ഇങ്ങേരുടെ ചില റെക്കോഡുകൾ കേട്ടാൽ നിങ്ങൾ ഞെട്ടും

0
142

Vipin vijay

കുട്ടിക്കാലത്ത് തന്നെ എനിക്കും അനിയനും ഒരുപാട് സിനിമകൾ തീയേറ്ററിൽ പോയി കാണാനുള്ള അവസരം കിട്ടി വീട്ടുകാരുടെയും , റിലേറ്റീവ് സിന്റെയും , അയലത്തുകാരുടെയുമൊക്കെ കൂടെ . അന്നുമുതലേ അത്യാവശ്യം സിനിമാ പ്രാന്തുണ്ട്. അന്നത്തെ വീഡിയോ കാസറ്റിൽ കുറേ വെട്ടുവെട്ടുകളും , മെറ്റിൽ ചീളുപോലിരിക്കുന്ന ഗ്രെയ്ൻസുമൊക്കെയായി ” ഖിലാഡി ” എന്ന സിനിമയാണ് പുള്ളിക്കാരന്റെ ആദ്യമായ് കാണുന്നത്. അതിൽ കണ്ട ആക്ഷൻ സീനുകൾ അത്രയും നാള് കണ്ട സിനിമകളുടേതിനേക്കാൾ ഒക്കെ വ്യത്യസ്തമായിരുന്നു. അതിന് മുമ്പേ ഷോലെ, അജൂബ, മേനേ പ്യാർ കിയാ , ഡിസ്കോ ഡാൻസർ , Mr. India, ജോ ജീത്താ വഹീ സിക്കന്ദർ , സാജൻ തുടങ്ങിയവ ദൂരദർശനിലും, വീഡിയോ കാസറ്റിലുമായി കണ്ട് എനിക്കിഷ്ടപ്പെട്ട എന്റെ ഓർമ്മയിലുള്ള ആദ്യകാല ഹിന്ദി ചിത്രങ്ങളാണ്. അതിന്റെയത്രയൊന്നും എനിക്കിഷ്ടമായില്ലെങ്കിലും ഖിലാഡിയിലെ നായകനെയും പുള്ളിയുടെ ഫുൾ സ്ട്രെച്ച് ചെയ്തുള്ള ഇരുപ്പും, ചാടിയും , തലകുത്തി മറിഞ്ഞുമുള്ള അടിപിടിയും നന്നായി ബോധിച്ചു. കൊള്ളാം വല്യ അഭിനയമൊന്നുമില്ല, എന്നാലും വെറൈറ്റിയാണ്. പിന്നീട് ആരേലും ഇഷ്ടപ്പെട്ട നടനാരാണെന്നു ചോദിച്ചാൽ അക്ഷയ് കുമാർ ആണെന്നു പറയും! കേൾക്കുന്നവർ നെറ്റി ചുളിച്ചു.. അതെന്താടാ ഉവ്വേ.. ഇവിടെ മമ്മൂട്ടിയും , മോഹൻലാലുമൊന്നും നിനക്ക് പിടിക്കില്ലേ ? അമിതാബച്ചനെയും കമലഹാസനെയും പറ്റില്ലേ..😁 എന്നൊക്കെ ചോദ്യം വരും ! നല്ല ഇടിയാണ് , മേളീന്നൊക്കെ ചാടും , റഫ് & ടഫ് ജീൻസിന്റെ പരസ്യം കണ്ടിട്ടില്ലേ.. എന്നൊക്കെ ഞാൻ തിരിച്ച് പറയും. കേൾക്കുന്നവര് ചിലര് ചിരിക്കും, പിന്നെ ഭയങ്കരം എന്ന് പറഞ്ഞ് പുച്ഛിക്കും ! നോർത്തിൽ വളർന്ന എന്റെ ചില റിലേറ്റിവ് പിള്ളേർക്കും , കൂട്ടുകാരിൽ പലർക്കും പുള്ളിയെ ഇഷ്ടമാണ്. എനിക്ക് അക്ഷയ് നെ ഇഷ്ടമാണ് എന്ന് കണ്ട കൂട്ടുകാരർ ഹിന്ദിക്കാരൻ പയ്യന് കൗതുകമായി.. ” ബന്ദാ മസ്ത് ഹേ, അച്ഛാ ഖാസാ ദിഖ് താ ഹേ, ഫൈറ്റിങ്ങ് അച്ഛാ കർ ലേത്താ ഹേ, ഡാൻസ് ഫീ ടീക് ഹേ… ” ആഹാ കേട്ടപ്പോ സന്തോഷം !

