നായകനോളം പോന്ന ഒരു വില്ലൻ

46

Vishnu Darshan

നായകനോളം പോന്ന ഒരു വില്ലൻ

‘സ്റ്റൈൽവില്ലൻ’ അതാണ് നമ്മുടെ കണ്ണൂരുകാരൻ മഞ്ഞേരി നാരായണൻ നമ്പ്യാർ എന്ന എം എൻ നമ്പ്യാർ.കോട്ടും സ്യൂട്ടുമണിഞ്ഞു കൂളിങ് ഗ്ലാസ് വെച്ച് റിവോള്‍വര്‍ ചൂണ്ടി തുറിച്ചുനോക്കി പൈപ്പ് വലിച്ചുകൊണ്ട് കണ്ണിറുക്കി അട്ടഹസിക്കുന്ന ആ മനുഷ്യനെ മറക്കാനാകുമോ….അതിശക്തനായ നായകനെതിരെ കട്ടയ്ക്കു നിൽക്കുന്ന വില്ലൻ…. ‘എം എൻ നമ്പ്യാർ’ എന്ന ഒറ്റ പേരെ ഉണ്ടായിരുന്നുള്ളൂ തമിഴ് സിനിമാലോകത്ത്. എം.ജി. ആറിനും ശിവാജി ഗണേശനുമൊപ്പം അദ്ദേഹം നായക-വില്ലൻ സങ്കൽപ്പങ്ങളുടെ ഒരു പുതുയുഗം തന്നെ സൃഷ്ടിച്ചു.മന്ത്രികുമാരിയിലെ രാജഗുരുവും മായാബസാറിലെ ശകുനിയും ശിവന്തമണ്ണിലെ ദിവാനും കുടിയിരുന്ത കോവിലിലെ ഭൂപതിയും അങ്ങനെ എത്രയെത്ര കഥാപാത്രങ്ങൾ…

M.N.Nambiar | kollywood Old Is Goldകണ്ണൂർ ചിറയ്ക്കൽ ചെറുകുന്ന് ശ്രീ കേളു നമ്പ്യാരുടേയും ശ്രീമതി കല്യാണിയമ്മയുടേയും മകനായി 1919-ന് ജനിച്ച അദ്ദേഹം നവാബ്‌ രാജമാണിക്യത്തിന്റെ നാടകട്രൂപ്പിലൂടെയാണ്‌ അഭിനയരംഗത്തെത്തുന്നത്‌. ‘ഭക്തരാംദാസ്‌’ എന്ന ഹിന്ദി ചിത്രത്തിലൂടയായിരുന്നു വെള്ളിത്തിരയിലെ തുടക്കം.1950-ൽ പുറത്തിറങ്ങിയ എം.ജി.ആർ. ചിത്രമായ മന്ത്രികുമാരിയാണ് നമ്പ്യാരുടെ ജീവിതത്തിൽ വഴിത്തിരിവായി.ആറു പതിറ്റാണ്ടിലേറെ നീണ്ടുനിന്ന തന്റെ തിളക്കമാർന്ന കരിയറിൽ ആയിരത്തിലേറെ സിനിമകളിൽ വിവിധ ഭാഷകളിലായി ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

Remembering MN Nambiar: From 'Anbe Vaa' to 'Thillana Mohanambal', the  menacing villain | The News Minuteഅമ്മ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ തുടക്കം കുറിച്ച അദ്ദേഹത്തിന്റെ അവസാന മലയാള ചിത്രം ഷാർജ ടു ഷാർജയാണ് .ആത്മസഖി,കാഞ്ചന ,ആനവളർത്തിയ വാനമ്പാടി,തച്ചോളി അമ്പു,ശക്തി, ചന്ദ്രബിംബം,തടവറ,ചിലന്തിവല.. തുടങ്ങിയ നിരവധി ചിത്രങ്ങളിലൂടെ മലയാളത്തിൽ അദ്ദേഹത്തിന്റെ പ്രകടനം നമ്മുക്ക് ആസ്വദിക്കാനായി.2006-ല്‍ റിലീസ് ചെയ്ത സ്വദേശി എന്ന തമിഴ് ചിത്രമാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്.വളപട്ടണം പുഴയുടെ തീരത്തു നിന്നും ഹോളിവുഡ് വരെ എത്തിയ അദ്ദേഹത്തിൻറെ സാന്നിധ്യം 2008 നവംബർ 19-ന് നമ്മെ വിട്ടകന്നു…