ചില മലയാളികൾക്ക് ഒരു തോന്നലുണ്ട്, ഏത് മേഖല എടുത്ത് നോക്കിയാലും കേരളം എന്തോ ആനയാണെന്ന്

0
530

Vishnu Daz

സന്തോഷ് കുളങ്ങര ഒരു interview-ൽ പറയുകയുണ്ടായി, നമ്മൾ ചില മലയാളികൾക്ക് ഒരു വിചാരമുണ്ട്.. ഏത് മേഖല എടുത്ത് നോക്കിയാലും ലോകത്തിലേ ഏറ്റവും best കേരളം ആണെന്ന്. കേരളത്തിലേ നാലോ അഞ്ചോ സ്ഥലങ്ങൾ കണ്ടിട്ട് ലോകത്തിലേ ഏറ്റവും മനോഹരമായ സ്ഥലം അവയാണെന്ന് തെറ്റിദ്ദരിക്കപ്പെട്ടവർ. എന്നാൽ ലോകസഞ്ചാരി എന്ന നിലയിൽ നോക്കുമ്പോൾ കേരളത്തേക്കാൾ മനോഹരമായ പ്രദേശങ്ങൾ കാണുവാൻ സാധിക്കും എന്നാണ് അദ്ദെഹം പറഞ്ഞത്.

ഞാൻ ഇവിടെ പറയാൻ വന്നത് ഇപ്പോൾ Youtube ഇൽ trendingഇൽ നില്ക്കുന്ന ഒരു സംഭവം ആണ് Reaction Videos. ഒരു വ്യക്തി കഷ്ടപ്പെട്ട് ബുദ്ധിമുട്ടി ഉണ്ടാക്കുന്ന Mashup/Fan edit വീഡിയോ ഇവർ സ്ക്രീനിന്റെ മുക്കിൽ ഒരു ചെറിയ കോളത്തിൽ ചേർത്ത് ബാക്കിയുള്ള ഭാഗം ഇവരുടെ നവരസപരിപാടികൾ പ്രേക്ഷകരേ കാണിക്കും.
പ്രേക്ഷകരായ മലയാളികൾ അന്യദേശക്കാർ നമ്മുടെ മലയാള സിനിമ കണ്ട് കോരിതരിക്കുന്നു എന്നും പറഞ്ഞ് സ്വയം സന്തോഷിക്കും. അവരാകട്ടെ views കൂട്ടുവാൻ വേണ്ടി നടീനടന്മാരെ വെല്ലും വിധം അഭിനയിക്കും.

തമാശയെന്താണെന്ന് വച്ചാൽ ഇവർ പല ഭാഷകൾ റിയാക്റ്റ് ചെയ്യുന്നുണ്ടെങ്കിലും മലയാള വീഡിയോക്ക് കിട്ടുന്ന സപ്പോർട്ട് മറ്റു വീഡീയോകളേക്കാൾ പതിമടങ്ങ് കൂടുതൽ ഉണ്ടാവും.കാര്യം അറിയാൻ നോക്കിയപ്പോൾ നമ്മുടെ പ്രിയ താരങ്ങളുടേ നമുക്ക് തോനുന്ന wow മൊമെന്റ്സ് അവർ double wow ആയി റിയാക്റ്റ് ചെയ്യും. ചില overacting കാണുമ്പോൽ വല്ലാതെ അരോചകം ആയി തോന്നും.
എന്നാൽ ഇതിനൊക്കെ പുറമേ എന്നെ ഞട്ടിച്ചത് അതിലേ കമന്റുകൾ ആണ്.അവർ ഇവർക്ക് കുറെ വിഡിയോകൾ suggest ചെയ്ത് അതിന്റെ reaction ഇടുവാൻ അപേക്ഷിക്കും.ഇതിന്റെ ചെറിയ positive വശമായി തോന്നിയത് നമ്മുടെ industry ചെറിയ തോതിൽ പുറം നാടുകളിൽ ശ്രദ്ദിക്കും.

അതിന് overact ചെയ്ത് റിയാക്ഷൻ ചെയ്യണമെന്നില്ല. Link description ഇൽ കൊടുത്ത് ഇവർക്ക് ആ വീഡിയോ ഒന്ന് review പോലെ ചെയ്താലും മതി എന്ന് തോന്നി. കാരണം Orginal videoടെ ഒരു പകുതി Viewersഉം ഈ റിയാക്ഷൻ വീഡിയോ കൊണ്ട് പോകും.ഞാൻ ഇവരെ കുറ്റപ്പെടുത്താൽ കരുതി പറഞ്ഞതല്ല. കാരണം views കൂട്ടി കുറച്ച് പൈസ ഉണ്ടാക്കുവാൻ വേണ്ടി ഞാൻ എന്റെ ഫോണിന്റെ കാമറ ഓൺ ആക്കി ഒരു വീഡിയോ അവർ കാണിക്കും വിധം react ചെയ്യുവാൻ ശ്രമിച്ചു. പിന്നീട് ഞാൻ selfie എടുക്കാൻ പോലും camera ഓൺ ആക്കാത്ത സ്ഥിതിയിൽ എത്തിച്ചു. അതുകൊണ്ട് അവരുടെ ഭാവങ്ങളേ കുറ്റപ്പെടുത്തുന്നില്ല.”They are really skilled” 👍❤️
ഇനി casting മുഴുവനാവാത്ത സംവിധായകരോട്: നിങ്ങൾക്ക് casting call വിളിച്ച് സമയം കളയാതെ reacting videos എന്ന് യൂറ്റൂബിൽ അടിച്ചാൽ ധാരാളം യുവതിയുവാക്കളേ കിട്ടുന്നതാണ്.