May be an image of 1 person and text1991ലെ ഡെബ്യൂട്ടിന് ശേഷം ഏകദേശം 2-3 വർഷത്തിനകം ഖിലാഡി സീരീസ്, മൊഹ്റ, യേ ദില്ലഗി, etc തുടർച്ചയായ ഹിറ്റ് ചിത്രങ്ങളിലൂടെ അക്ഷയ് കുമാർ , ഖാൻ ത്രയങ്ങൾക്കൊപ്പം യുവനിരയിലെ സൂപ്പർതാരമായി സണ്ണി ഡിയോൾ, സഞ്ജയ് ദത്ത് , ഗോവിന്ദ എന്നീ മുതിർന്ന താരങ്ങൾക്ക് താഴെ അവരോധിക്കപ്പെട്ടു ! ഖിലാഡി എ ബോളിവുഡിന്റെ സകല താര സങ്കൽപ്പങ്ങളെയും , നായക പ്രതിച്ഛായകളെയും പൊളിച്ചെഴുതി ഷാരൂഖ് ഖാൻ അപ്പോൾ ബോളിവുഡ് സിനിമാ മേഖലയെ തന്നെ ഞെട്ടിച്ച കാലഘട്ടമായിരുന്നു അത്. റൊമാൻസ് , ഫാമിലി ചിത്രങ്ങളിലൂടെ ആമിർ – സൽമാൻ ദ്വയവും, ആക്ഷനിൽ അനിഷേധ്യനായി അക്ഷയും , കണ്ണുകൾ കൊണ്ട് അഭിനയിക്കുന്ന അജയ് ദേവ്ഗണും ഷാരൂഖിന്റെ പിന്നിൽ സ്ഥാനമുറപ്പിച്ചു !

ഏകദേശം 97-98 വരെ ഒരു ആക്ഷൻ കിങ് അർജുൻ ലൈനിൽ അക്ഷയ് തന്റെ ഖിലാഡി സീരീസും മറ്റും ആക്ഷൻ ജീനറിലുള്ള ചിത്രങ്ങൾ കൊണ്ട് മാത്രം ബോളിവുഡിൽ ഒന്നാം നിരയിൽ പിടിച്ചു നിന്നു . പക്ഷേ കാർഡ് ബോർഡ് ഹീറോ എന്ന ചീത്ത പേര് വന്നു. യേ ദില്ലഗിക്കു ശേഷം റൊമാൻസ് ജീനറിലുള്ള നല്ല ചിത്രങ്ങളൊന്നും കിട്ടിയില്ല , കിട്ടിയത് വിജയിച്ചുമില്ല ! എന്നാൽ 1998ൽ വന്ന Mr & Mrs khiladi എന്ന ബിലോ ആവറേജ് ചിത്രം ഈ നടന് നന്നായി കോമഡി വഴങ്ങുമെന്നും തെളിയിച്ചു. അക്ഷയുടെ കരിയർ തന്നെ മാറ്റി മറിച്ച വർഷമായിരുന്നു 1999 ! ആ വർഷമിറങ്ങിയ സുനിൽ ദർശന്റെ “ജാൻവർ” , തനൂജ ചന്ദ്രയുടെ ” സംഘർഷ് ” തുടങ്ങിയ ചിത്രങ്ങൾ അക്ഷയിലുറങ്ങി കിടന്ന മികച്ച നടനെ പ്രേക്ഷകർക്ക് കാട്ടി കൊടുത്തു.നിരവധി അവാർഡുകളും , തരക്കേടില്ലാത്ത ബോക്സോഫീസ് വിജയങ്ങളും അക്ഷയ് നേടി. ആ വർഷമിറങ്ങിയ ഇന്റർനാഷണൽ ഖിലാഡിയിലെ ചില സാഹസിക രംഗങ്ങളെക്കുറിച്ച് ടോം ക്രൂയിസും ജാക്കിച്ചാനുമടക്കമുള്ള അന്താരാഷ്ട്ര ആക്ഷൻ താരങ്ങൾ വരെ മതിപ്പോടെ സംസാരിച്ചു. ആ സമയത്താണ് അന്താരാഷ്ട്ര മാധ്യമങ്ങൾ അക്ഷയ്ക്ക് “ഇന്ത്യൻ ജാക്കിച്ചാൻ ” എന്ന sobriquet നൽകുന്നത് !

May be an image of 1 person and text that says "Mmathrubhumi.com അക്ഷയ് കുമാറിൻ്റെ പ്രതിഫലം 100 ൽ നിന്ന് 135 കോടിയിലേക്ക് 29 Dec 2020, 01:15 PM IST അക്ഷയ് കുമാർ Photo: AFP 2022ൽ നടൻ അക്ഷയ് കുമാറിൻ്റെ പ്രതിഫലം 135 കോടിയായി ഉയർത്തുമെന്ന് റിപ്പോർട്ടുകൾ. നിലവിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സിനിമാ താരമാണ് അക്ഷയ്. 100 കോടിയാണ് ഒരു സിനിമയ്ക്കായി ഈടാക്കുന്നത്."2000ൽ ബോളിവുഡിന്റെ അതുവരെയുള്ള സകല സമവാക്യങ്ങളും പൊളിച്ചെഴുതി ഹൃതിക്ക് റോഷൻ എന്ന താരം ഉദിച്ചുയർന്നു. ഷാരൂഖ് – സണ്ണി ഡിയോൾ – ആമിർ – അക്ഷയ് – സൽമാൻ – ഗോവിന്ദ – ബോബി ഡിയോൾ എന്നതായിരുന്നു ഒന്നാം നിര ! ഹൃതിക്ക് വന്നതിനു ശേഷം അത് ഷാരൂഖ് Vs ഹൃതിക്ക് എന്നതു മാത്രമായി പ്രേക്ഷകർക്ക് ! ബാക്കിയെല്ലാവരും irrelevant ആയി എന്നു തന്നെ പറയാം ! മില്ലേനിയം സൂപ്പർ സ്റ്റാർ ഹൃതിക്കിന്റെ സ്റ്റാർഡത്തിന്റെ പ്രഭാവം ഏറ്റവുമധികം ദോഷം ചെയ്തത് ബോബി ഡിയോളിനായിരുന്നു , ശേഷം സൽമാനും . ബോബിക്ക് പിന്നീടൊരിക്കലും തന്റെ താരപദവി വീണ്ടെടുക്കാനായില്ല. സൽമാൻ പക്ഷേ പിന്നെ ദബാങ്ങിലൂടെ തിരിച്ചു വന്ന് ഹൃതിക്കിനെയും , സാക്ഷാൽ ഷാരൂഖിനെയുമൊക്കെ ബഹുദൂരം പിന്നിലാക്കി ബോളിവുഡിന്റെ താര ചക്രവർത്തിയായത് ചരിത്രം !
