ഋഷഭ് ഷെട്ടിയുടെ കാന്താര നേടിയ പാൻ ഇന്ത്യൻ വിജയം ഏവരെയും അമ്പരപ്പിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ ബജറ്റ് വച്ച് നോക്കിയാൽ മഹാവിജയം എന്നുതന്നെ പറയണം. ആചാരവും വിശ്വാസവും സാമൂഹിക തിന്മയ്‌ക്കെതിരെയുള്ള പോരാട്ടങ്ങളും പ്രമേയമായ കാന്താരയെ പോലെ മറ്റൊരു ചിത്രവുമായി സാൻഡൽവുഡ് വീണ്ടും വിസ്മയിപ്പിക്കാൻ ഒരുങ്ങുകയാണ്. സായ് ധരം തേജ് നായകനായി എത്തുന്ന വിരൂപാക്ഷ ആണ് ചിത്രം. മിസ്റ്റിക് ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമായ വിരൂപാക്ഷയിൽ നായികയാകുന്നത് മലയാള നടി സംയുക്താ മേനോൻ ആണ്. കാർത്തിക് ദാന്തുവാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത് . സായ് ധരം തേജയുടെ പതിനഞ്ചാമത്തെ ചിത്രമായ വിരൂപാക്ഷ , ശ്രീ വെങ്കടേശ്വര സിനി ചിത്രാ പ്രൊഡക്ഷൻ ഹൗസും സുകുമാർ റൈറ്റിംഗ്സും ചേർന്ന് നിർമ്മിക്കുന്നു. 2023 ഏപ്രിൽ 21 ന് മലയാളം, തമിഴ്, തെലുഗ്, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും. ക്യാമറ : ശ്യാം ദത്ത്, സംഗീത സംവിധാനം : അജനീഷ് ലോകനാഥ്, എഡിറ്റിങ് : ദേശീയ അവാർഡ് ജേതാവായ നവീൻ നൂലി.

Leave a Reply
You May Also Like

തിയേറ്ററിൽ കുട്ടികളെക്കാൾ പ്രശ്നം ദേ ഇവരാണ്

Nidhin Nath തിയറ്ററിൽ സിനിമ കാണുമ്പേൾ സുഖമമായി കാണാൻ തന്നെയാണ്‌ എല്ലാവരും ആഗ്രഹിക്കുക. കുട്ടി കരയുന്നതിനേക്കാൾ…

സനൽകുമാർ ശശിധരൻ പ്രണയം പറഞ്ഞു നിരന്തരം ശല്യപ്പെടുത്തിയെന്നു മഞ്ജുവിന്റെ പരാതി

മഞ്ജു വാര്യരുടെ പരാതിയിന്മേൽ സംവിധായകൻ സനൽകുമാർ ശശിധരനെ ഇന്ന് പോലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നു. ഇപ്പോൾ ചില…

മൈസൂർ മല്ലിഗെ പതിനഞ്ചുവര്ഷം മുന്പ് വിവാദമായ ഒരു ബ്ലൂഫിലിമാണ്, ഇത് അതിന്റെ ചരിത്രം തേടിപ്പോയ ഒരു ഷോര്‍ട്ട് ഫിലിമിന്റെ കഥയാണ്‌

മൈസൂരിലെ മുല്ലപ്പൂവ് Deepa David മൈസൂർ മല്ലിഗെ പതിനഞ്ചുവര്ഷം മുന്പ് വിവാദമായ ഒരു ബ്ലൂഫിലിമാണ്. ഇത്…

ജാക്ക് ആന്‍ഡ് ജില്ലി’ലെ രണ്ടാമത്തെ ഗാനത്തിന്റെ ലിറിക് വീഡിയോ റിലീസായി

കിം കിം കിം എന്ന ഗാനത്തിന് ശേഷം ‘ജാക്ക് ആന്‍ഡ് ജില്ലി’ലെ രണ്ടാമത്തെ ഗാനത്തിന്റെ ലിറിക്…