് ചുമരും ഉൾപ്പെടുന്ന രീതിയിൽ ഉള്ള ഒരു ചെറിയ ക്യാബിൻ ആണ് WISK. സാമ്പിൾ ശേഖരിക്കപ്പെടുന്ന വ്യക്തി ഈ ക്യാബിനിന്റെ പുറത്ത് ഇരിക്കുന്നു. ഗ്ലാസ്സ് ചുമരിലെ രണ്ടു ഓപ്പണിങ്ങിൽ പിടിപ്പിച്ചിരിക്കുന്ന റബ്ബർ ഗ്ലോവ്സിലൂടെ കൈകൾ ഇട്ടുകൊണ്ട് വ്യക്തികളിൽ നിന്ന് ആരോഗ്യപ്രവർത്തകർ സാമ്പിളുകൾ ശേഖരിക്കുന്നു. ഓരോ സാമ്പിൾ കളക്ഷന് ശേഷവും ഗ്ലോവ്സും ക്യാബിനും ഡിസിൻഫെക്ട് ചെയ്യുന്നു.

നിലവിൽ രണ്ടു WISK കളാണ് ഉള്ളത്. ചെറിയ സമയം കൊണ്ടുതന്നെ ആവശ്യാനുസരണം കൂടുതൽ വിസ്കുകൾ നിർമ്മിക്കാനാവും എന്ന് എറണാകുളം കളക്ടർ സുഹാസ് പറയുകയും ചെയ്തു. സാധാരണ നിലയിലുള്ള ഒരു PPE ആണ് ഉപയോഗിക്കുന്നതെങ്കിൽ ഓരോ ഉപയോഗത്തിന് ശേഷവും ആരോഗ്യപ്രവർത്തകർക്ക് പുതിയ ഒരു സെറ്റ് PPE ഉപയോഗിക്കേണ്ടതായി വരും. ഓരോ സെറ്റ് PPE യും വളരെയേറെ ചിലവുവരുന്നതുമായ കാര്യവുമാണ്. അതിനാൽ തന്നെ PPE കിറ്റുകൾക്ക് ക്ഷാമവും നേരിടും.

WISK ഉപയോഗിക്കുന്നതുകൊണ്ട് ഈപ്പറഞ്ഞ PPE കിറ്റുകൾ ആരോഗ്യപ്രവർത്തകർക്ക് ഉപയോഗിക്കേണ്ടതായി വരില്ല. അതിനാൽ തന്നെ അവശ്യം വേണ്ടുന്ന PPE കിറ്റുകൾക്ക് ക്ഷാമവും ഉണ്ടാവില്ല. അഭിമാനമല്ല, തെല്ലൊരു അഹങ്കാരമാണ് മലയാളിയായതിൽ.!