Connect with us

Malayalam Cinema

ഇവർ വെറും അഭയാര്‍ത്ഥികളല്ല നിങ്ങൾ കാരണം വസ്തു അപഹരിക്കപ്പെട്ടവർ

ആൻഡമൻ ദ്വീപിലേക്ക് നാല്പത് കർഷക കുടുംബങ്ങളെ റിക്രൂട് ചെയ്യാൻ കൊൽക്കത്തയിൽ എത്തിയതാണ് വേണു. അവിടെ വെച്ച് അയാൾ തന്റെ

 44 total views

Published

on

Vishnu B Vzkl

“ഇവർ വെറും അഭയാര്‍ത്ഥികളല്ല നിങ്ങൾ കാരണം വസ്തു അപഹരിക്കപ്പെട്ടവർ – വാസ്തുഹാരകൾ.”

സിനിമ : വാസ്തുഹാര
സംവിധാനം : ജി.അരവിന്ദൻ

ആൻഡമൻ ദ്വീപിലേക്ക് നാല്പത് കർഷക കുടുംബങ്ങളെ റിക്രൂട് ചെയ്യാൻ കൊൽക്കത്തയിൽ എത്തിയതാണ് വേണു. അവിടെ വെച്ച് അയാൾ തന്റെ നാടുവിട്ടുപോയ അമ്മാവൻ കുഞ്ഞുണ്ണിയുടെ ഭാര്യ ആരതിയെയും മകളെയും കണ്ടുമുട്ടുന്നു. ആരതിയുടെ മകൾ ദമയന്തി പരോളിലാണ് മകൻ ഒളിവിലും. രണ്ടു പേരും സർക്കാരിന്റെ നോട്ടപ്പുള്ളികൾ. നശിച്ച കൊൽക്കത്തയിൽ നിന്നും എങ്ങനെയെങ്കിലും പുറത്തുകടക്കണമെന്നാണ് ആരതിയുടെ ആഗ്രഹം. കിഴക്കൻ ബംഗാളിൽ നിന്ന് അഭയാര്‍ത്ഥികളായി പശ്ചിമ ബംഗാളിലെത്തിയപ്പോഴും അവരെ കാത്തിരുന്നത് തൊഴിലില്ലായ്മയും ദാരിദ്ര്യവുമാണ്. കേരളത്തിലുള്ള തന്റെ ഭർത്താവിന്റെ വീട്ടുകാരുടെ സഹായങ്ങൾ അവർ നിരസിക്കുന്നു.എന്നാൽ വേണുവിന് എല്ലാം സഹതാപത്തോടെ കണ്ടു നിൽക്കാൻ മാത്രമേ സാധിക്കുന്നുള്ളു.

May be an image of 4 people and textഒടുവിൽ തന്റെ ജോലി പൂർത്തിയാക്കി മടങ്ങുമ്പോഴും അയാൾ നിസ്സഹായനായി തന്റെ അമ്മായിയെയും മകളെയും നോക്കി നിൽക്കുകയാണ്. ഇന്ത്യവിഭജനവും തുടർന്ന് ബംഗാളിലുണ്ടായ അരക്ഷിതാവസ്ഥയും പാലായനം ചെയ്യേണ്ടിവന്ന ജനങ്ങളുടെ ജീവിതവും ഒരു മലയാളിയുടെ കണ്ണിലൂടെ കാട്ടിത്തരികയാണ് ജി അരവിന്ദൻ എന്ന സംവിധായകൻ തന്റെ അവസാന ചിത്രത്തിലൂടെ.1971ലെ ഇന്ത്യ-പാക് യുദ്ധത്തിലേക്കു നയിച്ച സാഹചര്യങ്ങളും സിനിമ പറഞ്ഞുവെയ്ക്കുന്നു. സ്വന്തമായുള്ളതെല്ലാം അപഹരിക്കപ്പെട്ട് ഒന്നുമല്ലാതാകുന്ന മനുഷ്യരോട് ഭരണകൂടം പുലർത്തുന്ന നിസംഗതയാണ് വാസ്തുഹാര തുറന്നു കാട്ടുന്നത്. സി.വി ശ്രീരാമന്റെ വാസ്തുഹാര എന്ന കഥ അതേ പേരിൽ സിനിമയ്ക്കിയപ്പോൾ നായകൻ വേണുവായി മോഹൻലാൽ എത്തി.നീലാഞ്ജന മിത്ര, നീന ഗുപ്ത, ശോഭന, പദ്മിനി, സി വി ശ്രീരാമൻ എന്നിവർ മറ്റു വേഷങ്ങളിലെത്തി. ടി രവീന്ദ്രനാഥ് നിർമിച്ച സിനിമയിൽ 1970കളിലെ കൊൾകത്തയെ സണ്ണി ജോസഫ് ക്യാമറയിൽ പകർത്തി. എഡിറ്റിംഗ് കെ ആർ ബോസും സംഗീതം നിർവഹിച്ചത് സലിൽ ചൗധരിയുമാണ്.