പറഞ്ഞു വന്നത് 99ൽ ചെയ്ത വ്യത്യസ്ത ചിത്രങ്ങൾ പിന്നീട് അക്ഷയ്ക്ക് ഏറെ ഗുണം ചെയ്തു. പ്രിയദർശൻ – അക്ഷയ് കൂട്ടുകെട്ടിൽ പിറന്ന “ഹേരാഫേരി ” എന്ന പിന്നീട് കൾട്ട് ക്ലാസിക് ആയ ചിത്രം അക്കിയുടെ കരിയർ തന്നെ മാറ്റിമറിച്ചു. ആ വർഷമിറങ്ങിയ റൊമാന്റിക് മ്യൂസിക്കൽ ” ധട്കൻ ” അദ്ദേഹത്തിന് മികച്ച ഫാമിലി ഫാൻ ബേസുണ്ടാക്കി .പിന്നീട് കരിയറിൽ ഇടയ്ക്ക് പരാജയ ചിത്രങ്ങൾ ചിലത് ഉണ്ടായെങ്കിലും തുടർന്നുള്ള രണ്ട് ദശാബ്ദക്കാലം ബോളിവുഡിൽ ഏറ്റവുമധികം ഹിറ്റുകൾ സമ്മാനിച്ച നടൻ അക്ഷയാണ്. 2000ൽ ഇറങ്ങിയ ഖിലാഡി 420ൽ യാതൊരു സുരക്ഷാ സംവിധാനങ്ങളും ഇല്ലാതെ മുപ്പതിനായിരം അടി മുകളിൽ പറക്കുന്ന ഒരു ചോപ്പറിന് മുകളിൽ കയറി നിന്ന അതി സാഹസിക രംഗം AXN അടക്കം നിരവധി അന്താരാഷ്ട്ര ആക്ഷൻ പുരസ്കാരങ്ങൾ അക്ഷയ്ക്ക് നേടിക്കൊടുത്തു !
May be an image of aircraft and outdoors2001ൽ ആൻഖേൻ എന്ന ത്രില്ലറിലെ അന്ധന്റെ കഥാപാത്രം , ഏക് റിഷ്താ എന്ന ഫാമിലി മൂവി , അജ്നബിയിലെ ഫിലിം ഫെയർ മികച്ച വില്ലനുള്ള അവാർഡ് ലഭിച്ച വേഷം, awara paagal deewana എന്ന ആക്ഷൻ കോമഡി … അക്ഷയ്ക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ആരൊക്കെ വന്നാലും പോയാലും ബോളിവുഡിലെ ടോപ് ഫോറിൽ അന്നു മുതൽ ഇന്നു വരെ സ്ഥാനമിളകാത്ത ഒരാൾ അക്ഷയ് ആയിരിന്നു. പിന്നീട് കാക്കി , ഫിർ ഹേരാ ഫേരി, ഭാഗം ഭാഗ്, മുജ്സേ ശാദി കരോഗി , ദീവാനേ ഹുയേ പാഗൽ, ഹേയ് ബേബി, ഗരം മസാല, വെൽകം … Etc തുടങ്ങി കോമഡി ബ്ലോക്ക്ബസ്റ്ററുകളുടെ ഒരു നിര തന്നെ തുടർച്ചയായി സൃഷ്ടിച്ചു ! 90കളുടെ തുടക്കത്തിൽ ബോളിവുഡിലെ ആദ്യത്തെ ജെനുവിൻ ആക്ഷൻ സൂപ്പർസ്റ്റാർ എന്ന് അക്ഷയെ വിശേഷിപ്പിച്ച ഫിലിം ഫെയറും, സ്റ്റാർ ഡസ്റ്റുമടക്കമുള്ള അതേ മാഗസിനുകൾ തന്നെ അദ്ദേഹത്തെ 2000ത്തിന്റെ മധ്യഘട്ടത്തിൽ ബോളിവുഡിലെ ആദ്യത്തെ കോമിക് സൂപ്പർസ്റ്റാർ എന്ന് വിശേഷിപ്പിച്ചയിടത്ത് നമുക്ക് അക്ഷയ്കുമാർ എന്ന താരത്തിന്റെയും നടന്റെയും വളർച്ചയുടെ ഗ്രാഫ് അറിയാം.

