Vishnu B Vzkl

ഈ മുഖം നിങ്ങൾക്ക് പരിചയം ട്രോളുകളിലൂടെ ആയിരിക്കും. രാജമാണിക്യവും , മണിച്ചിത്രത്താഴും ബംഗാളിൽ റീമേക്ക് ചെയ്തപ്പോൾ നായകൻ ഇദ്ദേഹമായിരുന്നു. ഈ രണ്ടു ചിത്രങ്ങൾ മാത്രമല്ല ഹിറ്റ്ലർ,തെങ്കാശി പട്ടണം എന്നിവയുടെ റീമേക്കിലും നായകനായതും ഇദ്ദേഹം തന്നെ. കൂടാതെ തമിഴ് സിനിമകളായ ദീന,ഹരിദാസ്,സമുദിരം,തനി ഒരുവൻ തുടങ്ങിയവയുടെ ബംഗാളി റീമേക്കുകളിലും നിങ്ങൾക്ക് ഈ മുഖം കാണാം.ധാരാളം തെലുങ്ക് സിനിമകളും ബംഗാളിയിൽ ഈ നടനെ നായകനാക്കി റീമേക്ക് ചെയ്യപ്പെട്ടു. ഈ സിനിമകളുടെയൊക്കെ സീനുകൾ പല ട്രോൾ പേജുകളിലും കണ്ട് നിങ്ങൾ ചിലരെങ്കിലും ഇദ്ദേഹത്തെ പരിഹസിച്ചു കാണും.

ഇന്ത്യൻ സിനിമയിലെ തന്നെ എണ്ണം പറഞ്ഞ നടനാണ് ഇയാളെന്നു പറഞ്ഞാൽ നിങ്ങൾ അതിശയപ്പെടുമോ? എന്നാൽ അത് വാസ്തവമാണ്. പ്രോസെൻജിത് ചാറ്റർജി തന്റെ ആറാം വയസ്സു മുതൽ അഭിനയം തുടങ്ങി. അച്ഛൻ ബിശ്വജിത് ചാറ്റർജി നടനും സംവിധായകനും, നിർമാതാവും ഗായകനുമൊക്കെയാണ്. അച്ഛന്റെ വഴിയിൽ തന്നെ മകനും വന്നു. 1980കൾ മുതൽ നായക നിരയിലേക്കുയർന്ന പ്രോസെൻജിത് ഒരേ സമയം വാണിജ്യ സിനിമകളുടെയും കലാമൂല്യമുള്ള സിനിമകളുടെയും ഭാഗമായി. ബൈഷേ ശ്രാബൻ (2011) ആണ് ഇദ്ദേഹത്തിന്റെതായി ഞാൻ ആദ്യം കാണുന്നത്. ജീവിതം തകർന്ന പോലീസ് ഉദ്യോഗസ്ഥൻ “പ്രോബീർ” എന്ന കഥാപാത്രമായി മാസ്മരിക പ്രകടനമാണ് ഈ നടൻ കാഴ്ച്ച വെച്ചത്. ദോസർ (2006) എന്ന സിനിമയിലെ കഥാപാത്രത്തിലൂടെ ദേശീയ പുരസ്കാരം (special jury mention) നേടി. ഓട്ടോഗ്രാഫിലെ (2010) അരുൺ ചാറ്റർജിയും ജ്യേഷ്ടോപുത്രോ (2019) എന്ന സിനിമയിലെ വേഷവും അതിമനോഹരമായിട്ടാണ് കൈകാര്യം ചെയ്തിരിക്കുന്നത്. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച നടന്മാരുടെ പട്ടികയിൽ തീർച്ചയായും ഈ പേര് ഉണ്ടാകും. ഞാൻ കണ്ട പ്രോസെൻജിത് ചാറ്റർജിയുടെ സിനിമകൾ ഇവിടെ ചേർക്കുന്നു.

