അധ്യാപികയെ വായിനോക്കുന്ന അലവലാതികളെ സൃഷ്ടിച്ചത് സിനിമയും കൂടിയാണ്

90

Visakh Jayasree Viswambaran

ഒമർ ലുലുവിന്റെ അഡാർ ലൗവിലും, വൈശാഖിന്റെ സീനിയേഴ്സിലും, അജയ് വാസുദേവിന്റെ മാസ്റ്റർപീസിലും ഒക്കെ പൊതുവായി ഉള്ള ഒരു ഘടകം ഉണ്ട്. കോളേജിലെ സുന്ദരി ആയ ഒരു ടീച്ചറും, ടീച്ചറിനെ മതിമറന്നിരുന്നു വായി നോക്കുന്ന കുറെ പിള്ളേരും. വല്ലാത്ത കാറ്റും, തെന്നി മാറുന്ന സാരിയും, ടീച്ചറുടെ ശരീരത്തിലൂടെ ഇഴഞ്ഞു നടക്കുന്ന ക്യാമറയും അതു കണ്ടു പരിസരം മറന്നു ഇരിക്കുന്ന കുറെ ഗ്രഹണി പിടിച്ച ഊളകളും ഒക്കെ ഇത്തരം സീനുകളുടെ നറേറ്റിവിന്റെ ഭാഗമാണ്. ഇവിടെ ക്യാമറ ചലിക്കുന്നത് തുറിച്ചു നോക്കുന്ന പുരുഷന്മാരുടെ ഒപ്പം ആണ്. നോട്ടത്തിന്റെ ഇരയായി നിൽക്കുന്ന സ്ത്രീയും അവരുടെ അവസ്ഥയും അസ്വസ്ഥതകളും, ക്യാമറയുടെ കണ്ണിൽ പെടാറില്ല. Malayalam Movie | Seniors Malayalam Movie | Jayaram,Team Ogle at ...ടെക്നിക്കലി ഇതിനെ പറയുന്നത് Male gaze എന്നു ആണ്.ഇതു കാണുന്ന പ്രേക്ഷകരും ഇതു കണ്ടു ആസ്വദിച്ചു വിടുന്നു എന്നല്ലാതെ ഒരിക്കലും ഇതിലെ വയലൻസ് ചോദ്യം ചെയ്യില്ല. ഇനി അഥവാ ചോദ്യം ചെയ്താൽ സിനിമയെ സിനിമ ആയി കാണാൻ സാധിക്കാത്ത, പാരഗ്രാഫ് എഴുതി കൂടുന്ന അരസികൻ ബുദ്ധി ജീവി എന്ന പട്ടം ചാപ്പ അടിച്ചു കൊടുക്കും.ഇത്രയും പറഞ്ഞത് എന്തിനാണ് എന്നു വച്ചാൽ, ഇന്നലെ ഒറ്റ ദിവസം ഓൺലൈൻ ക്ലാസ് എടുത്ത ഒരു ടീച്ചറുടെ പേരിൽ മുളച്ചു പൊങ്ങിയ ബ്ലൂ ടീച്ചർ അകൗണ്ടുകൾ എന്നെ ഒട്ടും ആശ്ചര്യപ്പെടുത്തുനില്ല. ഇതു കണ്ടിട്ടു ബാക്കി ഉള്ളവർ ഇത്ര അത്ഭുതപെടുന്നത് എന്തിനാണ് എന്നാണ് എന്റെ സംശയം.ഈ സിനിമ മാലിന്യങ്ങൾ കാണുന്ന, ആസ്വദിക്കുന്ന ഇതു വെറും സിനിമ അല്ലെ അതിനെ ഇങ്ങനെ കീറി മുറിക്കണോ എന്നു ചോദിക്കുന്ന നിഷ്‌കു കഴപ്പന്മാരിൽ നിന്നും വേറെ ഒന്നും പ്രതീക്ഷിക്കണ്ട കാര്യം ഇല്ല.