ഈ കോമഡി ഹിറ്റുകൾക്കിടയിലും അദ്ദേഹം മറ്റു A-list താരങ്ങളെപ്പോലെ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു. വക്ത്, ഏക് റിഷ്താ, അന്ദാസ് , ആൻഖേൻ , എയ്ത്തരാസ് , നമസ്തേ ലണ്ടൻ, ദോസ്തി , തലാശ് തുടങ്ങിയ വിവിധ ജീനറിലുള്ള ചിത്രങ്ങൾ സാമ്പത്തിക വിജയത്തോടൊപ്പം നിരൂപക പ്രശംസയും നേടി ! 2007 ബോളിവുഡിന്റെയും അക്ഷയുടെയും ചരിത്ര വർഷമായിരുന്നു ! 80കൾക്ക് ശേഷം (modern era) ഒരു ബോളിവുഡ് നടന്റെ ബോക്സോഫീസിലെ ഏറ്റവും വലിയ വേട്ടയായിരുന്നു ആ വർഷമിറങ്ങിയ 4 അക്ഷയ് ചിത്രങ്ങളും നേടിയത്. നമസ്തേ ലണ്ടൻ ,ഭൂൽ ഭുലയ്യ , വെൽക്കം തുടങ്ങിയ വമ്പൻ ബ്ലോക്ബസ്റ്ററുകൾക്കു ശേഷം കിംഗ് ഖാനെ പിന്തള്ളി ഖിലാഡി അക്ഷയ് കുമാർ ഇന്ത്യൻ സിനിമയിലെ ഏറ്റവും പ്രതിഫലം പറ്റുന്ന താരമായി മാറി ! തുടർന്ന് അടുത്ത വർഷം ഇറങ്ങിയ സിംഗ് ഈസ് കിങ്ങ് അതൊരു ഇറങ്ങിയ സകല ഷാരൂഖ് ചിത്രങ്ങളുടെ കളക്ഷൻ റെക്കോർഡുകൾ തകർത്തെറിഞ്ഞപ്പോൾ അക്ഷയ് കരിയറിൽ ആദ്യമായി ബോളിവുഡിൽ ഒന്നാം നമ്പർ പദവിയിലെത്തിയതായി പ്രമുഖ ടെലിവിഷൻ മാധ്യമങ്ങളും , മാഗസിനുകളും, ദിനപ്പത്രങ്ങളിലെ സിനിമാ കോളങ്ങളും പ്രഖ്യാപിച്ചു ! ഷാരൂഖിന്റെ ഒരു പതിറ്റാണ്ടിലേറെ നീണ്ട അശ്വമേധത്തിന് അന്ത്യം കുറിച്ചു. ഈ ഘട്ടത്തിൽ ബോളിവുഡിലെ മിനി ഇൻഡസ്ട്രിയായി അക്ഷയ് വിശേഷിക്കപ്പെട്ടു. 2008-09 വർഷത്തെ IIFA അവാർഡ് നിശയും, സ്റ്റാർഡസ്റ്റിന്റെയും ,ഫിലിംഫെയറിന്റെയും അടക്കം മറ്റെല്ലാ അവാർഡ് നിശകൾ ശ്രദ്ധിച്ചാൽ അക്ഷയുടെ ആ സമയത്തെ ഇൻഡസ്ട്രിയിലെ ഡോമിനേഷൻ മനസ്സിലാകും !

തുടർന്ന് ബോളിവുഡിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവുമധികം ബജറ്റിലിറങ്ങിയ മൂന്ന് ചിത്രങ്ങളിൽ അക്ഷയ് അഭിനയിച്ചു. എന്നാൽ മികച്ച ഇനിഷ്യൽ കളക്ഷൻ നേടിയിട്ടും 2009ൽ ഇറങ്ങിയ ബിഗ് ബജറ്റ് ചിത്രങ്ങളായ ചാന്ദിനി ചൗക്ക് ടു ചൈനയും , ബ്ലൂവും പരാജയപ്പെട്ടത് അദ്ദേഹത്തിന് ക്ഷീണമായി. എന്നാൽ തുടർന്നു ചെയ്ത ഹോളിവുഡ് താരങ്ങളായ സിൽസ്റ്റർ സ്റ്റാലനും , സൂപ്പർമാൻ ബ്രാൻഡൻ റൂത്ത്, ഡെന്നിസ് റിച്ചാർഡ്സ് തുടങ്ങിയവരടക്കം അഭിനയിച്ച കമ്പക്ത് ഇഷ്ക് എന്ന വമ്പൻ ബജറ്റ് ചിത്രം വളരെ മോശം റിവ്യൂ ലഭിച്ചെങ്കിലും ആവറേജ് വിജയം നേടിയത് ആശ്വാസമായി! തുടർന്നിറങ്ങിയ ഹൗസ്ഫുൾ സീരീസിലെ ഒന്നാമത്തെ ചിത്രം ബ്ലോക്ക് ബസ്റ്റർ വിജയം ഇന്ത്യയിലും വിദേശത്തും നേടിയത് അക്ഷയുടെ താരമൂല്യത്തിനും മാർക്കറ്റിനും ഒരിടിവും സംഭവിച്ചിട്ടില്ല എന്നതിന് ദൃഷ്ടാന്തമായി !
