Connect with us

ജോലി ഇല്ലാത്ത പുരുഷനെ സ്വീകരിക്കാൻ എത്ര സ്ത്രീകൾക്ക് പറ്റും?

ബൊമ്മിയുടെ കഥാപാത്രസൃഷ്ടിയിൽ നിന്നുണ്ടായ ഒരു ചോദ്യമാണ് , മാരനെ പോലെ ജോലി ഇല്ലാത്ത പുരുഷനെ സ്വീകരിക്കാൻ എത്ര സ്ത്രീകൾക്ക് പറ്റും എന്ന്? ലളിതം അല്ല ഉത്തരം.Patriarchial system endorse ചെയ്യുന്നവരിൽ

 18 total views

Published

on

Vishnu Kiran Hari

ബൊമ്മിയുടെ കഥാപാത്രസൃഷ്ടിയിൽ നിന്നുണ്ടായ ഒരു ചോദ്യമാണ് , മാരനെ പോലെ ജോലി ഇല്ലാത്ത പുരുഷനെ സ്വീകരിക്കാൻ എത്ര സ്ത്രീകൾക്ക് പറ്റും എന്ന്? ലളിതം അല്ല ഉത്തരം.Patriarchial system endorse ചെയ്യുന്നവരിൽ സ്ത്രീയും പുരുഷനും ഉണ്ട്. ഈ വ്യവസ്ഥിതിയുടെ ഇരകൾ ഭൂരിഭാഗവും സ്ത്രീകൾ ആണെങ്കിലും പുരുഷന്മാരും ഒരു പരിധി വരെ ഇരകളാണ്. സ്ത്രീകൾ ജോലിയുള്ള പുരുഷന്മാരെ മാത്രമേ കല്ല്യാണം കഴിക്കുന്നുള്ളൂ എന്ന് പറയുന്നത് ഇതേ patriarchal വ്യവസ്ഥിതിയുടെ പരിണിതഫലമാണ്. അവിടെ സ്ത്രീകളെ അല്ല പഴി ചാരേണ്ടത്. മുഴുവൻ വ്യവസ്ഥിതിയെ ആണ്.

Image may contain: 2 people, beard, text that says "<ESSIKHYA SONY MUEID സ്‌ത്രീകൾ ജോലിയുള്ള പുരുഷന്മാരെ മാത്രമേ കല്യാണം കഴിക്കുന്നുള്ളൂ എന്ന് പറയുന്നത് പാട്രിയാർക്കിയൽ വ്യവസ്ഥിതിയുടെ പരിണിതഫലമാണ്. അവിടെ സ്ത്രീകളെ അല്ല പഴി ചാരേണ്ടത്. മുഴുവൻ വ്യവസ്ഥിതിയെ ആണ്."കല്ല്യാണം കഴിഞ്ഞുള്ള ഉത്തരവാദിത്തങ്ങൾ പങ്കിടേണ്ടത് തന്നെയാണ്. പക്ഷെ അങ്ങനെ ഒരു പൊതുബോധം നിലവിൽ വരാനുള്ള ദൂരം ചെറുതല്ല. മുഴുവൻ patriarchal systemനെ വെല്ലുവിളിച്ച് കൊണ്ട് മാത്രമേ അത് നടപ്പിലാകൂ. ഇപ്പോഴും സ്ത്രീകളെ പുരുഷന്മാരുടെ വീട്ടിലേക്ക് കെട്ടിച്ച് “വിടുന്ന” അവസ്ഥയാണ്. അതാണ് നാട്ട് നടപ്പ്. അത് കൊണ്ട് തന്നെ അച്ചി വീട്ടിൽ രണ്ട് ദിവസം നിന്നാൽ ego തട്ടുകയും നാണക്കേടാണ് എന്ന് പറയിപ്പിക്കുകയും ചെയ്യുന്ന വ്യവസ്ഥിതിയാണ് patriarchy.

