വിശാലിന്റെ കരിയറിലെ 32-ാമത്തെ ചിത്രമായ ലാത്തി ഇന്ന് റിലീസായിരിക്കുകയാണ്. അഞ്ചു ഭാഷകളിൽ ഇറങ്ങിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് എ. വിനോദ് കുമാർ ആണ്. മുരുകൻ എന്ന പോലീസ് ഉദ്യോഗസ്ഥനായി ആണ് ചിത്രത്തിൽ വിശാൽ എത്തുന്നത്. ലാത്തിയുടെ ചിത്രീകരണത്തിനിടെ വിശാലിന് പരിക്കേറ്റത് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. സുനൈനയാണ് ചിത്രത്തില്‍ നായിക. തെലുങ്ക് തമിഴ് ചിത്രങ്ങളിലൂടെ ജനപ്രീതി നേടിയ അഭിനേത്രിയാണ് സുനൈന. ചിത്രത്തിന്റെ ടീസർ വൻ ഹിറ്റായിരുന്നു. പീറ്റര്‍ ഹെയ്ൻ ഒരുക്കിയ ഗംഭീര ആക്ഷൻ ആണ് ചിത്രത്തിന്റെ മുഖ്യ ആകർഷണം. എഡിറ്റങ് : എന്‍.ബി ശ്രീകാന്ത്, സംഗീതം :യുവന് ശങ്കര്‍ രാജ, ഛായഗ്രഹണം :ബാലസുബ്രഹ്മണ്യ. സണ്‍ ടിവിയിലെ നാം ഒരുവര് എന്ന ജനപ്രിയ പരിപാടിയുടെ നിര്‍മാതാക്കളായ രമണയും നന്ദയുമാണ് ലാത്തിയും നിര്‍മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയ്ലർ കാണാം ..