Vishnu Kiran Hari

അതിഗംഭീരമായ ഒരു സിനിമാറ്റിക് അനുഭവം ആണ് ‘ന്നാ താൻ കേസ് കൊട്’. സിനിമയുടെ ഏത് ഭാഗം പരിശോധിച്ചാലും ഒറ്റനോട്ടത്തിൽ മോശം/ശരാശരി ആയി തോന്നിയ, ഒരു ഡിപ്പാർട്ട്മെന്റ്റ് പോലും ഇല്ലാത്ത, രതീഷ് ബാലകൃഷ്ണന്റെ ഒരു മാസ്റ്റർപീസ് ഐറ്റം . ക്ളൈമാക്സ് ഉൾപ്പെടെ എല്ലാം ഹെവി സാറ്റിസ്‌ഫയിങ് ആയൊരു സിനിമ അനുഭവം. കോർട്ട് റൂം ഡ്രാമയുടെ യുടെ പശ്ചാത്തലത്തിൽ രാഷ്ട്രീയ വിമർശനം ഉന്നയിക്കുകയും, ഈ വ്യവസ്ഥയുടെ മോശമായ ഇരിപ്പ് വശം കാണിക്കുകയും ചെയ്യുന്ന സിനിമയാണ് ‘ന്നാ താൻ കേസ് കൊട്.

സാധാരണ കുഴിയില്ലാത്ത റോഡിലൂടെ മാത്രം വണ്ടി ഓടിക്കുന്ന ഞാൻ, ഇന്ന് രാവിലെ കുണ്ടും കുഴിയും ഉള്ള റോഡ് തിരഞ്ഞെടുത്ത്, ഇത് നന്നാക്കാതെ ഇട്ടേക്കുന്ന മുഴുവൻ ആൾക്കാരെയും മനസ്സിൽ തെറി വിളിക്കുമ്പോൾ, സ്വപ്നത്തിൽ പോലും വിചാരിച്ചില്ല ഇതായിരിക്കും സിനിമയുടെ പശ്ചാത്തലം എന്ന്.
ഓരോ റോഡിലെയും നന്നാക്കാതെ ഇട്ടേക്കുന്ന ഓരോ കുഴിയും, ഓരോ പൗരന്റെയും അവകാശലംഘനമാണ്. റോഡിലൂടെ വണ്ടി ഓടിക്കുന്ന ഓരോ പൗരന്റെയും സുരക്ഷക്ക് മേലുള്ള കടന്ന് കയറ്റമാണ്. എന്നും ഇതിലെ ആപത്തിനെ പറ്റി ചിന്തിക്കാറുണ്ട്. ഒരു സിനിമാരൂപത്തിലേക്ക് ഈ അവസ്‌ഥയെ വരച്ചതിന് സംവിധായകന് കൈയ്യടികൾ.

കോവിഡിന് മുന്നേ തുടങ്ങുന്ന കഥ കോവിഡിലേക്ക് കയറുന്നതും, പെട്രോളിന്റെ വില കൂടുന്നതും ഒക്കെ കാലഘട്ടത്തെ വളരെ മികച്ച രീതിയിൽ അടയാളപ്പെടുത്താൻ ഉപയോഗിച്ചിട്ടുണ്ട്. ആയിരം കണ്ണുമായി എന്ന പാട്ട് സിനിയിൽ അവതരിപ്പിക്കുന്നത് കാണാൻ ഭയങ്കര രസമുണ്ടായിരുന്നു.വീണ്ടും കാണുമ്പോൾ മാത്രം സ്ട്രൈക്ക് ചെയ്യാൻ സാധ്യതയുള്ള ഒരുപാട് സൂക്ഷ്മമായ തമാശകളാൽ സമൃദ്ധമാണ് സിനിമ.
എഡിറ്റിങ്, ആർട്ട്, ബിജിഎം , കാമറ എല്ലാം അടിപൊളി ആയിരുന്നു എങ്കിലും ഏറ്റവും ഗംഭീരമായി തോന്നിയത് അഭിനേതാക്കളുടെ പ്രകടനങ്ങൾ ആണ്. കുഞ്ചാക്കോ ബോബൻ പ്രധാന കഥാപാത്രത്തെ വളരെ മികച്ച രീതിയിൽ അവതരിപ്പിച്ചപ്പോൾ മറ്റ് ചില പേരറിയാത്ത അഭിനേതാക്കൾ, ചാക്കോച്ചനും മേലെ പല സീനിലും സ്‌കോർ ചെയ്യുന്നത് കാണാൻ കഴിഞ്ഞു.

