history
ശൈവമോ വൈഷ്ണവമോ ? സിനിമ ചരിത്രത്തോട് എത്രകണ്ട് നീതി പുലർത്തി ?
കമൽ ഹാസന്റെ ‘ദശാവതാരം’ സിനിമ തുടങ്ങുന്നത് ശൈവ-വൈഷ്ണവ മതവൈര്യത്തിന്റെ വിശുദ്ധയുദ്ധത്തിൽ നിന്നാണ്. ചോള രാജവംശത്തിലെ രണ്ടാം കുലോത്തുംഗ ചോള മന്നവന്റെ
186 total views

Vipindas G (വിപിൻദാസ് ജി) യുടെ പോസ്റ്റ്
ശൈവമോ വൈഷ്ണവമോ ?
കമൽ ഹാസന്റെ ‘ദശാവതാരം’ സിനിമ തുടങ്ങുന്നത് ശൈവ-വൈഷ്ണവ മതവൈര്യത്തിന്റെ വിശുദ്ധയുദ്ധത്തിൽ നിന്നാണ്. ചോള രാജവംശത്തിലെ രണ്ടാം കുലോത്തുംഗ ചോള മന്നവന്റെ അടിയുറച്ച ശൈവ മതബോധം, തില്ലൈ നഗരത്തിൽ നിന്ന് വൈഷ്ണവത്തെ നാടുകടത്താൻ പോകുന്നു എന്ന് സിനിമയിൽ നരേഷൻ നൽകുന്നുണ്ട്. എന്നാൽ, തികഞ്ഞ ശൈവരായ ചോളവംശം മുഴുവൻ ക്രൂരമായി വൈഷ്ണവ മതത്തെ രാജ്യത്ത് നിന്ന് അമർച്ച ചെയ്യാൻ ശ്രമിച്ചിരുന്നോ? സിനിമ ചരിത്രത്തോട് എത്രകണ്ട് നീതി പുലർത്തി എന്ന് നോക്കാൻ നാം ചരിത്രം തന്നെ പരിശോധിക്കേണ്ടിയിരിക്കുന്നു.

ഈ ചരിത്രവസ്തുതയെല്ലാം വിരൽ ചൂണ്ടുന്നത് രണ്ടാം കുലോത്തുംഗനിൽ ദശാവതാരം സിനിമ ചുമത്തുന്നത് ചരിത്രപരമായ ഒരു അപവാദമോ കെട്ടുകഥയോ ആണെന്ന് നിസംശയം സമർത്ഥിക്കാൻ ആവശ്യമായ തെളിവുകളാണ്. എന്നാൽ, എന്നെങ്കിലും തീവ്രശൈവമതാനുയായികളായ ചോളർ വൈഷ്ണവ മതത്തെ അടിച്ചമർത്താൻ ശ്രമിക്കയോ, സാക്ഷാൽ ശ്രീമാൻ നാരായണ പെരുമാളുടെ പൂജനീയമായ വിഗ്രഹം കടലിൽ എറിയുകയോ ചെയ്തിട്ടുണ്ടോ? ചോളവംശ ചരിത്രത്തിൽ ആകെ പരിശോധിച്ചാൽ അങ്ങനെയൊരു കൽവെട്ടോ, ചേപ്പേടോ എങ്ങുമില്ലതന്നെ. എന്നാൽ, കഥ ഇവിടം കൊണ്ട് തീരുകയല്ല, രണ്ടാം കുലോത്തുംഗനും ശേഷം ഏതാണ്ട് 40-45 വർഷങ്ങൾക്ക് ശേഷം മൂന്നാം കുലോത്തുംഗ ചോളൻ ‘മുടി സൂട്ട’പ്പെടുന്നു. “ശിവനൻട്രി ഉലകിൽ വേറ് പെരുംകടവുൾ ഇല്ലൈ” എന്ന് അടിയുറച്ചു വിശ്വസിച്ചിരുന്ന മൂന്നാം കുലോത്തുംഗ ചോളൻ!
‘കുലോത്തുംഗസോള ഉലാ’ എന്ന് ഏതാണ്ട് തന്റെ അവസാനകാലത്ത് ഒറ്റക്കുത്തർ രചിച്ച ആ ചോളമന്നവ സ്തുതിയിൽ-
“പാൽക്കടലിൽ ഇറുക്കും പെരുമാളേ
കടലിൽ ഇറുക്ക ചൊന്ന ചോളൻ…”
എന്ന് ഒരു വരിയിൽ പരാമർശിക്കുന്നു. ഈ വരിയുടെ അരിക് പിടിച്ചു നടക്കുമ്പോൾ നാം ചുറ്റുമുള്ളതൊന്നും ശ്രദ്ധിക്കരുത്. പലനൂറ്റാണ്ട് മുമ്പ് മുടി സൂട്രി, ചെങ്കോൽ ഏന്തിയ മുന്നാം കുലോത്തുംഗ ചോളന്റെ കാലഘട്ടത്തിലാണ്. തന്റെ പട്ടാഭിഷേകം തില്ലൈ നടരാജ കോവിലിൽ വച്ച് നടത്തിയ ഏക ചോള രാജാവ്. സാക്ഷാൽ ചിദംബരനാഥനും ചിദംബര ക്ഷേത്രവുമായിരുന്നു മൂന്നാം കുലോത്തുംഗന്റെ സാമ്രാജ്യം. തഞ്ചാവൂരോ, ഗംഗൈ കൊണ്ട ചോളപുരമോ പോലുള്ള സമ്പൽ സമൃദ്ധമായ പൂർവ്വ തലസ്ഥാനനഗരങ്ങൾ ഉപേക്ഷിച്ചുകൊണ്ട് ചിദംബരം എന്ന തില്ലൈ നഗരത്തെ തലസ്ഥാനമാക്കി രാജ്യം ഭരിച്ച ചോളൻ. കൊട്ടാരം ഉപേക്ഷിച്ചു ചിദംബരക്ഷേത്രത്തിൽ പാർത്തുപോന്ന ചോളൻ..!
