Vishnu Achuz
മലയാളികൾക്ക് ജയലളിത എന്നാൽ പൊതുവേ തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയായിരിക്കും മനസ്സിലെത്തുക.എന്നാൽ മലയാള സിനിമയിലൂടെ സിനിമാ ലോകത്ത് പ്രവേശിച്ച് തെന്നിന്ത്യൻ സിനിമാ ലോകത്തിൽ ഒട്ടനവധി കഥാപാത്രങ്ങൾ അവതരിപ്പിച്ച ഈ താര സുന്ദരിയെ അധികമാർക്കും മനസ്സിലാക്കാന് സാധ്യതയില്ല.1986ൽ പുറത്തിറങ്ങിയ ഉപ്പ് എന്ന സിനിമ അറിയുമോ?പവിത്രന്റെ സിനിമയാണെന്നാണ് ഓർമ്മ.മലബാറിലെ യാഥാസ്ഥിതിക മുസ്ലീം കുടുംബവും പശ്ചാത്തലവും ഭംഗിയായി അവതരിപ്പിച്ച സിനിമയാണത്.സാമൂഹിക പരിണാമങ്ങളിലൂടെ കടന്നു പൊയ്ക്കൊണ്ടിരുന്ന ഒരുപാട് കഥാപാത്രങ്ങൾ ഒഴുകുന്ന ഒരു സിനിമ.ഏറനാടൻ ഭാഷ വേണ്ടവിധം ഉൾകൊള്ളിച്ചെല്ലെന്നൊഴിച്ചാൽ ആ സിനിമ അന്നത്തെ സാമൂഹിക വ്യവസ്ഥിയോട് കൂറ് പുലർത്തി എന്ന് വേണം അനുമാനിക്കാൻ.
ആ സിനിമയിൽ നായിക കഥാപാത്രം ചെയ്ത യുവതിയെ എല്ലാവരിലും കണ്ണുകളുളുക്കി.യൗവനം മുതൽ വാർധക്യം വരെ അവതരിപ്പിക്കേണ്ട കഥാപാത്രത്തെ അവതരിപ്പിച്ച നടി സലീമയാണെന്നായിരുന്നു പൊതുവേയുള്ള ധാരണ.അന്ന് ആരണ്യകം റിലീസ് ആയിട്ടില്ലെങ്കിലും സലീമ സിനിമാ രംഗത്തുണ്ട്.പക്ഷെ തട്ടമിട്ട സലീമയെ പോലെ കണ്ട്ൺ ആ യുവനടിയുടെ പേര് ജയലളിതയെന്നായിരുന്നു.നല്ല വിടർന്ന കണ്ണുകളും മെയ്യഴകുമുള്ള ജയലളിത 90കളുടെ ആദ്യം വരെ മലയാള സിനിമയിൽ സജീവമായിരുന്നു.മലയാള സിനിമയിൽ നിറ സാന്നിധ്യം ആയ തെലുങ്കുക്കാരിയായ ജയലളിത വിരളമായേ അക്കാലയളവിൽ മറ്റ് ഭാഷകളിൽ അഭിനയിച്ചിരുന്നുള്ളു.ജയലളിതയ്ക്ക് പിന്നീടങ്ങ് നല്ല കഥാപാത്രങ്ങൾ മലയാളം സിനിമ നൽകിയോ എന്ന് പ്രേക്ഷകർ ചോദിക്കേണ്ട ചോദ്യമാണ്.
വൈശാലിയിലെ മഹാറാണിയുടെ കഥാപാത്രം ഒഴിച്ചാൽ അവർക്ക് ലഭിച്ചത് ലൈംഗിക അതിപ്രസരമായ ക്യാരക്ടറുകൾ ആണ്.കാർണിവലിലും അശോകേട്ടന്റെ അശ്വതിക്കുട്ടി അടക്കമുള്ള സിനിമകൾ അവരുടെ നല്ല സിനിമകൾ ആണ്.ബി ഗ്രേഡ് സിനിമകൾ എന്ന് പറയാവുന്നവയിലും അവർ ഒരു കൈ നോക്കിയിട്ടുണ്ട്.എങ്ങനെയാണ് ഇത്രയും നല്ല സിനിമയിലൂടെ വന്ന് അത്യാവശ്യം നന്നായി അഭിനയിച്ച അവർക്ക് കൽപിച്ചു കൂട്ടിയ ഇത്തരം ഹോട്ടായ കഥാപാത്രങ്ങൾ മാത്രം കിട്ടിയത് എന്നത് സങ്കടകരമായ കാര്യമാണ്.ഒരു വടക്കന് വീരഗാഥയിൽ നൃത്തരംഗത്ത് നടനമാടിയ അവർ ആ ഗാനത്തിലൂടെ തന്നെ ആ സിനിമയുടെ പ്രധാന ഭാഗമായത് പോലെ തന്നെയായി.91 ൽ പുറത്തിറങ്ങിയ വൈശാഖരാത്രി എന്ന റൊമാന്റിക് സിനിമയിലൂടെ അവർ മലയാളത്തോട് ഗുഡ് ബൈ പറഞ്ഞ അവസ്ഥയായി.അവരോട് മലയാള സിനിമ വെച്ചുപൊറുപ്പിച്ച ഒരേ തരത്തിലുള്ള ക്യാരക്ടറുകളുടെ നീരസമായിരിക്കാം അക്കാലത്തെ വിടവാങ്ങലിന് അവരെ പ്രേരിപ്പിച്ചത്.
പക്ഷെ,പിന്നീട് അവർ തെലുങ്കിലും തമിഴിലും ഒട്ടനവധി സിനിമകൾ ചെയ്തു.എല്ലാ തരത്തിലുമുള്ള കഥാപാത്രങ്ങൾ തെലുങ്കും കന്നഡയും തമിഴും അവർക്ക് നൽകി.ഇക്കാലയളിൽ 650ലധികം സിനിമകളിൽ വേഷമിട്ടു.അര ഡസനോളം സീരിയലുകളിൽ അഭിനയിച്ച ഈ അമ്പത്തഞ്ചുകാരി കുടുംബത്തോടൊപ്പം വിജയവാഡയിൽ താമസിക്കുന്നു.2018ൽ പുറിത്തിറങ്ങിയ നമ്പർ 66 മധുര ബസ്സ് എന്ന മലയാള സിനിമയിൽ കാലങ്ങൾക്ക് ശേഷം ജയലളിത അഭിനയിക്കുകയുണ്ടായി.ഇനിയുള്ള കാലയളവിലെ അഞ്ചിലും വ്യത്യസ്തമായ വേഷങ്ങൾ നൽകി മലയാളം സിനിമ അവർക്ക് വേണ്ട വിധത്തിലുള്ള അംഗീകാരം നൽകട്ടെ എന്ന് ആശംസിക്കാം