അടുത്ത വർഷമിറങ്ങിയ തീസ് മാർ ഖാൻ റെക്കോർഡ് ഓപ്പണിങ് കളക്ഷൻ നേടിയെങ്കിലും വളരെ മോശം റിവ്യൂ കാരണം സെമി ഹിറ്റിൽ ഒതുങ്ങി ! എന്നാൽ ഡബാങ്ങിലെ chulbul pandeyയിലൂടെ All time blockbuster അടിച്ച സൽമാൻ ഖാൻ ബോളിവുഡിലെ ഒന്നാമൻ പദവി 2010 സെപ്റ്റമ്പറിൽ കരസ്ഥമാക്കി ! ബോളിവുഡിലെ 100, 200, 300 കോടി നെറ്റ് ക്ലബ്ബുകൾ സ്ഥാപിച്ചതും (India Net collection alone) , worldwide gross 1000, 2000 കോടി ക്ലബ്ബുകളും ഉള്ള ഒരേ ഒരു ബോളിവുഡ് താരം ആമിർഖാൻ ആണെങ്കിലും രണ്ടു മൂന്നു വർഷത്തിലൊരിക്കൽ , വളരെയധികം പ്ലാനിങ്കൾക്ക് ശേഷം ഒരേയൊരു സിനിമ ചെയ്യുന്ന അദ്ദേഹത്തിന് വലിയൊരു ഫാൻ ബേസ് ഇല്ല , എന്നത് തലാശ് ഇറങ്ങിയപോൾ വ്യക്തമായതാണ് !

തുടർന്ന് 2012ൽ നാല് വിജയചിത്രങ്ങളിലൂടെ 530 കോടിയലധികം WW gross നേടി വീണ്ടും മിനി ഇൻഡസ്ട്രി എന്ന തന്റെ വിളിപ്പേര് അന്വർഥമാക്കി ! 2019ൽ ഈ നേട്ടം 1025 കോടി WW ഗ്രോസാക്കി ബോളിവുഡ് all time record നേടി ! ഈ കാലഘട്ടത്തിൽ all time blockbusters കൊടുത്തു കൊണ്ടേയിരുന്ന സൽമാനു പിന്നിൽ പ്രതിഫലത്തിലും , ഫാൻ ബേസിലും അക്ഷയ് രണ്ടാമനായി തുടർന്നു ! ഇന്ത്യയിലെ ഏറ്റവും ചെലവേറിയ സിനിമകൾ നിർമ്മിക്കുന്ന ബോളിവുഡ് എന്ന ഇൻഡസ്ട്രിയിൽ നമ്മൾ മികച്ച താരങ്ങളായി കാണുന്ന ഇമ്രാൻ ഹാഷ്മി, അഭിഷേക് ബച്ചൻ , etc അടക്കം പല വമ്പൻ താരങ്ങൾക്കു പോലും മികച്ച ഒരു സോളോ ഹിറ്റ് അവരുടെ കരിയറിൽ ഇല്ലെന്നിരിക്കേ 2010 – 2020 ദശാബ്ദത്തിൽ മാത്രം അക്ഷയ്ക്ക് 29 ഓളം ക്ലീൻ ഹിറ്റുകളുണ്ടെന്നത് അദ്ദേഹത്തിന്റെ അസാധാരണമായ താരമൂല്യത്തെയും , ഫാൻ ബേസിനെയും സൂചിപ്പിക്കുന്നു. ഈ കാലഘട്ടത്തിൽ രണ്ടാമത് ഏറ്റവുമധികം ഹിറ്റുകളുള്ള സൽമാന് 13 വിജയ ചിത്രങ്ങളാണ് ഉള്ളത് !

2017 – നു ശേഷം അക്ഷയ് തുടർച്ചയായി 13 വിജയ ചിത്രങ്ങളിൽ അഭിനയിച്ചു ബോളിവുഡിലെ സർവ്വകാല റെക്കോർഡ് ഇട്ടു . ഊട്ടിയിൽ റിലീസായ ലക്ഷ്മി വൻ ഹിറ്റായത് കണക്കാക്കുമ്പോൾ ഈ സംഖ്യ 14 ൽ എത്തും. 2018നു ശേഷം ഇന്ത്യയിൽ ഏറ്റവുമധികം പ്രതിഫലം പറ്റുന്ന താരവും അക്ഷയ് തന്നെ. 99 കോടി അതുവരെ പറ്റിയിരുന്ന അക്ഷയ് പിന്നീടത് 117 കോടിയായും , ഈ വർഷം 135 കോടിയായും ഉയർത്തി. കാരണം വേറൊന്നുമല്ല. ഇന്ത്യയിൽ പ്രീറിലീസ് ബിസിനസ് ഏറ്റവുമധികം കിട്ടുന്ന രണ്ട് താരങ്ങളിൽ ഒരാളാണ് അക്ഷയ് . മറ്റേത് സൽമാനും .. അക്ഷയുടെ ഓഫ് ബീറ്റ് ചിത്രമായ menstruation എന്ന taboo topic കൈകാര്യം ചെയ്യുന്ന പാഡ്മാൻ 100 കോടിയിലധികം രൂപ തന്നെ pre-release businessഉം 200 കോടിയിലധികം ww gross ഉം നേടി. വേറെ ഏതു നടൻ ആയിരുന്നേലും 50 കോടിക്ക് ഉള്ളിൽ ചുരുങ്ങേണ്ട ചിത്രമാണിത്. അക്ഷയ് ചിത്രങ്ങളാണ് ഇന്ത്യൻ ടെലിവിഷനിൽ ഏറ്റവുമധികം TRP records ഇട്ട് viewership നേടുന്നത് ! റിലീസായപ്പോൾ 0.5 star 🌟 critic rating നേടിയ ഹൗസ്ഫുൾ 4 എന്ന അക്ഷയ് ചിത്രം ഇന്ത്യയിൽ നിന്ന് 211 കോടിയിലേറെ നെറ്റ് കളക്ഷൻ നേടി , വിദേശത്തും ഹിറ്റാണ് ! ഇതേ മോശം റേറ്റിങ്ങ് കിട്ടി OTT റിലീസായ ലക്ഷ്മി ആവട്ടെ വെറും 3 TV premiereൽ നിന്ന് 4.75 cr viewership നേടി സർവ്വകാല റെക്കോർഡ് ഇട്ടു . ഹൗസ്ഫുൾ 4 ആവട്ടെ 4.73 കോടി viewership നേടി അവിടെയും രണ്ടാമതെത്തി !

