അശ്ലീലച്ചുവയുള്ള ഗാനങ്ങളും മേനി പ്രദർശനവും അനാവശ്യമായി കുത്തി നിറച്ച് ഇന്ത്യയിലെ ഏറ്റവും മോശം സിനിമകൾ ഇറങ്ങുന്നത് ഭോജ്പുരി ഭാഷയിൽ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
42 SHARES
498 VIEWS

Vishnu B Vzkl

1950കൾ,അന്നത്തെ രാഷ്‌ട്രപതി ഡോ: രാജേന്ദ്ര പ്രസാദിനെ കാണാൻ എത്തിയതാണ് നടൻ നസിർ ഹുസൈൻ. “ഇങ്ങനൊക്കെ നടന്നാൽ മതിയോ? സ്വന്തമായി ഒരു സിനിമയൊക്കെ എടുക്കണ്ടേ?” രാജേന്ദ്ര പ്രസാദ് ചോദിച്ചു. “ഞാൻ ഇപ്പോൾ ഹിന്ദി സിനിമയിൽ അത്യാവശ്യം നല്ല വേഷങ്ങൾ ചെയ്യുണ്ട്”.നസിർ പറഞ്ഞു. “അത് പോര നിങ്ങൾ ഭോജ്പുരിയിൽ ഒരു സിനിമയെടുക്കണം”. “കഥയൊക്കെ കയ്യിൽ കാണുമല്ലോ?”.
“ഞാൻ ഒരു കഥ എഴുതി പൂർത്തിയാക്കിട്ടുണ്ട്. ഒരു നിർമാതാവ് സമ്മതിച്ചാൽ ചെയ്യും”. നസിർ മറുപടി നൽകി.

വർഷങ്ങൾക്കു ശേഷം ബിശ്വനാഥ് പ്രസാദ് എന്നൊരു നിർമാതാവ് ആ കഥ സിനിമയാക്കി- ഗംഗ മൈയ്യ ടോഹേ പിയാരി ചതയ്‌ബോ (O Mother Ganga I will offer you a yellow cloth)- ആദ്യത്തെ ഭോജ്പുരി സിനിമ. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സംസാരിക്കുന്ന ഭാഷകളിൽ എട്ടാം സ്ഥാനമാണ് ഹിന്ദിയുടെ വകഭേദമായ ഭോജ്പുരിക്കുള്ളത്. പടിഞ്ഞാറേ ബീഹാർ, കിഴക്കൻ ഉത്തർപ്രദേശ് എന്നീ മേഖലകളിലെ മുഖ്യഭാഷായാണിത്. നേപ്പാളിൽ മൂന്നാമത്തെ വലിയ ഭാഷ. ഫിജി, മൗറിഷ്യസ്, സൗത്ത് ആഫ്രിക്ക എന്നിവിടങ്ങളിലും ഭോജ്‌പുരി സംസാരിക്കുന്ന ജനങ്ങളുണ്ട്. ഇത്തരത്തിലുള്ള ഒരു സാധ്യത ഉപയോഗപ്പെടുത്തിയാണ് ഭോജിവുഡ് (ഭോജ്പുരി സിനിമ) ഇന്ത്യയിൽ വേരൂന്നിയത്.

ഇരുപതാം നൂറ്റാണ്ടിൽ വളരെ കുറച്ചു സിനിമകൾ മാത്രമാണ് ഈ ഭാഷയിൽ പുറത്തിറങ്ങിയത്.2000ന്റെ തുടക്കത്തിൽ ഭോജ്പുരി സിനിമ വലിയ വളർച്ചയ്ക്ക് തുടക്കം കുറിച്ചു. മനോജ്‌ തിവാരി, രവി കിശൻ എന്നിവരുടെ വരവോടെ ഭോജ്പുരി സിനിമകൾ പണം വാരാൻ തുടങ്ങി. ആ മേഖലയിൽ റിലീസാകുന്ന ഹിന്ദി സിനിമകൾക്കും മുകളിലുള്ള വിജയം. ഇന്ന് ഭോജിവുഡ് അറുപതാം വയസ്സിലേക്കെത്തുമ്പോൾ 2000കോടിയോളം നിക്ഷേപമുള്ള ഒരു വ്യവസായമായി മാറിക്കഴിഞ്ഞു. അമിതാബ് ബച്ചൻ, അജയ് ദേവ്ഗൺ,മിഥുൻ ചക്രബർത്തി, രേഖ, ജയ ബച്ചൻ, ഹേമ മാലിനി, നഗ്മ തുടങ്ങിയ താരങ്ങൾ വരെ ഭോജ്പുരിയിൽ അഭിനയിച്ചു.

ഇത്രയൊക്കെയാണെകിലും ഇന്ത്യയിലെ ഏറ്റവും മോശം സിനിമകൾ ഇറങ്ങുന്നത് ഭോജ്പുരിയിലാണെന്നു സംശയമില്ലാതെ പറയാം. അശ്ലീലച്ചുവയുള്ള ഗാനങ്ങളും മേനി പ്രദർശനവും അനാവശ്യമായി കുത്തി നിറച്ച് പഴയ ബോംബ് കഥകളുമായാണ് മിക്ക സിനിമകളും പുറത്തിറങ്ങുന്നത്. അതൊക്കെ കണ്ട് വിജയിപ്പിക്കാനും അവിടെ ആളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

LATEST

“ഒരു നടൻ എങ്ങനെ ആകരുതെന്ന് ഇന്ന് ഒരാൾ പഠിപ്പിച്ചു തന്നു, നന്ദി കുരുവെ” വിവാദമായി ജൂഡ് ആന്റണി ജോസഫിന്റെ പോസ്റ്റ്

മലയാള ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും നടനുമാണ് ജൂഡ് ആന്റണി ജോസഫ് . 2014-ൽ

ഇനിയും ബാബുരാജ് എന്ന നടനെ മലയാള സിനിമ അവഗണിക്കുന്നെങ്കിൽ കൂടുതലായി ഒന്നും പറയാനില്ല

Vishnuv Nath 2011 വരെ അദ്ദേഹത്തെ നായകനടന്മാരുടെ അടിവാങ്ങിക്കൂട്ടനായി നിയമിച്ചെങ്കിലും,,’ആഷിഖ് അബു’ അദേഹത്തിലെ

“ഒരു പെണ്ണിനെ കല്യാണം കഴിച്ച് കുട്ടികൾ ഉണ്ടാക്കിയിട്ട് ആ പെണ്ണിനെ വിട്ട് പല പെണ്ണുങ്ങളുടെ കൂടെ പോവുക, ഗോപി സുന്ദറിന് കാമഭ്രാന്താണ്”

ആറാട്ട് എന്ന ചിത്രത്തിന്റെ പ്രതികരണത്തിലൂടെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ വ്യക്തിയാണ് സന്തോഷ് വർക്കി.