വേറെ വീടെടുത്ത് താമസിക്കണം എന്ന് തോന്നിയാൽ “കേറി വന്നവളുടെ” കൊണം എന്ന് പറയുന്ന patriarchial system.
ഭർത്താവിന് ജോലി ഇല്ലെങ്കിൽ “ഭർത്താവുദ്യോഗം” ചെയ്യുന്ന പുരുഷൻ എന്ന് കളിയാക്കുന്ന patriarchal system.വീട്ടിലെ പെണ്ണുങ്ങൾ ജോലിക്ക് പോയി കുടുംബം പുലർത്തേണ്ട “ഗതികേട്” ഇല്ല എന്ന് പറയുന്ന patriarchal system.സ്വന്തം identityയും സ്വപ്നങ്ങളും തിരിച്ചറിയുന്നതിന് മുൻപേ അമ്മയാവാൻ സ്ത്രീയെ വിധിക്കുന്ന patriarchal system.പ്രായത്തിന് മൂത്ത സ്ത്രീയെ കല്ല്യാണം കഴിക്കുന്ന പുരുഷനെ കളിയാക്കുന്ന patriarchal system.ജനിക്കുമ്പോൾ തൊട്ട് patriarchal conditioningന് വിധേയമാക്കപ്പെട്ട പുരുഷന്മാർ സ്ത്രീ സംരക്ഷിക്കപ്പെടേണ്ടവൾ ആണെന്ന് വിശ്വസിക്കുന്നു. ജീവിതം “കൊടുക്കാൻ” നിർബന്ധിതൻ ആകുന്നു. അങ്ങനെ ജീവിതം “കൊടുക്കുന്നവനെ” glorify ചെയ്ത് ഉത്തമ പുരുഷൻ ആക്കി വെച്ചിട്ടുണ്ട് കുലസങ്കല്പം.

ഭർത്താവിനെ പങ്കാളി ആയി കാണുന്നതിന് പകരം ദൈവം ആയും സംരക്ഷകൻ ആയും കാണാൻ patriarchal system സ്ത്രീകളെ condition ചെയ്യുന്നു.അവൾ സ്വയം സംരക്ഷണം ഏറ്റെടുക്കാൻ തക്കവണ്ണം independent ആകുന്നതിന് പകരം ഏറ്റവും നല്ല സംരക്ഷകനെ കണ്ട് പിടിക്കാൻ നിർബന്ധിതയാകുന്നു. ഭർത്താവിനെയും കുടുംബത്തെയും ദൈവത്തെ പോലെ കാണുന്നവൾ ഉത്തമ ഭാര്യയും.
ഇങ്ങനെയൊക്കെയുള്ള ഒരുപാട് വാർപ്പുകൾ സൃഷ്ടിച്ചു കൊണ്ട് നിലനിൽക്കുന്ന ആൺമേൽക്കോയ്മ നിറഞ്ഞ ഒരു സമൂഹം ഉള്ളപ്പോൾ ഈ “ജോലി” കാര്യത്തിൽ സ്ത്രീകളെ മാത്രം തെറ്റ് പറയുന്നത് ചിന്തിക്കാത്തത് കൊണ്ടാണ്.

ഈ വാർപ്പുകൾ എല്ലാം പൊളിച്ച് എഴുതപ്പെടേണ്ട കാര്യങ്ങൾ തന്നെയാണ്. അങ്ങനെ ചെയ്യുന്ന എല്ലാ പുരുഷന്മാരോടും സ്ത്രീകളോട് ഒരുപാട് സ്നേഹവും ബഹുമാനവുമാണ്. പ്രത്യേകിച്ച് സ്ത്രീകളോട്, കാരണം ഈ വ്യവസ്ഥിതിയോട് ഏറ്റവും അധികം യുദ്ധം ചെയ്യേണ്ടി വരുന്നത് സ്ത്രീകൾ തന്നെയാണ്.

