പെണ്ണ് കാണാൻ വരുമ്പോ ചെറുക്കൻ നമ്പർ തന്നാൽ വേണ്ടെന്ന് പറയരുത്

173

വിഷാദ വിജയൻ

അറേൻജ്‌ഡ്‌ മാരിയേജ് നോട്‌ അത്രേ വലിയ എതിർപ്പൊന്നുമില്ലാത്ത വ്യക്തിയാണ് ഞാൻ. അങ്ങനെയിരിക്കെ ഇടുക്കിയിൽ വെച്ച് എനിക്കൊരു കല്യാണലോചന വരുന്നത്. പെണ്ണുകാണൽ മൂന്ന് റൗണ്ട് ഉണ്ടെന്ന് അനുഭവം വന്നപ്പോഴാണ് മനസിലാകുന്നത്.

ഒരു വൈകുന്നേരം സമയത്ത് ചെറുക്കൻ വന്ന് കാണുന്നു സംസാരിക്കുന്നു.ആദ്യം തന്നെ ഞാൻ ചോയ്ച്ചത് സംഘി ആണോ എന്നാണ് അല്ലെന്ന് പറഞ്ഞപ്പോ കൊറച്ചു ആശ്വാസം തോന്നി. അത് കഴിഞ്ഞു ചെറുക്കന്റെ അമ്മയും ബാക്കി ഉള്ളവരും എത്തുന്നു. ലെ’ അമ്മായിഅമ്മ ‘ ഞങ്ങൾ ദൂരെ വിടില്ലെങ്കിലും അവളെ പഠിപ്പിക്കാം പഠിപ്പിച്ചോളാം.പെട്ടന്നൊരു കല്യാണം എനിക്കു സങ്കൽപ്പിക്കാൻ പോലും പറ്റാത്തൊരു അവസ്ഥ. എന്റെ രീതിയിൽ എതിർപ്പ് ഞാൻ പ്രകടിപ്പിച്ചെങ്കിലും. അച്ഛന്റെ മുഖം കാണുമ്പോ കടുപ്പിച്ചു പറയാൻ എനിക്കു കഴിഞ്ഞതുമില്ല.

ആദ്യായിട്ട് ചെറുക്കൻ കാണാൻ വന്നപ്പോ ആരുമറിയാതെ നമ്പർ തന്നിരുന്നു. കൗതുകം ലേശം കൂടുതലായൊണ്ട് നമ്പർ എഴുതിയ പേപ്പർ അന്നേ ഞാൻ അടുപ്പിലിട്ട് കത്തിച്ചു. അവരുടെ വീട് കാണാൻ പോകുന്നു. പോയപ്പോ ബസ്, ഓട്ടോ ഇതൊന്നുമില്ലാതൊരു സ്ഥലം. കല്യാണചെറുക്കൻ ജോലി സ്ഥലത്തു അവിടെ കോട്ടേഴ്‌സിൽ താമസിക്കുന്നു . ആകെയുള്ള വണ്ടി അയാൾ എടുത്തു കൊണ്ട് പോകും അപ്പോ ഞാൻ എങ്ങനെ പഠിക്കാൻ പോകും? ചോദ്യത്തിന് മറുപടി ഒന്നുമില്ല .ഇവിടെ ആരെക്കെയോ വരുന്നു. ചായ ഉണ്ടാക്കുന്നു കൊടുക്കുന്നു. ആകെ ഒരു ബഹളം ഒന്നും മനസിലാകാത്തയാവസ്ഥ.ഏകദേശം ഉറപ്പിച്ച മട്ടിലെന്ന പോലെ.എങ്ങനെക്കെയോ ചേച്ചി എനിക്കു പുള്ളിടെ നമ്പർ ഒപ്പിച്ചു എന്റെ കൊറച്ചു കാര്യങ്ങൾ സംസാരിക്കാൻ വാട്സ്ആപ്പ് ചാറ്റിംഗ് തുടങ്ങി.