• Atanka (1986)
• Unishe April (1994)
• Chokher Bali (2003)
• Dosar (2006)
• Khela (2008)
• Autograph (2010)
• Noukadubi (2010)
• Moner Manush (2010)
• Baishe Srabon (2011)
• Jaatishwar (2014)
• Praktan (2016)
• Mayurakshi (2017)
• Gumnaami (2019)
• Jyeshthoputro (2019)
• Mahalaya (2019)

ഋതുപർണോ ഘോഷിനെപ്പോലെയുള്ള സംവിധായകർ പ്രോസെൻജിത്തിലെ പ്രതിഭയെ നന്നായി ഉപയോഗിച്ചു. എന്നാൽ വാണിജ്യ സിനിമകൾ കൂടുകയും കലാമൂല്യമുള്ള സിനിമകൾ കുറയുകയും ചെയ്തതോടെ ബംഗാളി സിനിമകൾ ഇപ്പോൾ നിലവാരത്തകർച്ച നേരിടുകയാണ്. കൗശിക് ഗാംഗുലിയും അപർണ സെന്നും പോലെയുള്ള സംവിധായകർ സിനിമയെടുക്കുന്നത് കുറഞ്ഞു. ശ്രീജിത് മുഖർജി ഇപ്പോൾ തൊടുന്നതെല്ലാം ദുരന്തങ്ങളാണ്. ഇത്തരമൊരു സാഹചര്യത്തിൽ പ്രോസെൻജിത്തിനെപ്പോലെയുള്ള പ്രതിഭാശാലികൾ പിന്തള്ളപ്പെടുകയും മാസ് മസാല സിനിമകളിലൂടെ ജീത്, ദേവ് തുടങ്ങിയ ആക്ഷൻ താരങ്ങൾ മുൻപിലെത്തുകയും ചെയ്തു. വർഷത്തിൽ ഒന്നോ രണ്ടോ നല്ല സിനിമകൾ പുറത്തു വന്നാലായി എന്ന രീതിയിലാണ് കാര്യങ്ങൾ.

Leave a Reply
You May Also Like

ടൈറ്റാനിക് സിനിമയിൽ ജാക്ക് റോസിനെ കയറ്റി കിടത്തുന്ന ആ ഡോർ വൻതുകയ്ക്കു ലേലത്തിൽ പോയി

ജെയിംസ് കാമറൂൺ കഥയും, തിരക്കഥയും, സം‌വിധാനവും, സഹനിർമ്മാണവും നിർവ്വഹിച്ച് 1997-ൽ ആർ.എം.എസ്. ടൈറ്റാനിക് എന്ന കപ്പലിന്റെ…

വിജയ്‌യുടെ നല്ല സമയം ആ നടൻ അഭിനയിക്കാതെ പോയി… ഗില്ലിയിൽ വിജയ്ക്ക് പകരം നായകനാകാനിരുന്നത് ഈ മാസ്സ് നടനാണോ?

ധരണി സംവിധാനം ചെയ്ത മാസ് ഹിറ്റ് ചിത്രമായ ഗില്ലിയിൽ വിജയ്‌ക്ക് മുമ്പ് നായകനായി തീരുമാനിച്ച മാസ്…

പ്രണയവും രതിയും പ്രതികാരവും നിസ്സഹായതയും, പ്രേക്ഷകർ ആവേശപൂർവ്വം കാത്തിരുന്ന ‘ഉടൽ’ സൈന പ്ലേയിയിൽ എത്തുന്നു

മലയാളത്തിൽ ഏറെ പ്രേക്ഷക പ്രശംസ നേടിയ ചിത്രമായിരുന്നു ഉടൽ. ചിത്രം 2022 മെയ് 20 ന്…

കൊല്ലത്ത് ഉദ്‌ഘാടന ചടങ്ങിനിടെ തമന്നയുടെ കൈക്ക് കയറിപ്പിടിച്ച ആരാധകന് പിന്നെ സംഭവിച്ചത്…

തെന്നിന്ത്യൻ താരറാണിയായ തമന്ന ജയ്‌ലർ സിനിമയുടെ തിളക്കത്തിലും തിരക്കിലുമാണ്. മാത്രമല്ല താരം തന്റെ ആദ്യത്തെ മലയാള…