അക്ഷയുടെ ചില Records / positives നോക്കാം :-

 1. ബോളിവുഡിൽ ഏറ്റവും കൂടുതൽ വിജയ ചിത്രങ്ങൾ ഉള്ള Modern Era actor ( after 90s) 64 films 🌟
 2. ഒരു വർഷം 3 വിജയ ചിത്രങ്ങൾ ഉള്ള ഒരേയൊരു നടൻ ( അതും 6 വട്ടം 94, 2007, 2012, 2016, 2018, 2019)
 3. 4000, 4500+ കോടി ടോട്ടൽ നെറ്റ് കളക്ഷൻ ( India gross – tax) ഉള്ള ഒരേയൊരു ഇന്ത്യൻ സിനിമാ താരം
 4. Indian actor with highest Worldwide gross
 5. ഏറ്റവുമധികം 100 കോടി ക്ലബ്ബ് ചിത്രങ്ങളുള്ള ഇന്ത്യൻ താരം (worldwide gross) = 30 films including ലക്ഷ്മി which did 130 cr approximately in OTT
  രണ്ടാമത് സൽമാൻ with 20 movies ! സൗത്തിൽ രജനി & വിജയ് with 8 movies !
 6. Actor with 2nd most 💯 cr India Nett club movies – 14 movies !! (1st സൽമാൻ 16 including രാധേ )
  കൂടാതെ ഏറ്റവുമധികം 200 cr WW gross club ചിത്രങ്ങൾ ഉള്ള രണ്ടാമത്തെ താരവും അക്ഷയ് തന്നെയാണ് – 12 (1st salman with 14 movies) South (Rajini & vijay with 4 each)
 7. ഇന്ത്യയിൽ ഏറ്റവുമധികം സോഷ്യൽ മീഡിയ ഫോളോവേഴ്സുള്ള നടൻ 145 million + followers (14.5 കോടി verified Accountsൽ മാത്രം തന്നെയുണ്ട് )
  രണ്ടാമത് സൽമാന് 137 മില്യൺ !
 8. ബോളിവുഡിൽ ആദ്യത്തെ 100 cr, 300cr 400cr distributor share ഒരു വർഷം നേടിയ നടൻ
 9. 400 കോടി , 500 കോടി , 1000 cr Worldwide gross കളക്ഷൻ ഒരു കലണ്ടർ വർഷം ആദ്യമായി ബോളിവുഡിൽ നേടിയത് !
 10. ഒരു കലണ്ടർ ഇയറിലെ ഉയർന്ന നെറ്റ് കളക്ഷൻ – 775 crs in 2019 (India Nett)
 11. ഒരു കലണ്ടർ ഇയറിലെ ബോളിവുഡിലെ ഏറ്റവും വലിയ gross collection – 1125 crs in 2019 ( Kesari, Housefull4, Mission Mangal, Good newzz)
  P.S : ഡംഗൽ ചൈനാ റിലീസിനു ശേഷം 2000 cr നേടിയെങ്കിലും രണ്ടു വർഷങ്ങളായാണ് .
 12. ഏറ്റവും കൂടുതൽ പുതുമുഖ സംവിധായകർക്കും നായികമാർക്കും ഒപ്പം Hit കൊടുത്ത ഹീറോ
 13. ഫോർബ്സിന്റെ ഏറ്റവും സമ്പന്നരായ താരങ്ങളുടെ പട്ടികയിൽ ഇന്ത്യയിൽ നിന്ന് ഏറ്റവുമധികം തവണ ആദ്യ 100 ൽ ഇടം കണ്ടെത്തിയ താരം. തുടർച്ചയായി 8 വട്ടം. അതും 2018ലും , 19ലും,20 ലും ലോകത്തിലെ ഏറ്റവും പ്രതിഫലം പറ്റുന്ന ആദ്യ 10 താരങ്ങളിൽ എത്തി ചരിത്രം സൃഷ്ടിച്ചു.
 14. ഇന്ത്യയിൽ നിന്ന് കഴിഞ്ഞ 15 വർഷത്തിലേറെയായി ഏറ്റവുമധികം ഇൻകം ടാക്സയ്ക്കുന്ന സിനിമാ താരം. ഏറ്റവുമധികം ചാരിറ്റി ചെയ്യുന്ന celebrity യും അക്ഷയ് തന്നെയാണ്. കഴിഞ്ഞ വട്ടം കഴിഞ്ഞ വർഷം കോവിഡിനെതിരെ ഉള്ള രാജ്യത്തിൻറെ പോരാട്ടത്തിൽ 40 കോടിയിലേറെ രൂപ വരുന്ന ധനസഹായവും സാധനസാമഗ്രികളും ഔദ്യോഗികമായും അല്ലാതെയും പല സംഘടനകൾക്കും നൽകി. PM കെയർ ലേക്കുള്ള 25 കോടി ഉൾപ്പെടെ . Most philanthropist actor in Asia എന്നാണ് ഫോർബ്സ് മാഗസിൻ അദ്ദേഹത്തെ വിശേഷിപ്പിച്ചത് !
