ഭർത്താവിന്റെ അമ്മയ്ക്കൊപ്പം ഉള്ളികൃഷി ചെയുന്ന ജർമൻകാരി ജൂലി ശർമ്മ എന്ന യുവതിയുടെ വാർത്തയും ചിത്രങ്ങളും വൈറലാകുകയാണ്. മോഡലും യൂട്യൂബറുമായ ജൂലി വിവാഹാനന്തരം ഭർത്താവിനൊപ്പം ഇന്ത്യയിലാണ് കഴിയുന്നത്. സമ്പന്നമായ ഒരു രാജ്യത്തു വളരെ ഫാഷനും നാഗരിക സംസ്കാരവും ഒക്കെയായി ജീവിച്ച ജൂലിയുടെ ഈ പ്രവർത്തി അതുകൊണ്ടുതന്നെ പലർക്കും വളരെ ഇഷ്ടമായിരിക്കുകയാണ്. ജൂലി ഉള്ളിനടക്കുമ്പോൾ വീഡിയോ പകർത്തിയ ആൾ ചോദിക്കുന്നുണ്ട് എവിടെ നിന്നാണ് വരുന്നത് എന്നൊക്കെ. ജർമനിയിൽ നിന്നാണ് എന്ന് പറഞ്ഞപ്പോൾ, ഇന്ത്യയിൽ ഉള്ളി നടാൻ കടലുകൾ താണ്ടി എത്തിയതാണ് അല്ലെ എന്നാണു വീഡിയോ ഗ്രാഫറുടെ ചോദ്യം. ജൂലൈ സംസാരിക്കുന്നതും ഹിന്ദിയിൽ തന്നെയാണ്. വീഡിയോ പകർത്തുന്ന ആൾ തന്റെ പ്രവർത്തിക്കു തടസമായപ്പോൾ ജൂലിതന്നെ അയാളെ പറഞ്ഞുവിടുന്നതും വിഡിയോയിൽ കാണാം.

ഗോള്‍ഡന്‍ ചെങ്കദളി അവാർഡ് 2022 പ്രഖ്യാപിച്ചു, നിങ്ങൾ ചിരിച്ചുമരിച്ചാൽ ഞങ്ങൾ ഉത്തരവാദിയല്ല
ഈ പോസ്റ്റ് യാതൊരു ദുരുദ്ദേശത്തോടു കൂടിയോ പക്ഷപാത സ്വഭാവത്തോടെയോ തയ്യാറാക്കിയതല്ല . തികച്ചും