ഇന്ന് ലോകപ്രശസ്തമായ ചിദംബര ക്ഷേത്രത്തെ വാർത്തെടുത്തതിൽ ആ മൂന്നാം കുലോത്തുംഗ മന്നനുള്ള പങ്ക് സ്മരണീയമാണ്. ക്ഷേത്രത്തിലേക്ക് ധാരാളം സമ്പത്ത് മാത്രമല്ല, ധാരാളം പുനരുദ്ധാരണ പ്രവർത്തനങ്ങളും അദ്ദേഹം നടത്തി. ആ നടപടിയിൽ നിന്നാണ് ദശാവതാരം സിനിമയുടെ ആദ്യഭാഗത്തിന്റെ കഥയോട് ചേർന്ന കഥ ആരംഭിക്കുന്നത് എന്നുവേണമെങ്കിൽ പറയാം. ആ കാലത്ത് തില്ലൈ നടരാജ ക്ഷേത്രത്തിൽ ശിവ സന്നിധിയോളം പ്രാധാന്യത്തോടെ ആരാധിക്കപ്പെട്ടിരുന്ന വിഷ്ണു സന്നിധിയും ഉണ്ടായിരുന്നു. ശൈവ-വൈഷ്ണവ-ശക്തേയ ഭക്തി ധാര ഒന്നായി ഒഴുകിയ ആദികാലത്തിന്റെ അടയാളം.
ക്ഷേത്രപുനർനിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി വിഷ്ണു ശ്രീകോവിൽ പുതുക്കാൻ വേണ്ടി മൂലവിഗ്രഹം പുറത്തേക്ക് എത്തിക്കേണ്ടത് ആവശ്യമായി വരുന്നു. എന്നാൽ, വൈഷ്ണവ വിശ്വാസപ്രകാരം മൂലവിഗ്രഹം ശ്രീകോവിലിൽ പ്രതിഷ്ഠ കഴിഞ്ഞാൽ പുറത്ത് കടത്തുകയോ, വെയിൽ-മഴ ഏൽക്കുകയോ ചെയ്യരുത് എന്ന വിധി ഉണ്ടായിരുന്നു. എന്നാൽ, പുനർനിർമ്മാണ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച മൂന്നാം കുലോത്തുംഗൻ വൈഷ്ണവരുടെ ആ ആവശ്യം ചെവിക്കൊണ്ടില്ല. രാജാവും വൈഷ്ണവരും തമ്മിലുള്ള ആ വാദം പതിയെ വൈര്യത്തിലേക്ക് മാറി.
തില്ലൈ നഗരത്തിലെ വൈഷ്ണവ മത നേതാവായ രാമനുജർ ചോളനെ കടുത്ത ഭാഷയിൽ വിമർശിക്കുകയും വിദ്വേഷ പരാമർശങ്ങളിലൂടെ ഒരു വിഭാഗം ജനങ്ങളിൽ രാജാവിനെതിരെ ജനവികാരം ഇളക്കി വിടുകയുമുണ്ടായി. എന്നാൽ, ഒരിക്കലും സിനിമയിൽ കാണുന്ന പോലെ രാമനുജനെ രാജാവ് വധിക്കുന്നില്ല. രാജകോപം ഭയന്ന് രാമാനുജൻ തന്നെ ഇന്നത്തെ കർണാടകത്തിലേക്ക് പാലായനം ചെയ്യുന്നു.
അതോടുകൂടി രാജകോപത്താൽ ചിദംബര ക്ഷേത്രത്തിൽ നിന്ന് വിഷ്ണു സന്നിധി എന്നേക്കുമായി അപ്രത്യക്ഷമായി. എന്നാൽ, പാൽക്കടലിൽ പള്ളി കൊള്ളുന്ന നിങ്ങളുടെ വിഷ്ണു കടലിൽ പോയി കിടക്കട്ടെ എന്ന് പറഞ്ഞതായി കാവ്യത്തിൽ കുടി കൊള്ളുന്ന മൂന്നാം കുലോത്തുംഗ ചോളൻ വിഷ്ണു വിഗ്രഹം കടലിൽ മുക്കിയതായി എവിടെയും രേഖയില്ല. ശൈവരോ വൈഷ്ണവരൊ അതെവിടെയും അടയാളപ്പെടുത്തിയുമില്ല. ശൈവരോ, വൈഷ്ണവരോ കേമർ എന്ന വാദവും വ്യർത്ഥം. എന്തെന്നാൽ തങ്കത്തമിഴ് തന്നെ മൊഴിയുന്നു-
“അരിയും അരനും ഒന്ന്, അതൈ
അറിയാതവൻ വായിലെ മണ്ണ്. ”
എന്നാൽ, അന്ന് ചിദംബര ക്ഷേത്രത്തിൽ നിന്ന് കുടിയിറക്കിയ പെരുമാൾ ശില എവിടെ എന്നത് ഇന്നും അജ്ഞാതം. കനൽ കെട്ടടങ്ങി ചാരമായി ശേഷിക്കുന്ന ചരിത്രത്തിലെ ആ സത്യം ആർക്കറിയാം? ആവോ…
187 total views, 1 views today