Vish Nu BalaKrishnan

26 വർഷം മുമ്പ് ആക്ഷൻ സിനിമകളിൽ സുരേഷ് ഗോപി തളച്ചിടപ്പെടുന്നു എന്ന് വലിയ രീതിയിൽ വിമർശനങ്ങൾ വന്നപ്പോ, ഇനി ആക്ഷൻ സിനിമ വേണ്ടെന്നും പുതിയ എന്തേലും ചെയ്യണമെന്നും തന്റെ അടുത്ത് വന്ന ജയരാജിനോട് സുരേഷ്‌ഗോപി പറയുന്നു.
“എങ്കിൽ ഒരുങ്ങിക്കോളൂ നമ്മൾ ഒരു സിനിമ ചെയ്യുന്നു..ഷേക്സ്പിയറിന്റെ ഒഥല്ലോയുടെ പുനരാവിഷ്കാരണം ആണ് എന്റെ മനസ്സിൽ ”
ജയരാജിന്റെ ആ തീരുമാനം കളിയാട്ടത്തിൽ കൊണ്ടെത്തിച്ചു. സുരേഷേട്ടന്റെ മൂല്യം ഇന്ത്യ ഒട്ടാകെ ഉയർത്തപ്പെട്ടു.വീണ്ടും ആ കൂട്ടുകെട്ട് വരുന്നു ‘പെരുവണ്ണന്റെ പെരും കളിയാട്ടവുമായി’

സുരേഷ് ഗോപി ആരാധകർക്ക് പ്രതീക്ഷയുടെ അല്ലെങ്കിൽ കാത്തിരിപ്പിന്റെ അർത്ഥവും വ്യാപ്തിയും ചിലപ്പോൾ മറ്റേത് നടന്റെ ആരാധകരേക്കാളും കൂടുതൽ മനസിലാവും.ഒരുപാട് സിനിമകൾ ലൈനപ്പിൽ വരുന്നു.. ചിലത് നടക്കുന്നു ചിലത് പോയ വഴിയിൽ പുല്ല് പോലും മുളക്കാതെ അന്തർധാനം ചെയ്യപ്പെടുന്നു.????
അതുകൊണ്ട് ഇപ്പൊ ഒന്നും ഒരു പരിധിക്കപ്പുറം ആഗ്രഹിക്കാറില്ല.പക്ഷെ മനസ്സ് എപ്പോഴും ഒരു കച്ചിത്തുരുമ്പ് തേടുമെന്നത് ശരി ആണല്ലോ.ഇന്നലെ ജയരാജിന്റെ സംഭാഷണം കേട്ടു തുടങ്ങിയപ്പോ ഹൈവേ രണ്ടാം ഭാഗം ആയിരിക്കും എന്ന് കരുതിയിടത്തുനിന്ന് ഒരു ക്ലാസ്സിക്‌ ജോണർ, അതും ഒറ്റ നോട്ടത്തിൽ വീണ്ടും ഒരു ഭരത് അവാർഡ് (ഇപ്പൊ ആ വിശേഷണം ഇല്ലേലും അങ്ങനെ വിളിക്കാൻ ആണ് കൂടുതൽ ഇഷ്ടം ) സാധ്യത ഉണ്ടോന്ന് പോലും തോന്നിപ്പോകുന്ന ഐറ്റം കണ്ടപ്പോൾ

മുഖത്ത് ചായം തേച് ചുട്ടി കുത്തി ഒരുങ്ങി വരുന്ന സുരേഷേട്ടനെ കാണുമ്പോ തന്നെ പൊളി ഫീൽ ആണ്. സുരേഷേട്ടനെ ഏറ്റവും നന്നായി ഉപയോഗിച്ച സംവിധായകന്റെ കൈയിൽ വീണ്ടും അങ്ങേരെ കിട്ടുമ്പോ ഒരു ക്ലീൻ ക്ലാസ്സ്‌ ആൻഡ് ഹെവി ഐറ്റം തന്നെ പ്രതീക്ഷിച്ചു പോകുന്നു.ഏറെ കാലത്തിനു ശേഷം ആണ് SG ക്ക് ഒത്ത സൈസിൽ ഓപ്പോസിറ്റ് ആയി മറ്റൊരു കഥാപാത്രത്തെ കാണുന്നത്.അവിനാശിന്റെ കഥാപാത്രം എന്നായാലും പെരുവണ്ണന് കട്ടക്ക് നിൽക്കുന്നത് തന്നാവും .അമിത പ്രതീക്ഷ പാടില്ല എന്നത് ഈ അടുത്ത കാലങ്ങളിൽ ഇറങ്ങിയ പലരുടെയും സിനിമകൾ കാട്ടിത്തരുന്നുണ്ടെങ്കിലും സംവിധായകൻ ജയരാജ്‌ തന്നെ പ്രോമോ മെറ്റീരിയൽ ആക്കിയത് കളിയാട്ടത്തെ തന്നെ ആണ്.അതുകൊണ്ട് കണ്ടത് മനോഹരം…കാണാത്തത് അതി മനോഹരം ❤

NB: സുരേഷ് ഗോപി എന്ന താരത്തെ എല്ലാരീതിയിലും ഉപയോഗിക്കുന്ന ഒരു സിനിമ വരാൻ ഇനിയും സമയമെടുത്തേക്കാം.. അതിനിടയിൽ അദ്ദേഹത്തിലെ നടനെ വേണ്ട പോലെ ഉപയോഗിക്കാൻ പറ്റുന്ന സിനിമകൾ വന്നാൽ അതും സന്തോഷം ആണ്.

Leave a Reply
You May Also Like

“ഒഴുക്കോടെയുള്ള ഇന്നസെന്റിന്റെ കന്നഡ കേട്ട് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ അമ്പരന്നു”

“ഒഴുക്കോടെയുള്ള ഇന്നസെന്റിന്റെ കന്നഡ കേട്ട് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ അമ്പരന്നു” കടപ്പാട് D Dhanasumod Renjini…

‘വിലായത് ബുദ്ധ’ സച്ചിസാറിന് സമർപ്പിച്ചുകൊണ്ട് ഇന്ദുഗോപൻ എഴുതിയത് ആരുടെയും മനസിനെ സ്പർശിക്കും

Bineesh Joseph Valiyaparmbil പ്രവാസത്തിൽ നിന്ന് അവധിയെടുത്ത് സിനിമയ്ക്ക് പുറകെ ഞാനും ദീപുവും കൂടി അലയുമ്പോൾ…

ഒരുപാടു ചിന്തിപ്പിച്ച, ഒരു സിനിമ.ഓരോ വാക്കുകളിലും ഒരുപാട് അർഥങ്ങൾ ഒളിപ്പിച്ചു വച്ച സംഭാഷണങ്ങൾ

Anoop Devazia ഗുരു…അജ്ഞതയുടെ തിമിരം കൊണ്ട് അന്ധരാകുന്നവരെ അറിവിന്റെ അഞ്ജനത്താൽ കണ്ണ് തുറപ്പിക്കുന്നവൻ.ഒരുപാടു ചിന്തിപ്പിച്ച ഒരു…

തീയറ്റർ എക്സ്പീരിയൻസ് ആവശ്യപ്പെടുന്ന ചിത്രത്തിൽ ഇരുട്ടും ഒരു പ്രധാനകഥാപാത്രമാണ്

കൂമൻ ???? രാത്രിയുടെ യാത്രികൻ K Santhosh K Santhosh അർജ്ജുൻ ടെൻഡുൽക്കറുടെ ഏറ്റവും വലിയ…