“ഞാൻ ഈഴവനെന്ന് അറിഞ്ഞപ്പോൾ എല്ലാവരും പെട്ടെന്ന് ഷോക്കടിച്ചപോലെയായി”

0
440

Vishnu B Vzkl

തിരുവനന്തപുരത്തുള്ള പ്രമുഖരായ സിനിമാക്കാരൊക്കെ ഒന്നിച്ച് ഒരാഘോഷരാത്രി . നായന്മാരുടെ ഒരു സംഗമംകൂടിയാണ് പാർട്ടി . പാർട്ടി കൊഴുക്കുന്നതിനിടയിൽ കൂട്ടത്തിലൊരു നിർമ്മാതാവ് എഴുന്നേറ്റു നിന്ന് പറഞ്ഞു :

“ നമ്മൾ നായന്മാർക്കു മാത്രമായി ഇവിടെ സിനിമകളുണ്ടാകണം . നിർമ്മാതാക്കളും സംവിധായകരും അഭിനേതാക്കളുമെല്ലാം നമ്മുടെ ആൾക്കാർതന്നെയായിരിക്കണം. എല്ലാവരും അത് പറഞ്ഞുറപ്പിച്ച് മദ്യഗ്ലാസ്സുകൾ നീട്ടി “ചിയേഴ്സ്” എന്നു പറയാൻ തുടങ്ങവേ ശ്രീനി എഴുന്നേറ്റു നിന്നു പറഞ്ഞു :

“ഞാനൊരു ഈഴവനാണ് ”.

എല്ലാവരും പെട്ടെന്ന് ഷോക്കടിച്ചപോലെയായി. സാഹചര്യംതന്നെ മാറി. ശ്രീനിയും നായരാണെന്ന് വിചാരിച്ചാണ് നിർമ്മാതാവ് അങ്ങനെ പറഞ്ഞുപോയത് . എല്ലാവരുടെയും അന്ധാളിപ്പ് കണ്ട് രംഗം ഒന്ന് തണുപ്പിക്കാൻ ശ്രീനിവാസൻ പറഞ്ഞു :

“പക്ഷേ, എന്റെ അമ്മ ഒരു നമ്പ്യാർ സ്ത്രീയാണ് “.

” അതു ശരി , നായര് തന്നെ. അപ്പോ … ചിയേഴ്സ് .. ” ഷോക്കടിച്ചതു പോലെ നിന്നവർ ഉത്സാഹത്തോടെ പറഞ്ഞു .

പിന്നീട് ആ കാലഘട്ടത്തിൽ ഏത് മദ്യപാനപാർട്ടി നടന്നാലും ചിയേഴ്സ് എന്നു പറയുന്നതിന് പകരം “അപ്പോ നായര് തന്നെ അപ്പോ . ചിയേഴ്സ് ” എന്നേ പറയുമായിരുന്നുള്ളൂ.

(“മുകേഷ് കഥകൾ വീണ്ടും” – മുകേഷ്)