വളരെ സീരിയസ് ആയിട്ടുള്ള കാര്യങ്ങൾ പറയാൻ തുടങ്ങുമ്പോൾ അയാൾക്ക് ഒരു മറുപടിയെ ഒള്ളു “പ്രണയമാണ് യാത്രയോട്” 😦. ആദ്യമൊക്കെ വിചാരിച്ചു ആഹാ ട്രിപ്പ്‌ ഒക്കെ പോണാ ആളാണ്. പിന്നീട് എന്റെ ചില പേർസണൽ ഇഷ്യൂസ് ഡിസ്‌കസ് ചെയാം ഇതെല്ലാം കേട്ട് കഴിഞ്ഞു തീരുമാനം എടുത്താൽ മതിയെന്ന് പറഞ്ഞപ്പോ.. അതിനുള്ള മറുപടി ജീവനാണ് യാത്രയെന്ന്. ഞാൻ ഒരു വലിയ കുഴിയിലാണ് പെട്ടതെന്ന് മനസിലായി. അച്ഛനോട് പറയാൻ ശ്രെമിക്കുന്നുണ്ട് ഇത് വേണ്ട ഒന്നാമത്തെ എനിക്കു നമുക്ക് ആരുമില്ലാത്ത, അറിയാത്തൊരു നാട് ഇടയ്ക്ക് വീട്ടിലേക്ക് വരാൻ പറ്റില്ല, എനിക്കു കംഫോർട്ടബ്ൾ അല്ല.
അച്ഛന്റ്റെ വേർഷൻ :”സർക്കാർ ജോലിക്കാരൻ അതൊന്നും സാരല്ല്യ”.

പിന്നീട് അങ്ങോട്ട് ഒരു മാസത്തിനടുത്തു എനിക്കു ട്രെയ്നിങ് ആണ്. എങ്ങനെ നല്ലൊരു മരുമകൾ ആകാം.ഏത് വീട്ടിൽ കേറിയാലും ഉപദേശം. കേട്ട് കേട്ട് മടുത്തു തുടങ്ങി. എന്ത് കിട്ടിയാലും കഴിക്കണം, കൊറച്ചേ കഴിക്കാവൂ. എനിക്കു ഈ ഭക്ഷണം ഇഷ്ടമില്ലെന്നൊക്ക പറഞ്ഞ കുടുങ്ങും. പിന്നീട് അത് കഴിച്ചു ശീലിക്കാൻ ദിവസവും അത് തന്നെ ഉണ്ടാക്കും.തേങ്ങ ചിരകുമ്പോ ശബ്ദം ഉണ്ടാവരുത്, അടക്കം ഒതുക്കം, ഉറക്ക ചിരിക്കരുത്, തുമ്മരുത്, മൂളരുത്, ഫോണിൽ കളിക്കരുത്, .അങ്ങനെ ഇരിക്കെ എല്ലാം ദിവസവും വൈകുന്നേരം വിളക്ക് വെക്കുന്നൊരു പതിവ് എന്റെ വീട്ടിലുള്ളത് പോലെ ഇവിടെയുമുണ്ട്.

ഒന്നര മണിക്കൂർ കുത്തിയിരുന്ന് കൊറേ കൊട്ടുവായി ഒക്കെ ഇട്ട് ഒരു കടമയെന്ന പോലെ നമ്മജപവും പാട്ടുകളും പാടുന്നതും കേൾക്കാം. ഞാൻ രണ്ട് മിനുട്ട് അവിടെയൊന്നു നിന്നിട്ട് തിരിച്ചു എന്റെ റൂമിലേക്ക് വരാറാണ് പതിവ്. അന്ന് ആന്റി നീയെന്താ വിളക്ക് വെക്കുന്ന അവിടെ വന്ന് നിൽക്കാത്തത്,വന്ന് നാമജഭം പഠിക്കണം എന്നിട്ട് ചെറുക്കന്റെ വീട്ടിൽ പോയി ഇത് പോലെ വന്ന് ഉറക്കെ പാടാണോന്നുമൊക്കെ വല്ലാണ്ട് നിർബന്ധിക്കാൻ തുടങ്ങി . ഇതും കൂടി കേട്ടത്തോടെ പറ്റില്ലാന്ന് തീർത്തു പറഞ്ഞു. അതോടെ കൂടി ദൈവത്തെ നിന്ദിച്ചെന്നും പറഞ്ഞു ആകെ പ്രശ്നം.ഞാൻ ആരുടേം വിശ്വാസത്തിനു എതിരല്ല. പക്ഷെ ഇതൊക്ക ഞാൻ ചെയ്യണ്മെന്നും പറഞ്ഞു വരരുത്. ഉപ്പ് തൊട്ട് കർപ്പൂരം വരെയുള്ള പണികൾ ഞാനി ചെറിയ കാലയളവിൽ പഠിച്ചു.

