ഇമ്രാൻ ഒരുകാര്യം സ്വന്തം നാട്ടുകാരോട് പറയുന്നുണ്ട്, ദില്ലിയിലെ മുസ്ളിങ്ങൾ അനുഭവിച്ചത് ഇവിടത്തെ ഹിന്ദുക്കളെ അനുഭവിപ്പിക്കും എന്ന് ആരെങ്കിലും കരുതിയാൽ വിവരമറിയും

0
512
Vishak Sankar
“പാകിസ്ഥാൻ ജനസംഖ്യകൊണ്ട് ലോകത്തെ രണ്ടാമത്തെ വലിയ രാഷ്ട്രമൊന്നുമല്ല. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രവുമല്ല. പട്ടാള അധിനിവേശവും മത മൗലീകവാദവും കൊണ്ട് പൊറുതിമുട്ടിയ ഒരു രാജ്യം.
പക്ഷേ അവിടത്തെ ഇപ്പൊഴത്തെ പ്രധാനമന്ത്രി പറയുന്നത് ഇതാണു.
അയൽരാജ്യത്ത് മുസ്ളിങ്ങളെ തിരഞ്ഞുപിടിച്ച് നടക്കുന്ന കൊലവെറിയെ അപലപിക്കുമ്പോഴും ഇമ്രാൻ ഒരുകാര്യം സ്വന്തം നാട്ടുകാരോട്, മതവിശ്വാസികളോട് വ്യക്തമാക്കുന്നു. ദില്ലിയിലെ മുസ്ളിങ്ങൾ അനുഭവിച്ചത് ഇവിടത്തെ ഹിന്ദുക്കളെ അനുഭവിപ്പിക്കും എന്ന് ആരെങ്കിലും കരുതിയാൽ വിവരമറിയും.
ഇവിടെയോ, കലാപത്തെ അങ്ങനെ മനസിലാക്കുകയും അതിനെതിരേ ഒരു വാക്ക് ഉരിയാടാൻ ധൈര്യം കാട്ടുകയും ചെയ്ന ന്യാായധിപനെ രായ്ക്ക് രാമാനം നാടുകടത്തുകയും!
പണ്ടേ കൊളിജിയം ശുപാർശ ചെയ്തത് ഇപ്പോൾ ഇത്തിരി പെട്ടന്ന് നടന്നു എന്നേ ഉള്ളു എന്നൊക്കെയുള്ള വാചകങ്ങൾ കേൾക്കുമ്പോൾ അതുവല്ല മതരാഷ്ട്രത്തിലും പോയി പറഞ്ഞാൽ മതി എന്ന് പോലും മറുപടി പറയാൻ വയ്യാത്ത അവസ്ഥ. അവർ പോലും നന്നായി തുടങ്ങിയേ….
നമ്മുടെ ജുഡിഷ്യറി, നമ്മുടെ ഭരണഘടന, നമ്മുടെ ജനാധിപത്യം എന്നൊക്കെ ഇനിയും തള്ളിക്കൊണ്ടിരിക്കുന്നതിനുപകരം ഉള്ള നേരത്ത് അവയ്ക്കായൊരു മ്യൂസിയം പണിയാൻ പിരിവ് തുടങ്ങുകയാണു വേണ്ടത്”
Advertisements