തന്റെ സഹോദരൻ നാഥുറാം ഗോഡ്‌സെ ആർ എസ് എസുകാരൻ ആയിരുന്നു എന്ന് ഗോപാൽ ഗോഡ്സെയക്ക് സംശയമുണ്ടായിരുന്നില്ല

0
168
Vipin mohan
ഓരോ ഗാന്ധി രക്തസാക്ഷി ദിനവും നമ്മെ ഓർമ്മപ്പെടുത്തുന്നത്, ഗാന്ധിയെ കൊന്നത് ആർ എസ് എസാണ് എന്ന ചരിത്ര വസ്തുതയാണ്.
1948 സെപ്തംബർ 11 ന് സർദാർ വല്ലഭായി പട്ടേൽ ഗോൾവാക്കറിനെഴുതിയ കത്തിൽ ഗാന്ധിവധത്തിൽ ആർ എസ് എസിനുള്ള പങ്കിനെക്കുറിച്ചുള്ള നിലപാട് വ്യക്തമാക്കിയിരുന്നു .ഗാന്ധിജിയുടെ മരണത്തിൽ ആഹ്ലാദിച്ച ആർ എസ് എസുകാർ അതിന്റെ പേരിൽ മധുരം വിതരണം ചെയ്തതിനെക്കുറിച്ച് ശ്യാമപ്രസാദ മുഖർജിക്ക്‌ അയച്ച കത്തിലും പട്ടേൽ പറഞ്ഞതായിട്ടാണ് ചരിത്രം നമ്മെ ഓർമ്മിപ്പിക്കുന്നത് .
>> ഗോഡ്സയെ പ്രചോദിതനാക്കിയത് അഖണ്ടഭാരതത്തിന്റെ സിദ്ധാന്തമാണ്‌ . അദ്ദേഹത്തിന്റെ ഉദ്യേശ്യം നല്ലതായിരുന്നുവെങ്കിലും ഉപയോഗിച്ച രീതി തെറ്റായിരുന്നു .<<
(രാജേന്ദ്രസിംഗ് ,സർസംഘചാലക് )
ഗാന്ധിജിയെ വധിച്ചവർ ദേശാഭിമാനത്താൽ പ്രചോദിതരായിരുന്നു എന്ന് പറഞ്ഞ ആളാണ് സവർക്കർ .
ഗാന്ധിവധ ഗൂഡാലോചനയിൽ സവർക്കറുടെയും ,ഗോൾവാക്കറുടെയും പങ്ക് പുറത്തുവരാതിരിക്കാനും സംഘപരിവാറിനെ അതിൽ നിന്നും രക്ഷിക്കാനുമാണ് താൻ ആർ എസ് എസിൽ നിന്ന് രാജിവെച്ച ആളാണെന്ന് കളളം പറയാൻ സ്വയം സേവകനായിരുന്ന ഗോഡ്സെ തയ്യാറായിരുന്നത് എന്നുവേണം മനസ്സിലാക്കാൻ.
തന്റെ സഹോദരൻ നാഥുറാം ഗോഡ്‌സെ ആർ എസ് എസുകാരൻ ആയിരുന്നു എന്ന് ഗോപാൽ ഗോഡ്സെയക്ക് സംശയമുണ്ടായിരുന്നില്ല.
തങ്ങൾ മുന്നോട്ട് വെയ്ക്കുന്ന വർഗീയ ഫാസിസ്റ്റ് കാഴ്ച്ചപ്പാടുകൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ചരിത്രത്തെ വളച്ചൊടിക്കാൻ സംഘപരിവാരങ്ങൾ ശ്രമിക്കുമ്പോഴാണ് ,ചരിത്ര വസ്തുതകളെ കൂടുതൽ അഡ്രസ്സ് ചെയ്തു സംസാരിക്കേണ്ട ആവശ്യകത ഏറിവരുന്നത് .!!