**

Jahnavi subramanian

സിനിമ കണ്ടപ്പോഴേ ഉറപ്പായിരുന്നു “ബൊമ്മിയെ” ഇവിടുത്തെ ആൺക്കൂട്ടങ്ങൾ ആഘോഷിക്കുമെന്ന്. കല്യാണം കഴിക്കുന്നവന് ജോലി ഇല്ലെങ്കിലും പ്രശ്‌നമില്ലെന്ന് പറയുന്ന, അയാളോട് ഒന്നും അങ്ങോട്ട് ആവശ്യപ്പെടാതെ സ്വന്തം കാലിൽ നിൽക്കുന്ന, ഭർത്താവിന്റെ ഓരോ പ്രശ്നങ്ങളും അയാൾ പറയാതെ തന്നെ മനസിലാക്കി, കൂടെ നിന്ന് സമാധാനിപ്പിക്കുന്ന ബൊമ്മിയെ ആർക്കാണ് ഇഷ്ടമാവാതിരിക്കുക !!
അല്ലെങ്കിലും നമ്മുടെ ആണുങ്ങൾക്ക് സ്വതന്ത്രമായി ചിന്തിക്കുന്ന, സ്വന്തം കാലിൽ നിൽക്കുന്ന, മറ്റുള്ളവരെ ആശ്രയിക്കാതെ ജീവിക്കുന്ന പെണ്ണുങ്ങളോട് വല്ലാത്ത സ്നേഹമാണ്. ഒരൊറ്റ പ്രശ്നമേ ഉള്ളൂ. ഈ സ്വന്തം കാലിൽ നിൽക്കലിന്റെയും, മറ്റുള്ളവരെ ആശ്രയിക്കാതെ ജീവിക്കലിന്റെയും “അതിര് ” അവർ കൃത്യമായി വരച്ചിടും. അതിന്റെ ഉള്ളിൽ നിന്ന് എത്ര സ്വാതന്ത്രമാകാമോ അത്രയും സ്വാതന്ത്രമായിക്കോളൂ, ഞങ്ങൾ കട്ട സപ്പോർട്ടാണ്. പക്ഷെ ആ അതിരിന് പുറത്തേക്ക് ഒരു കാൽ എടുത്ത് വച്ചാൽ ഞങ്ങൾ സഹിക്കില്ല.
ഉദാഹരണത്തിന് ഒരു ദിവസം, ഒരൊറ്റ ദിവസം, മാരൻ എയർലൈൻസ് തുടങ്ങാൻ പറ്റാത്തതിന്റെ ഫ്രസ്ട്രേഷനുമായി വീട്ടിൽ വരുമ്പോൾ ഭക്ഷണം വാരിക്കൊടുക്കുന്നതിന് പകരം ബൊമ്മി സ്വന്തം ബേക്കറിയിലെ പ്രശ്നങ്ങൾ പറയുകയും, “എനിക്ക് എന്റേതായ പ്രശ്നങ്ങൾ തന്നെ വേണ്ടുവോളമുണ്ട് മാരാ, തൽക്കാലം നിന്റെ സപ്പോർട്ട് പില്ലർ ആവാനുള്ള മനസികാവസ്ഥയിലല്ല ഞാൻ” എന്ന് പറയുന്ന ഒരൊറ്റ രംഗം സുധ കൊങ്ങര ചിത്രീകരിച്ചിരുന്നെങ്കിൽ ബൊമ്മി എന്ന കഥാപാത്രത്തിന്റെ ഇമേജേ മാറിയേനെ.

Advertisement

ഗർഭിണി ആയപ്പോഴും മാരനെ ബുദ്ധിമുട്ടിക്കാതെ സ്വയം കാര്യങ്ങൾ ഏറ്റെടുത്ത് നടത്തുന്ന ബൊമ്മിക്ക് പകരം “തല്ക്കാലം കുഞ്ഞുങ്ങൾ വേണ്ട മാരാ. ആദ്യം നമ്മുടെ കാര്യങ്ങളൊക്കെ ശരിയാവട്ടെ. എന്നിട്ട് കുഞ്ഞിനെ കുറിച്ച് ആലോചിച്ചാൽ മതി” എന്ന് പറയുന്ന ബൊമ്മിമാരെ ആലോചിക്കുമ്പോ കുറച്ച് കല്ല് കടിക്കുന്നുണ്ട് അല്ലേ. സ്വാഭാവികം. അത് കൊണ്ട് ബൊമ്മിയെ സ്ത്രീശാക്തീകരണത്തിന്റെ സിമ്പലായി ആഘോഷിക്കുന്ന ആണുങ്ങളും പെണ്ണുങ്ങളും കൃത്യമായി ആലോചിക്കണം. ബൊമ്മിയുടെ “സ്വാതന്ത്ര്യം” ഏത് വരെ പോയാൽ നിങ്ങൽ അംഗീകരിക്കും എന്ന്.