ഇതിന്റെ ഒക്കെ മൂല കാരണം ചെറുക്കന്റെ വീട്ടുകാർക്ക് ഇഷ്ട്ടമാകണം. എന്ത് ചെയ്താലും ഇങ്ങനെ ചെയ്താൽ ആ വീട്ടുകാർക്ക് ഇഷ്ടമാകത്തൊള്ളൂ അങ്ങനെ ചെയ്താലേ ഇഷ്ട്ടമാകാത്തൊള്ളൂ എന്നൊക്ക പറഞ്ഞു ഓരോ ദിവസവും എന്റെ ക്ഷമ പരീക്ഷിച്ചു കൊണ്ടേ ഇരുന്നു .മരുമകളിന്റെ പൂർണ്ണ രൂപം വേലക്കാരി എന്ന് മനസിലായി.സ്വന്തം ഇഷ്ട്ടങ്ങൾ -അനിഷ്ടങ്ങൾ, അഭിപ്രായങ്ങളൊക്കെ മറ്റുള്ളവർക്ക് വേണ്ടി മാറ്റിവെക്കണം. എന്നിട്ട് പട്ടിയെ പോലെ പണിയെടുക്കുക. അങ്ങനെ പണിയെടുത്താൽ നല്ല മുരുമകൾ ആയി.അറിയതൊരാൾ, കേട്ട് കേൾവി പോലുമില്ലാത്തൊരു സ്ഥലം, പെട്ടന്നുള്ള എൻഗേജ്മെന്റ് എല്ലാം ഓർത്തു എന്റെ ഉറക്കം നാളുകൾ കൂടും തോറും കുറയാൻ തുടങ്ങി. കൊറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ചില കാരണങ്ങളാൽ എന്റെ വീട്ടുക്കാർ തന്നെ ആ കല്യാണം വേണ്ടെന്ന് വെച്ചു(സർക്കാർ ജോലി താൽക്കാലിക പോസ്റ്റ് ).കിട്ടിയ തക്കം നോക്കി ഞാൻ ന്റെ വീട്ടിലേക്കും പോന്നും.

ഈ ഒരു മാസം കൊണ്ട് എനിക്കു കിട്ടിയ ഗുണങ്ങളെന്നുവെച്ചാൽ. ഉച്ചക്ക് 12.30 ക്ക് എണീക്കാറുള്ള ഞാൻ രാവിലെ ഏഴ് മണിക്ക് ഉണരുന്നു, വീട് വൃത്തിയാക്കൽ മുതൽ പാചകം വരെ ഒരു വിധം നന്നായി ചെയ്യും (സ്വന്തം കാര്യങ്ങൾമറ്റൊരാളെ ആശ്രയിക്കരുത് ).രണ്ട് പെണ്ണ് കാണാൻ വരുമ്പോ ചെറുക്കൻ നമ്പർ തന്നാൽ വേണ്ടെന്ന് പറയരുത്. വിട്ടുക്കാരോട് എനിക്കു പറയാനുള്ളത് സർക്കാർ ജോലി കിട്ടിയവരൊക്ക പെണുക്കുട്യോളെ നന്നായി നോക്കുമെന്ന് വിചാരിക്കരുത് അതിനു വേണ്ടി ഇഷ്ടക്കേടുകൾ കഷ്ടപ്പെട്ട് ഇഷ്ട്ടപെടരുത്. ഇപ്പോ അറേൻജ്‌ഡ്‌ മാര്റേജ് ന്ന് കേട്ടാൽ ഞാനോടും.