2020 അവസാനിക്കുമ്പോൾ ഏറ്റവും underrated ആയി തോന്നിയ പ്രകടനം കോശിയായി തകർത്ത പൃഥ്വിരാജിന്റെത് ആണ്. അയ്യപ്പനും കോശിയും എന്ന സിനിമയെ ചുറ്റി പറ്റിയുള്ള സംവാദങ്ങൾ എടുത്ത് നോക്കിയാൽ ബിജു മേനോൻ, അനിൽ നെടുമങ്ങാട്, ഗൗരി നന്ദ, ധന്യ അനന്യ എന്നിവരുടെ പ്രകടനങ്ങളെ ആണ് കൂടുതൽ കാണാൻ കഴിഞ്ഞത്. അത്ര മികവാർന്ന പ്രകടനങ്ങൾ എന്ന് സമ്മതിക്കുമ്പോഴും കഥാപാത്രങ്ങളുടെ പ്രത്യേകത കൂടെയാകാം ഇതിന് കാരണം.
തനത് പൃഥ്വിരാജ് ശൈലിയിൽ നിന്ന് വളരെ വ്യത്യസ്തമായ കഥാപാത്രം ആയിരുന്നു കോശിയുടേത്. കോശി എന്ന കഥാപാത്രം ടൈറ്റിൽ ആയിരുന്നിട്ട് പോലും അത്രയധികം പ്രശംസ ഏറ്റുവാങ്ങാതെ പോയത് ഒരുപക്ഷേ ആ കഥാപാത്രത്തിന്റെ എല്ലാ സങ്കീർണ്ണതയും ഉൾക്കൊണ്ട്, എന്നാൽ വളരെ സ്വാഭാവികമായി തന്നെ പൃഥ്വിരാജിന് ആ കഥാപാത്രത്തെ കൈകാര്യം ചെയ്യാൻ കഴിഞ്ഞത് കൊണ്ടാകണം.
**