 15. ഒരു കലണ്ടർ ഇയറിൽ തന്നെ 3 ചിത്രങ്ങൾ 200 കോടി നെറ്റ് കളക്ഷൻ (India gross – taxes) നേടുന്ന ആദ്യത്തെ ഇന്ത്യൻ താരം
  അക്ഷയുടെ നെഗറ്റീവ്സ് നോക്കാം :-
 16. Industry Hit ഒന്നും ഇല്ല ! (Aamir Khan – 05, sunny deol – 01, srk – 01, Salman – 01, Hrithik – 01)
 17. HGOTY ഇല്ല (highest grosser of the year ) ! ഒരുപാട് വട്ടം 2nd highest grosser of the year എത്തിയ ചിത്രങ്ങൾ ഉണ്ട് , എങ്കിലും ഇത് ഒരു പോരായ്മ ആണ് (സൽമാൻ , ആമിർ എന്നിവർ ആണ് ഇതിൽ ലീഡിങ് ) അക്ഷയ് ടെ visibility കൂടുന്നതും , വമ്പൻ projects ചെയ്യാത്തതും , non holiday release ഉം എല്ലാം ഇതിന് കാരണമാണ്.
 18. PR network ഇല്ല (king khan എന്ന ബ്രാൻഡ് നെയിം സൽമാനും , ആമിറും , സെയിഫും അടക്കമുള്ള ഖാൻമാർ അവരവരുടെ പീക്കിൽ നിൽക്കുമ്പോൾ SRK തന്റെ PR network ന്റെ ബേസിൽ ഉണ്ടാക്കിയെടുത്തതാണെന്ന് ഓർക്കണം.) (Billu എന്ന സിനിമയിൽ തന്റെ തന്നെ ജാക്കറ്റിന്റെ പുറകിൽ കിംഗ് ഖാൻ എന്ന് മുദ്രണം കുത്തിയിരുന്നു )
  PR നെറ്റ്വർക്ക് ഇല്ലാത്തതുകൊണ്ട് ഉണ്ട് അക്ഷയ് ചിത്രങ്ങൾ റിലീസ് ചെയ്യുമ്പോൾ വളരെയധികം മോശം ഓൺലൈൻ നെഗറ്റീവിറ്റി വരുന്നു , മാത്രമല്ല വളരെ മോശം റിവ്യൂ ആണ് പല പോർട്ടലുകളും കൊടുക്കുന്നത് ! Purposeful ആയി കളക്ഷൻ കുറച്ച് കാട്ടാറുണ്ട് !
 19. ആമിർ ഖാൻ 2-3 വർഷത്തിൽ ഒരിക്കലാണ് ഒരു സിനിമ ചെയ്യുന്നത് , സൽമാനും വർഷത്തിൽ ഒരു സിനിമ എന്ന രീതിയിലാണ് ചെയ്യുന്നത് , ഷാരൂഖും അതേപോലെ തന്നെ. അതുകൊണ്ടുതന്നെ ഇവരുടെ ഒരു സിനിമ ഇറങ്ങുമ്പോൾ അതിനെ ചുറ്റിപ്പറ്റിയുള്ള ഹൈപ്പും expectations ഉം , excitementഉം വളരെ വലുതായിരിക്കും . എന്നാൽ അക്ഷയ് വർഷം രണ്ടു മുതൽ നാലു ചിത്രങ്ങൾ വരെ ചെയ്യുന്നതിനാൽ ആ excitement ഫാക്ടർ ഉണ്ടാവില്ല ! Visibility കൂടുതലും ആണ് . വല്യ മേക്ക് ഓവർ ഉള്ള ക്യാരക്ടേഴ്സും ചെയ്യുന്നില്ല !
 20. LESS മാർക്കറ്റിംഗ് & Non Holiday Period Releases. വർഷം 2-3 ചിത്രങ്ങൾ ചെയ്യുന്നതും റിലീസ് ചെയ്യുന്നത് നോൺ ഹോളിഡേ പീരീഡിലാണ്. Long holidays കിട്ടുന്ന Eid, Christmas, diwali എന്നത് ബാക്കി താരങ്ങൾ ബുക്ക് ചെയ്യുന്നു. ഇത് ഓവറാൾ കളക്ഷനെ affect ചെയ്യുന്നു. കൂടാതെ സൽമാനും ആമിറും മിനിമം 4800 – 6500 തീയേറ്ററുകളിൽ ചിത്രം റിലീസ് ചെയ്യുമ്പോൾ അക്ഷയ് ആവട്ടെ 2000 – 3500 തീയേറ്ററുകളിൽ with clash ആണ് റിലീസ്. ഏറ്റവുമധികം ക്ലാഷുകളിൽ സൽമാൻ ചിത്രങ്ങളെ മറികടന്ന ഒരേയൊരു സൂപ്പർ താരം അക്ഷയ് എന്ന കാര്യം മനസ്സിലാക്കുമ്പോഴാണ് എത്ര വലിയ ഓപ്പർച്യൂണിറ്റി ആണ് അദ്ദേഹം നശിപ്പിക്കുന്നത് എന്ന് നമ്മൾ മനസിലാക്കുന്നത് !
