ഒരു സിനിമയ്ക്ക് ഇരുപത്തഞ്ചും, അമ്പതും ലക്ഷം സംവിധാനത്തിനും, അഭിനയത്തിനുമൊക്കെ വാങ്ങുന്ന ആഷിക്കിന്റെ കുടുംബം നക്കാപ്പിച്ചാ തുകയായ 6.22 ലക്ഷം രൂപ വെട്ടിക്കുമെന്ന് കരുതാൻ വയ്യ

294
Viplava Prali
ഒരു സിനിമയ്ക്ക് ഇരുപത്തഞ്ചും,അമ്പതും ലക്ഷം സംവിധാനത്തിനും, അഭിനയത്തിനുമൊക്കെ വാങ്ങുന്ന ആഷിക്കിന്റെ കുടുംബം നക്കാപ്പിച്ചാ തുകയായ 6.22 ലക്ഷം രൂപ വെട്ടിക്കുമെന്ന് കരുതാൻ വയ്യ. കരുണയുടെ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് പ്രസിഡണ്ടായ ബിജുപാൽ അല്ലേ ?
നമുക്ക് ആദ്യം തിരക്കേണ്ടിയിരുന്നത് പണം ആഷിക്കിന്റെ കൈവശമായിരുന്നോ ഉണ്ടായിരുന്നത് ?
അതോ മറ്റാരുടെയെങ്കിലും കൈയ്യിലായിരുന്നോ ?ആഷിക്ക് മനപ്പൂർവ്വം അടക്കാഞ്ഞതായിരുന്നോ ?
അതൊ കരുണയുടെ പേരിൽത്തന്നെ ബാങ്കിൽ കിടക്കുകയാണോ ?ഒരു പക്ഷെ ആഷിക്ക് ഈ തുക സർക്കാരിനെ ഏൽപ്പിക്കാനായിആരെയെങ്കിലും ഏൽപ്പിച്ചിട്ട്,അവരുടെ കാല താമസമായിരുന്നോ എന്നൊക്കെയാണ്. ഇതൊന്നും ആരും തിരക്കിയതായി ഇപ്പോഴും അറിയില്ല.എല്ലാവർക്കും വേണ്ടത്
ആഷിക്കിന്റെ ചോരയാണ്.
കാരണം അയാൾ ഒരു മാർക്സിസ്റ്റാണ്. കുറെ നാളുകളായി പലരുംആഷിക്കിനെയും കുടുംബത്തെയും വേട്ടയാടുകയാണ്.രണ്ട് മാസം എന്നത് ഒരു വലിയ കാലയളവൊന്നുമല്ല. കാരണം അവർ തിരക്കുള്ള ആളുകളാണ്.അതുമല്ല ആറ് ലക്ഷം എന്നത് അവരെ സംബന്ധിച്ച് വലിയ തുകയുമല്ല.
പരാജയപ്പെട്ട ഒരു പരിപാടിയായിരുന്നു അത്. ഇദ്യേശിച്ചത്രയും തുക കണ്ടെത്താനാകാതെ വന്ന സ്ഥിതിയും.കൂടുതൽ തുക നൽകാനായി ഇനിയും ഒരു പരിപാടിക്കായി തയ്യാറെടുക്കുകയാരുന്നെങ്കിലോ ?തിരക്ക് മാറിയിട്ട് വലിയ ഒരു പരിപാടിയായി നടത്തി മുഖ്യമന്ത്രിയെ തുക ഏൽപ്പിക്കാൻ ഇരുന്നതാണെങ്കിലോ ?എനിക്ക് പറയാനുള്ളത് ഇത് വിവാദത്തിന് കാരണമായ സംഭവമോ,തുകയോ അല്ല ഇത് എന്നതാണ്.ചിലർക്ക് രാഷ്ടീയ മുതലെടുപ്പ് മാത്രമാണ് ഇത്.ഒരു പക്ഷെ ആഷിക്ക് ഒരു ഇടതുപക്ഷ അനുഭാവി ആയിരുന്നില്ലെങ്കിൽ ഇതൊരു വിവാദമെ ആകുമായിരുന്നില്ല.പ്രളയത്തിൽ ആഷിക്കും കൂട്ടരും ചെയ്ത നൻമകൾ നമ്മൾ കണ്ടതാണ്. അതു കൊണ്ട് തന്നെഅവർ പണം വെട്ടിക്കുമെന്ന് ഉറപ്പായും ഞാൻ കരുതുന്നില്ല.
NB : ഒരു കാര്യം ഉറപ്പ് പറയാം. കരുണയ്ക്കുള്ളിൽ തന്നെ കരിങ്കാലികളുണ്ട്.
Advertisements