Mirrors of Love: Working with Aravindan | Sahapediaആ വർഷത്തെ മികച്ച മലയാള സിനിമയ്ക്കുള്ള ദേശീയ അവാർഡും, മികച്ച ചിത്രം, മികച്ച കഥ, മികച്ച സംവിധായകൻ എന്നീ വിഭാഗങ്ങളിൽ സംസ്ഥാന ചലച്ചിത്ര പുരസ്കാരവും വാസ്തുഹാരയ്ക്കായിരുന്നു.
യുദ്ധവും ഭരണകൂടഭീകരതയും

അഭയാര്‍ത്ഥികളാക്കുന്ന മനുഷ്യർ. സ്വന്തം വ്യക്തിത്വം നഷ്ടപ്പെട്ട് ആരുമല്ലാതാകുന്നവർ ആരോരുമില്ലാതാകുന്നവർ. എന്നും പ്രസക്തമായ ഈ വിഷയം ഇത്രമേൽ ചർച്ച ചെയ്ത മറ്റൊരു മലയാള സിനിമയുണ്ടോ എന്നത് സംശയമാണ്. (പരദേശി, പുറപ്പാട് തുടങ്ങിയ സിനിമകളെ വിസ്മരിക്കുകയല്ല. അവയെക്കാൾ കൂടുതൽ എന്റെ മനസ്സിനെ ഈ സിനിമ വേദനിപ്പിച്ചു). നിർഭാഗ്യവശാൽ ഇന്ന് ഈ ചലച്ചിത്രം വേണ്ടവിധത്തിൽ പരിഗണിക്കപ്പെടാതെ പോകുന്നു. അതിനുള്ള കാരണം ഈ സിനിമയുടെ മികച്ച പ്രിന്റുകൾ ലഭ്യമല്ലാത്തതാണോ? യു ട്യൂബിൽ നിന്നും വളരെ മോശം ക്വാളിറ്റിയിലാണ് എനിക്ക് വസ്തുഹാര കാണാൻ കഴിഞ്ഞത്.
(ഈ ചിത്രങ്ങൾ ജി അരവിന്ദനെക്കുറിച്ചുള്ള ഒരു ഡോക്യൂമെന്ററിയിൽ നിന്ന് എടുത്തതാണ്.)

 45 total views,  1 views today

Advertisement
Entertainment10 hours ago

ക്രൂശിക്കപ്പെട്ട നിരപരാധിയുടെ കഥപറയുന്ന ‘ഇങ്ങനെയും ചിലർ’

Entertainment17 hours ago

എന്നോ കാണാൻ മറന്നു പോയ ഒരു സ്വപ്നത്തിലേക്കുള്ള യാത്ര

Entertainment1 day ago

അധ്യാപകരിൽ ആരെയെങ്കിലും നിങ്ങൾ നന്ദിയോടെ സ്മരിക്കുന്നുവെങ്കിൽ ഈ മൂവി കാണണം

Entertainment2 days ago

ഐക്യബോധത്തിന്റെ ആവശ്യകതയും മനുഷ്യന്റെ കുടിലതകളും

Entertainment2 days ago

നിർത്താതെ പെയ്യുന്ന പ്രണയത്തിന്റെ ‘ഇടവപ്പാതി’

Entertainment5 days ago

ആത്മഹത്യ ചെയ്ത പാറുവിന്റെ ഫോണിൽ ആക്സിഡന്റിൽ മരിച്ച അലക്സിന്റെ കാൾ വന്നതെങ്ങനെ ?

Entertainment5 days ago

സത്യത്തിനെന്നും ശരശയ്യ മാത്രമെന്ന് ‘ദൈവമേ തേങ്ങ’ പറയുന്നു

Boolokam7 days ago

ബൂലോകം ടീവി ഫിലിം വെബ്‌സൈറ്റ് വരുന്നു, ഷോർട്ട് ഫിലിം ഫലപ്രഖ്യാപനം ജനുവരി ഒന്നിന്

Entertainment1 week ago

ഓരോ ക്രിമിനലിന്റെ പിന്നിലും കലുഷിതമായ കുടുംബാന്തരീക്ഷത്തിന്റെ ചരിത്രമുണ്ട്

Entertainment1 week ago

ഇര എവിടെയുണ്ടോ അവിടെ ഒരു വേട്ടക്കാരനും ഉണ്ടാകും

Entertainment1 week ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment1 week ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment3 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment2 months ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment2 months ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 month ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment2 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment4 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment3 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment4 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Entertainment2 months ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Entertainment2 months ago

ചുവരിനപ്പുറത്തുനിന്നും നിങ്ങൾ ചുവരിനിപ്പുറത്തേയ്‌ക്ക്‌ വരരുതേ… അസഹനീയമാകും

Boolokam1 month ago

സ്വന്തം പേരായ ‘ഭൂമി’യുടെ അർത്ഥം തേടുന്ന പെൺകുട്ടിയുടെ കഥ !

Advertisement