സ്വന്തമായി തീരുമാനങ്ങളെടുത്ത് ഭർത്താവിനെ ആശ്രയിക്കാതെ ജീവിക്കുന്ന ബൊമ്മിമാരെ മാത്രമാണോ നിങ്ങൾ അംഗീകരിക്കുക അതോ എല്ലാ ഉത്തരവാദിത്തങ്ങളും തുല്യമായി പങ്കിടണം, അത്പോലെ ഞാൻ നിങ്ങൾക്ക് തരുന്ന ഇമോഷണൽ സപ്പോർട്ട് എനിക്ക് തിരിച്ചും കിട്ടണം എന്ന് ആവശ്യപ്പെടുന്ന ബൊമ്മിമാരെയും നിങ്ങൾ അംഗീകരിക്കുമോ. ഭർത്താവിന് ജോലി ഇല്ലെങ്കിലെന്താ എന്ന് ചോദിക്കുന്ന ബൊമ്മിയെ മാത്രമാണോ, അതോ “ജോലി” എന്ന് പറയുമ്പോൾ പുറത്ത് പോയി കാശിന് വേണ്ടി മാത്രം ചെയ്യുന്നതല്ല, ഒരു വീടിനുള്ളിലെ ജോലികളും അത് പോലെ തന്നെ കഷ്ടപാടുള്ളതാണ്, അത് കൊണ്ട് അതും തുല്യമായി രണ്ട് പേരും ചെയ്യണം എന്ന് പറയുന്ന ബൊമ്മിമാരെയും നിങ്ങൾ ആഘോഷിക്കുമോ? പലയിടത്തായി കേൾക്കുന്നു തുല്യത വേണമെങ്കിൽ പെണ്ണുങ്ങളാദ്യം ഉത്തരവാദിത്തങ്ങളും പങ്കിടണം എന്ന്. അതിനോട് യാതൊരു വിയോജിപ്പും ഇല്ല.

പക്ഷേ ഉത്തരവാദിത്തങ്ങൾ എന്ന് പറയുമ്പോൾ പുറത്ത് പോയി ജോലി ചെയ്ത് കാശ് കൊണ്ട് വരിക എന്നത് മാത്രമാണോ ഈ പങ്കിടേണ്ട ഉത്തരവാദിത്തം. അതോ അതിൽ സാധാരണ ഗതിയിൽ വീട്ടിൽ പെണ്ണുങ്ങൾ ചെയ്യേണ്ടി വരുന്ന വീട് വൃത്തിയാക്കൽ, അച്ഛനമ്മമാരെ പരിചരിക്കൽ, തുണിയലക്കൽ, പാചകം തുടങ്ങി പറഞ്ഞാൽ തീരാത്ത എല്ലാ ജോലികളിലും നിങ്ങളീ “ഉത്തരവാദിത്തം പങ്കുവെക്കലിൽ” ഉൾപെടുത്തിയിട്ടുണ്ടോ എന്ന് കൂടെ വ്യക്തമാക്കിയാൽ നന്നായിരുന്നു.ഇനി ഇതൊന്നും ഇല്ലെങ്കിലും ഇതിനെല്ലാം തയ്യാറായിട്ടുള്ള ഭർത്താക്കന്മാരെ നിങ്ങൾ പാവാട, പെൺകോന്തൻ എന്നൊക്കെ വിളിക്കുമോ അതോ ഉത്തരവാദിത്തം തുല്യമായി പങ്കിട്ടതിന് അഭിനന്ദിക്കുമോ.മിനിമം ഈ പറഞ്ഞ കാര്യങ്ങളിലെങ്കിലും കുറച്ച് വ്യക്തത വരുത്തിയിട്ട് “ഉത്തരവാദിത്തങ്ങൾ” പങ്കിടാൻ സ്ത്രീകളോട് ആഹ്വാനം ചെയ്യുന്നതല്ല ന്യായം?

Nb: കുറച്ച് പേരുടെയെങ്കിലും വിചാരം സ്ത്രീകളെ ഇക്വാലിറ്റിയുടെ അർത്ഥം പഠിപ്പിക്കുന്നതാണ് ജൻഡർ ഇക്വാളിറ്റി എന്നാണ്.

 

 19 total views,  1 views today

Advertisement

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment8 hours ago

നിങ്ങളിൽ സംശയരോഗികൾ ഉണ്ടെങ്കിൽ നിശ്ചയമായും ഈ ‘രഥ’ത്തിൽ ഒന്ന് കയറണം

Entertainment13 hours ago

ഒരു കപ്യാരിൽ നിന്നും ‘അവറാൻ’ പ്രതികാരദാഹി ആയതെങ്ങനെ ?