ജഡ്ജി ആയിട്ട് വന്നയാൾ, വക്കീലന്മാരെ അവതരിപ്പിച്ച, ഒരു യഥാർത്ഥ വക്കീൽ ഉൾപ്പെടെ ഉള്ള അഭിനേതാക്കൾ, മറ്റ് പ്രതികൾ, സാക്ഷികൾ, പൊലീസുകാർ, മന്ത്രി, രാജേഷ് മാധവൻ, അയാളുടെ പ്രണയിനി, അവസാനത്തോട് അടുപ്പിച്ച് വന്ന ബേസിൽ ജോസഫ്, അങ്ങനെ സ്‌ക്രീനിൽ വന്നവരും പോയവരും എല്ലാം സിനിമയുടെ സാരാംശം കൃത്യമായി പ്രതിഫലിപ്പിക്കുന്നുണ്ട് (of course aided by the technical aspects).ആൻഡ്രോയ്ഡ് കുഞ്ഞപ്പനിൽ നിന്ന് കനകം കാമിനിയിലേക്ക് വന്നപ്പോൾ രതീഷ് ബാലകൃഷ്ണന്റെ ലെവൽ ഒരൽപം കുറഞ്ഞു എന്ന് എനിക്ക് വ്യക്തിപരമായി അനുഭവപ്പെട്ടു എങ്കിലും (തിരക്കഥ വീക് ആയി തോന്നി) ‘ന്നാ താൻ കേസ് കൊട്’ ലൂടെ എനിക്ക് ഏറ്റവും പ്രിയപ്പെട്ട ക്രാഫ്റ്സ്മാൻമാരിൽ ഒരാളായി അയാൾ മാറി.

Nb : നിങ്ങളിൽ എത്ര പേർ തമിഴ് സിനിമ ആയ അന്യൻ കണ്ടിട്ടുണ്ട് എന്ന് അറിയില്ല. എങ്കിലും അതിൽ നെടുമുടി വേണു ഒറ്റക്ക് ഒരു സിസ്റ്റമിനെ മുഴുവൻ വെല്ല് വിളിക്കാൻ ശ്രമിച്ച് പരാജയപ്പെട്ട് പോകുന്ന രംഗമുണ്ട്. പലപ്പോഴും ‘ന്നാ താൻ കേസ് കൊട്’ കണ്ട് കൊണ്ടിരുന്നപ്പോൾ മനസ്സിൽ വന്നത് ആ രംഗമാണ്. അന്യൻ കണ്ടത് നന്നായി. സിനിമ ആസ്വാദനം കാണുന്ന പ്രേക്ഷകന്റെ പേഴ്സണൽ എക്സ്പീരിയൻസ് ആണ്. അയാൾക്ക് നല്ലത് എന്ന് തോന്നുന്ന സിനിമ നിങ്ങൾക്ക് മോശമായും നേരെ തിരിച്ചും അനുഭവപ്പെടാം. സിനിമ സ്വയം കണ്ട് വിലയിരുത്തുക.

Leave a Reply
You May Also Like

“മീനാക്ഷി സിനിമയിലേയ്ക്കെത്തുമോ” ? മീനാക്ഷിയുടെ സുഹൃത്തായ നമിത പ്രമോദിന്റെ വാക്കുകൾ

ദിലീപിന്റെ മകളായ മീനാക്ഷി സിനിമയിൽ എത്തുമോ എന്ന തരത്തിലുള്ള വാർത്തകൾ പലപ്പോഴും മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ട്. താരങ്ങളുടെ…

മമ്മൂട്ടി എന്ന നടന്റെ ‘കരിസ്‌മ’ നിറഞ്ഞു നിൽക്കുന്ന സിനിമയാണ് കണ്ണൂർ സ്‌ക്വാഡ്

രജിത് ലീല രവീന്ദ്രൻ പ്രേക്ഷകരെ സിനിമയിലേക്ക് എത്രത്തോളം പിടിച്ചിരുത്തുന്നു എന്നുള്ളതും, കാണികൾക്ക് സിനിമയോടൊപ്പം എത്ര ദൂരം…

അന്വേഷി ജെയിനിന്റെ വർക്ഔട്ട് വീഡിയോ വൈറലാകുന്നു

ബ്രൗൺ നിറത്തിലുള്ള കണ്ണുകളും മുടിയുമായി സമൂഹ മാധ്യമങ്ങളിലാകെ തരംഗമായി മാറിയിരിക്കുകയാണ് അന്വേഷി ജെയിൻ എന്ന താരം.…

ജലധാര പമ്പ് സെറ്റ് – സിന്‍സ് 1962” ട്രെയിലർ

ജലധാര പമ്പ് സെറ്റ് – സിന്‍സ് 1962” ട്രെയിലർ. ഉര്‍വ്വശി,ഇന്ദ്രന്‍സ്,സനുഷ, സാഗർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി…