Vishnu K Vijayan

1993ൽ രഞ്ജിത്തിന്റെ രചനയിൽ ഐ വി ശശി സംവിധാനം നിർവഹിച്ച ദേവാസുരം എന്ന സിനിമയുടെയും 2006ൽ എം പദ്മകുമാർ രചനയും സംവിധാനവും നിർവഹിച്ച വർഗ്ഗം എന്ന സിനിമയുടെയും ചില സാമ്യതകളാണ് ഈ പോസ്റ്റിൽ.

May be an image of 18 people, beard, people sitting, people standing, wrist watch and text1.മംഗലശ്ശേരി നീലകണ്ഠനും, S I സോളമനും നന്മനിറഞ്ഞ നായകൻ എന്ന cliche യുടെ പൊളിച്ചെഴുതിന്റെ ഉദാഹരങ്ങളാണ്.

2.മുണ്ടയ്ക്കൽ ശേഖരൻ, ഉമ്മച്ചൻ എന്നിങ്ങനെ വില്ലന്മാരുടെ വേണ്ടപ്പെട്ട ആളുകളുടെ(ഒരിടത്ത് അമ്മാവൻ മറ്റൊരിടത്തു അനിയൻ) മരണത്തിന് രണ്ടു കഥാനായകന്മാരും കാരണമാകുന്നു.

  1. കഥയിലെ നായികയെ സമൂഹമധ്യത്തിൽവെച്ച് അപമാനിക്കുന്നു (ഒരാളെ force ചെയ്ത് നൃത്തം ചെയ്യിപ്പിക്കുന്നു മറ്റൊരാളെ ഇല്ലാത്ത വ്യഭിചാര കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുന്നു)

  2. കുറ്റം ഏറ്റുപറഞ്ഞു നായികയോട് ക്ഷമാപണം നടത്തുന്നു..ക്ഷമാപണം സ്വീകരിക്കാതെ നായികയിൽ നിന്ന് അവഗണന

  3. നീലകണ്ഠൻ main വില്ലന്റെയും കൂട്ടാളികളുടെയും വെട്ടേറ്റു ആശുപത്രിയിൽ, സോളമൻ sub villainന്റെയും കൂട്ടാളികളുടെയും വെട്ടേറ്റ് ആശുപത്രിയിൽ.

  4. ആശുപത്രിയിൽ നിന്ന് തിരികെ എത്തുന്ന രണ്ടു പേരും പുതിയ മനുഷ്യനാകാൻ ശ്രമിക്കുന്നു.

  5. നായിക ദേഷ്യം എന്ന വികാരത്തിൽ നിന്ന് കരുണ അവിടെ നിന്ന് സ്നേഹം എന്ന വികാരത്തിലേക്ക് യാത്ര ചെയുന്നു.

  6. ഒരു നായിക മദ്രാസിലേക്കും മറ്റൊരു നായിക നായകനെ വിവാഹം കഴിക്കാൻ പോകുന്നതിനും തൊട്ടുമുന്നേ Main villain രണ്ടു പേരെയും തട്ടികൊണ്ട് പോകുന്നു.

  7. ശേഖരൻ ആൾക്കൂട്ടത്തിന്റെ നടക്കും, ഉമ്മച്ചൻ ആളൊഴിഞ്ഞ സ്ഥലത്തെക്കുമാണ് നായികയെ തട്ടികൊണ്ട് പോയി കെട്ടിയിട്ടത്.

  8. രണ്ടു നായികമാരെയും പടക്കങ്ങൾ കൊണ്ട് ദേഹമാസകലം ചുറ്റി ഇപ്പോ തീ കൊളുത്തുമെന്നു പറഞ്ഞു നായകനെ ഇടിക്കുന്നു. രണ്ടിലും നായിക രക്ഷപ്പെടുകയും ചെയ്യുന്നുണ്ട്. ഈ സാമ്യതകൾ എനിക്ക് മാത്രം തോന്നിയതാണോ അതോ നിങ്ങൾക്കും തോന്നിയിട്ടുണ്ടോ..?

You May Also Like

പുള്ളിപ്പുലിയും ചീങ്കണ്ണിയും ഏറ്റുമുട്ടിയാല്‍ ആര് വിജയിക്കും? ചിത്രങ്ങള്‍ കാണൂ

ഒരു പുള്ളിപ്പുലിയും ചീങ്കണ്ണിയും ഏറ്റുമുട്ടിയാല്‍ ആര് വിജയിക്കും എന്നാണ് നിങ്ങള്‍ കരുതുന്നത്. ബ്രസീലിലെ ക്യൂബ നദിക്ക് അരികില്‍ വെച്ചാണ് റര്‍ ഘോരമായ ഏറ്റുമുട്ടല്‍ നടന്നത്.

പഞ്ചാരഗുളിക പാത്തു

`പാത്ത്വേ, പാത്ത്വേ അമ്മദ്‌ക്ക മിറ്റത്തേക്ക്‌ കയറുന്നതിനിടെ രണ്ടുതവണ വിളിച്ചു. ഇരുത്തി(അരബെഞ്ച്‌)യിന്‍മേല്‍ ഇരുന്ന കിണ്ടിയില്‍ നിന്ന്‌ വെള്ളമെടുത്ത്‌ മുഖവും കാലും കഴുകി, ചുമലിലെ തോര്‍ത്തെടുത്ത്‌ അമര്‍ത്തിത്തുടച്ച്‌ കോലായിലേക്ക്‌ കയറുന്നതിനിടെ ഒന്നുകൂടി വിളിച്ചു, പാത്ത്വേ. അപ്പോള്‍ ഏതോ ഗുഹയില്‍ നിന്ന്‌ പുറപ്പെടുന്നതുപോലെ അല്‍പം ഈര്‍ഷ്യ കലര്‍ന്ന `എന്താ’ എന്ന മറുപടി. “ചോറെടുത്ത്‌ വെയ്‌ക്ക്‌” അമ്മദ്‌ക്ക. “ചോറായിട്ടില്ല.” പാത്തു “നേരം

പാളങ്ങള്‍ – കഥ

നാലുമണിക്കേ എഴുന്നേല്‍ക്കണമെന്ന അയാളുടെ ആവശ്യത്തോട് അവള്‍ പ്രതികരിച്ചത് ഇങ്ങനെയാണ് . ‘അയ്യോ , അത്ര നേരത്തെയോ , അഞ്ചിന് എണീറ്റാല്‍ തന്നെ ധാരാളം സമയമുണ്ട്.

കറുത്ത പെണ്ണ്

“അവനെ ഇഷ്ടമായോ?” അച്ഛന്‍ ചോദിച്ചു.തുറന്നു കിടന്ന വാതിലിന്റെ പിന്നിലേക്ക്‌ പെണ്ണ് വലിഞ്ഞു നിന്നു. “അയാള് ..വെളുത്തിട്ടല്ലേ ?” “അത് കൊണ്ടെന്താ?അവനു ഇഷ്ടമായി എന്ന് പറഞ്ഞു ” “എന്നാലും…????” “ഞങ്ങള്‍ക്കിഷ്ടായി. അത് നടത്താം”