Entertainment17 hours ago

ജിതേഷ് കക്കിടിപ്പുറത്തിന്റെ ‘പാലോം പാലോം നല്ല നടപ്പാലം’, വിനോദ് കോവൂരിന്റെ മനോഹരമായ ദൃശ്യാവിഷ്‌കാരം

Entertainment1 day ago

ഫയൽ ജീവിതം, കേരളത്തിലെ ഉദ്യോഗാർത്ഥികളുടെ ദുരിതപർവ്വം

Entertainment1 day ago

‘ദി വീൽ ‘ ശക്തവും വ്യക്തവുമായ അവബോധം

Entertainment2 days ago

കഥയിലെ നായകന് സമയച്ചുറ്റിൽ നിന്നും രക്ഷപ്പെടാന്‍ സാധിക്കുമോ ?

Entertainment2 days ago

ആസ്വാദകരെ പിടിച്ചിരുത്തുന്ന കുരുതിമലയും മഞ്ഞുതുള്ളികളുടെ മരണവും

Entertainment3 days ago

റോളിംഗ് ലൈഫ് , അഹങ്കാരത്തിൽ നിന്നും വിധേയത്വത്തിലേക്കും…തിരിച്ചും

Entertainment3 days ago

കുരുതി മനസിനെ അസ്വസ്ഥമാക്കുന്നു, അവിടെ സിനിമ വിജയിക്കുന്നു

Entertainment4 days ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment4 days ago

മൈതാനം, മൈതാനങ്ങളുടെ തന്നെ കഥയാണ്

Entertainment4 days ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Humour1 month ago

നെ­ടുമ്പാശ്ശേരിയിൽ വന്നിറങ്ങിയ രോഗിയെ കണ്ടു സിമ്പതി, കാര്യമറിഞ്ഞപ്പോൾ എയർപോർട്ട് മുഴുവൻ പൊട്ടിച്ചിരി

1 month ago

സ്വന്തം മുടി പോലും മര്യാദക്ക് സ്റ്റൈൽ ചെയ്യാൻ പഠിക്കാത്ത ഒരാളോട് അഭിനയം നന്നാക്കാൻ പറയേണ്ട ആവശ്യം ഇല്ലല്ലോ

2 months ago

സ്പാനിഷ് മസാല സിനിമ കാരണമാണ് നൗഷാദ് എന്ന വലിയ മനുഷ്യന്റെ താളം തെറ്റിയത്

1 month ago

അധ്യാപകനായിരുന്നപ്പോൾ നാട്ടിലൂടെ നടക്കുമ്പോൾ ആളുകൾ എണീറ്റുനിൽക്കുമായിരുന്നു, നടനായതോടെ അത് നിന്നു

INFORMATION4 weeks ago

അറിഞ്ഞില്ലേ… ശ്രീലങ്ക മുടിഞ്ഞു കുത്തുപാള എടുത്തു, ഓർഗാനിക് കൃഷി വാദികൾ ഇവിടെ എവിടെയെങ്കിലും ഉണ്ടോ ?

1 month ago

ദുബായ് പോലീസിനെ കൊണ്ട് റോഡുകൾ അടപ്പിച്ചു റോഡ് ഷോ നടത്താൻ സ്റ്റാർഡം ഉള്ള ഒരു മനുഷ്യനെ കേരളത്തിലുണ്ടായിട്ടുള്ളൂ

1 month ago

ഇങ്ങനെയുള്ള മക്കൾ ഉള്ളപ്പോൾ എഴുപതാം വയസ്സിലും ആ അച്ഛൻ അദ്ധ്വാനിക്കാതെ എന്ത് ചെയ്യും ?

Movie Reviews3 weeks ago

‘ഒരു ജാതി പ്രണയം’ നമ്മുടെ സാമൂഹിക അധഃപതനത്തിന്റെ നേർക്കാഴ്ച

3 weeks ago

വിവാഹേതരബന്ധം എന്നത് തെറ്റല്ലല്ലോ പ്രണയം മനുഷ്യന് എപ്പോൾ വേണമെങ്കിലും….

1 month ago

റിമ കല്ലിങ്കലിന്റെ ഹോട്ട് ഡാൻസ്

Interviews3 weeks ago

ചിരി മറന്ന കാലത്ത് ചിരിയുടെ കമ്പക്കെട്ടുമായി ഒരു കൂട്ടായ്മ

Featured3 weeks ago

“പാട്രിയാർക്കി എന്നത് ഒരു വാക്കല്ല, അതൊരു ഹാബിറ്റ് ആണ്” , ആർ ജെ ഷാൻ ബൂലോകം ടീവിയോട് സംസാരിക്കുന്നു

Advertisement