Vish Nu BalaKrishnan
🔰 മലയാള സിനിമയിൽ അണ്ടറേറ്റഡ് ആക്ടർ എന്ന് കണ്ണും പൂട്ടി പറയാൻ പറ്റുന്ന ഒരു താരമാണ് നരെയ്ൻ.
🔵 2004 ഇൽ ജയരാജിന്റെ എവെർ ഷൈൻ യൂത്ത് മൂവി ഫോർ ദി പീപ്പിളിലെ രാജൻ മാത്യു എന്ന പോലീസ് റോളിലൂടെ കേരള ഓഡിയൻസിനു മുന്നിൽ നരെയ്ൻ തന്റെ പൊട്ടെൻഷൻ അറിയിച്ചു.
🟣 മെയിൽ ഓറിയന്റഡ് സിനിമ അല്ലെങ്കിൽ പോലും 2005 ലെ അച്ചുവിന്റെ അമ്മയിലെ ഇജോ എന്ന കഥാപാത്രം നരെയ്നെ യുവ നായകനിരയിലേക് കൊണ്ടുവന്നു.
💔 ക്ലാസ്സ്‌മേറ്റ്സിലെ മുരളി എന്ന ക്യാറക്ടറും ‘എന്റെ ഖൽബിലെ’ എന്ന സോങ്ങും കൊണ്ട് കേരളം മുഴുവൻ പ്രത്യേകിച്ച് പെൺ കുട്ടികൾക്കിടയിൽ ഒരു പെർമെനെന്റ് ഫാൻ ബേസ് നേടിയെടുത്ത നരെയ്നെ എങ്ങനെ മറക്കാൻ കഴിയും.? ഈ ഒരൊറ്റ സിനിമ കൊണ്ട് പുള്ളിക്കുണ്ടായ ഇമേജ് 2007 ലെ പന്തയകോഴിക്ക് കിട്ടിയ മാർക്കറ്റിങ് തെളിയിക്കുന്നു. പക്ഷെ പടത്തിന്റെ വമ്പൻ പരാജയം മലയാള സിനിമയിൽ പുള്ളിയെ ശരിക്കും ബാധിച്ചു.
👉 നരേന്റെ ഉള്ളിലെ അഭിനേതാവിനെ മാക്സിമം ഉപയോഗിച്ചത് തമിഴ് സിനിമ ലോകം തന്നെയാണ്.
🔷 സാക്ഷാൽ മിഷ്കിന്റെ ചിത്തിരം പേസുതെടിയിലൂടെ 2006 ഇൽ നരെയ്ൻ തമിഴിൽ അരങ്ങേറ്റം കുറിച്ചു. വമ്പൻ വിജയം ആയ പടത്തിലൂടെ കണ്ടത് നരേന്റെ വേറിട്ട സ്റ്റൈൽ ആയിരുന്നു. ഒരു പക്കാ തമിഴ് പയ്യൻ ആയി നരെയ്ൻ നിറഞ്ഞാടി.തമിഴ് ഓഡിയൻസിനിടയിൽ ഒരു ഹെവി ഫാൻബേസ് നേടിയെടുത്ത നരെയ്ൻ – മിഷ്കിൻ കോമ്പോ 2008 ഇൽ വീണ്ടും അഞ്ചാതെ എന്ന മറ്റൊരു വമ്പൻ ഹിറ്റിലൂടെ താരംഗമായി. നരേന്റെ സത്യ എന്ന പോലീസ് കഥാപാത്രത്തിനും സിനിമയ്ക്കും ഇന്നും ആരാധകർ ഏറെയാണ്.
🟣 ചിത്തിരം പേസുതെടി, അഞ്ചാതെ ഈ രണ്ട് സിനിമയിലും മലയാളത്തിൽ കണ്ട നരെയ്നെ ആയിരുന്നില്ല കാണാൻ സാധിച്ചത്.മിഷ്കിന് പുറത്തെടുക്കാൻ സാധിച്ച നരേന്റെ കഴിവ് പിന്നെ ആർക്കും ഉപയോഗിക്കാൻ ആയില്ല എന്നതാണ് സത്യം.
ഇനി ഒരു തിരിച്ചു വരവിന് സുനിൽ എന്ന നരെയ്ന് സാധിക്കട്ടെയെന്നും സംവിധായകർ വേണ്ടതുപോലെ ഉപയോഗിക്കട്ടേ എന്നും പ്രാർത്ഥിക്കുന്നു.
ചിത്തിരം പേസുതെടി, അഞ്ചാതെ സിനിമകൾ കണ്ടിട്ടില്ലാത്തവർ കണ്ടു നോക്കുക 👌🔥