 21. Canadian citizenship. അക്ഷയ് പറഞ്ഞത് കരിയറിന്റെ തുടക്കത്തിൽ ഒരുപാട് ഫ്ലോപ്പ് ഉണ്ടായപ്പോൾ തന്റെ ബാല്യകാല സുഹൃത്ത് പറഞ്ഞതനുസരിച്ച് അദ്ദേഹത്തോടൊപ്പം കാനഡയിൽ ബിസിനസ് ചെയ്യാനായി സിറ്റിസൺഷിപ് എടുത്തു എന്നാണ്. എന്നാൽ ഇതിന്റെ സാങ്കേതികവശങ്ങൾ അറിയാതെ കാനഡ ഗവൺമെന്റിന്റെ ഹോണററി പൗരത്വം സ്വീകരിക്കുകയും പിന്നീട് അത് നൂലാമാലകളിൽ കുടുങ്ങി കിടക്കുകയും ആണെന്നാണ് മാധ്യമങൾ പറയുന്നത്. ഇതിന്റെ പേരിൽ എന്തായാലും മറ്റു നടൻമാരുടെ ഫാൻസും മറ്റും നിരന്തരം അങ്ങേരെ ആക്രമിക്കുന്നു🤪

7 . BJP ചായ് വുണ്ടെന്ന് കരുതി എതിർ പാർട്ടിക്കാർ അദ്ദേഹത്തെ നിരന്തരം ആക്രമിക്കുന്നു. മോദിക്ക് വേണ്ടി നേരത്തെ തയ്യാറാക്കിയ മാങ്ങാ ഇന്റർവ്യൂവിൽ ഒക്കെ തല വെച്ചു കൊടുത്തത് രോഷം വർദ്ധിപ്പിച്ചു. പ്രത്യേകിച്ചും കോൺഗ്രസ് ഗവൺമെൻറിൻറെ സമയത്തെ പെട്രോൾ ഹൈക്കിനെ പറ്റിയുള്ള ഉള്ള ട്വിറ്ററിലെ അക്ഷയുടെ ഒരു പഴയ പോസ്റ്റ് പൊക്കിപ്പിടിച്ച് . ആ സമയം ട്വിറ്റർ ഇന്നത്തെ പോലെ ആയിരുന്നില്ല. ട്വിറ്ററിൽ അന്ന് വെറും 2 ലക്ഷം പേരുള്ള ശൈശവാവസ്ഥയിൽ ആയിരുന്നു അക്ഷയ് , ട്വിറ്റർ ഇന്നത്തെപോലെ പോലെ സ്ട്രോങ്ങ് ആയ ഒരു സാമൂഹ്യ മാധ്യമം അല്ലായിരുന്നു. ഈ കാലഘട്ടത്തിൽ മോഡി ഗവൺമെൻറ്നെതിരെ അദ്ദേഹം ഇത്തരം ഒരു ട്വീറ്റ് ഇട്ടാൽ അദ്ദേഹത്തിന്റെ സിനിമാഭാവിയും , ഒരു പക്ഷേ ജീവിതവും തീവ്ര ഹിന്ദു സംഘടനകൾ ഇല്ലാതാക്കുമെന്ന ബോധ്യം അയാൾക്കുമുണ്ടായിരിക്കണം

കോവിഡ് വന്നില്ലായിരുന്നെങ്കിൽ ഒരു പക്ഷേ അക്ഷയ് തന്റെ കരിയറിലെ പീക്കിൽ നിൽക്കുന്ന ഈ സമയത്ത് (5ൽ 0.5 star 🌟 rating കിട്ടിയ ചിത്രങ്ങൾ വരെ 300 കോടി കടക്കുന്ന അവസ്ഥയാണ് ) തന്റെ കരിയറിലെ തന്നെ എന്നെ ഏറ്റവും ambitiousഉം , anticipatedഉം ആയിട്ടുള്ള സൂര്യവംശി ,പൃഥ്വിരാജ്, ബെൽബോട്ടം തുടങ്ങിയ ചിത്രങ്ങൾ കഴിഞ്ഞ വർഷവും ഈ വർഷവുമായി ആയി തീയേറ്ററുകളിൽ പുതിയ റെക്കോർഡുകൾ ഇടുമായിരുന്നു എന്നത് ഉറപ്പ് ! ബോക്സോഫീസിലെ വിജയ കണക്കും , വാങ്ങുന്ന പ്രതിഫലവും, സോഷ്യൽ മീഡിയയിൽ പിന്തുടരുന്ന ആരാധകരുടെ എണ്ണവുമാണ് സ്റ്റാർഡത്തിന്റെ മാനദണ്ഡമെങ്കിൽ നിസ്സംശയം പറയാം ഇന്ത്യൻ സി heനിമയിലെ നിലവിലെ ഏറ്റവും വലിയ താരം രാജിവ് ഹരി ഓം ഭാട്ടിയ എന്ന അക്ഷയ് കുമാർ തന്നെയാണ് ! #AkshayKumar. #Khiladi