മമ്മൂട്ടിക്ക് ഇല്ലാത്ത എന്ത് അധിക യോഗ്യതയാണ് മോഹന്‍ലാലിനുള്ളത് ?

204

Viplava Prali

മോഹന്‍ലാലിന് പത്മഭൂഷനും അന്തരിച്ച ആര്‍.എസ്.എസ് താത്വികാചാര്യന്‍ പി.പരമേശ്വരന് പത്മവിഭൂഷനും കൊടുത്ത കേന്ദ്ര സർക്കാരാണ് മമ്മൂട്ടിക്കും,എം.ഡിക്കും ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇപ്പോൾ പത്മാ പുരസ്‌കാരം നിഷേധിച്ചിരിക്കുന്നത്. ഇവിടെ ഉയരുന്ന ഒരു ചോദ്യം എന്തെന്നാൽ മമ്മൂട്ടിക്ക് ഇല്ലാത്ത എന്ത് അധിക യോഗ്യതയാണ് മോഹന്‍ലാലിനുള്ളത് എന്നതാണ് ?
അതിനർത്ഥം മോഹൻലാലിന് അർഹത ഇല്ലാ എന്നല്ല’.മറിച്ച് മമ്മൂട്ടിക്കും അർഹത ഉണ്ട് എന്നതാണ്. മോഹന്‍ലാലിന് പത്മഭൂഷന്‍ കൊടുക്കാന്‍ വലിയ താല്‍പര്യം കാട്ടിയതും കേന്ദ്ര സർക്കാരാണ്. അന്ന് നൽകിയ ലിസ്റ്റില്‍ കൈവെക്കാത്തവരാണ് ഇന്ന് മമ്മൂട്ടി ഉള്‍പ്പെട്ട ലിസ്റ്റില്‍ കൈവെച്ചിരിക്കുന്നത് അസാധാരണ നടപടി ഉണ്ടായിരിക്കുന്നത്. കേരളം നല്‍കിയ ലിസ്റ്റിലെ ഒരാള്‍ പോലും പത്മ പുസ്‌കാരത്തിന് അനര്‍ഹരായില്ല എങ്കിലും,അവരൊക്കെ അർഹരായിരുന്നു എന്നത് ആ ലിസ്റ്റ് പരിശോധിച്ചാല്‍ ആര്‍ക്കും തന്നെ ബോധ്യമാകുന്നതാണ്. നിലവില്‍ മൂന്ന് ദേശീയ അവാര്‍ഡുകളാണ് മമ്മൂട്ടിക്ക് ഇതുവരെ ലഭിച്ചിട്ടുള്ളത്. മതിലുകള്‍,വടക്കന്‍ വീരഗാഥ എന്നീ സിനിമകളിലെ അഭിനയത്തിന് 1989 ലും, പൊന്തന്മാട,വിധേയന്‍ എന്നീ ചിത്രങ്ങള്‍ക്ക് 1993 ലും, പിന്നീട് 1999 തിൽ ഡോക്ടര്‍ ബാബാ സാഹിബ് അംബേദ്കറിലെ അഭിനയത്തിന് മൂന്നാമതും മികച്ച നടനുള്ള ദേശീയ അവാര്‍ഡ് മമ്മൂട്ടിയെ തേടി എത്തി. ഇതില്‍ ബാബാ സാഹിബ് അംബേദ്കര്‍ ഒരു ഇംഗ്ലീഷ് ചിത്രവുമാണ്. രണ്ടു ഭാഷകളില്‍ അഭിനയിച്ച സിനിമകളിലും മികച്ച നടനുള്ള ദേശീയ അവാര്‍ഡ് വാങ്ങിയ രാജ്യത്തെ ഏകനടനും മമ്മൂട്ടി മാത്രമാണ്. എന്നിട്ടും മമ്മൂട്ടിയെ തഴഞ്ഞത് മമ്മൂട്ടി ഒരു കമ്മ്യൂണിസ്റ്റ്കാരനായത് കൊണ്ടാണോ…അതോ…. ?