Connect with us

മലയാളസിനിമയിലെ പരമ്പരാഗത ദാമ്പത്യസങ്കല്പങ്ങളിൽ നിന്ന് മാറി സഞ്ചരിച്ച ദമ്പതികൾ

ഈ അടുത്ത കാലത്ത് മലയാളസിനിമയിലെ പരമ്പരാഗത ദാമ്പത്യസങ്കലപ്പങ്ങളിൽ നിന്ന് മാറി സഞ്ചരിച്ച ദമ്പതികൾ ആണ്

 12 total views

Published

on

Vishnu Kiran Hari

ഈ അടുത്ത കാലത്ത് മലയാളസിനിമയിലെ പരമ്പരാഗത ദാമ്പത്യസങ്കലപ്പങ്ങളിൽ നിന്ന് മാറി സഞ്ചരിച്ച ദമ്പതികൾ ആണ് Sara’sലേതും ആർക്കറിയാമിലേതും. ഒരുപാട് കാര്യങ്ങൾ ഈ ദമ്പതികളിലൂടെ normalise ചെയ്യപ്പെടുന്നുണ്ട്. ഒറ്റ നോട്ടത്തിൽ ചെറുതായി തോന്നാമെങ്കിലും വളരെ പ്രസക്തമായ സ്ത്രീപക്ഷ – ലിംഗസമത്വ രാഷ്ട്രീയം സംസാരിക്കുന്നുണ്ട് ഈ സിനിമകൾ.

ആർക്കറിയാം നോക്കുകയാണെങ്കിൽ ഭാര്യക്ക് ഭക്ഷണം വെച്ചുണ്ടാക്കി വിളമ്പുന്ന, അടുക്കളയിൽ താൻ ഭക്ഷണം പാകം ചെയ്യുമ്പോഴും അവളോട് കഴിക്കാനിരിക്കാൻ പറയുന്ന എന്നാൽ പുറം ജോലികളിൽ അധികം കേമൻ അല്ലാത്ത ആണത്തത്തിന്റെ ഹുങ്ക് തീരെ ഇല്ലാത്ത ഒരു ഭർത്താവാണ് ഷറഫുദീൻ അവതരിപ്പിച്ച കഥാപാത്രം.

പാർവതിയുടെ കഥാപാത്രം ആകട്ടെ പുറംജോലികളിൽ കുറേക്കൂടി പ്രാവീണ്യം ഉള്ള വിറകൊക്കെ കീറുന്ന, പറമ്പിൽ ഒക്കെ ഓടി നടന്ന്, സാധാരണമായി ആണുങ്ങൾ മാത്രം ചെയ്യും എന്ന് കരുതപ്പെടുന്ന ജോലികൾ ഒക്കെ നോക്കുന്ന, തന്റെ ഭർത്താവിനേക്കാൾ physical strength ഉണ്ട് എന്ന് തോന്നിക്കുന്ന ഒരു പെണ്ണ്.
പക്ഷെ ഇതൊക്കെ വളരെ സാധാരണമാണ് എന്ന രീതിയിൽ കാണിക്കുന്ന സിനിമകൾ എത്രയുണ്ട്? മിക്കപ്പോഴും ഇങ്ങനെ ഒരു സ്ത്രീ കഥാപാത്രം “എൽസമ്മ എന്ന ആൺകുട്ടി” labelൽ ആയിരിക്കും. അല്ലെങ്കിൽ പുരുഷൻ ഒരു നാണം കുണുങ്ങി “പെണ്ണൻ” label ഉള്ളൊരാൾ ആയിരിക്കും.

Driving, cooking, cleaning തുടങ്ങി എല്ലാ കാര്യങ്ങളിലും അവർ ഒരുമിച്ചാണ് ഏർപ്പെടുന്നത്. ഈ കഥാപാത്രങ്ങൾ രണ്ട് പേരും divorcees ആണ്. പക്ഷേ അത് അവരുടെ ബന്ധത്തിന് ഒരു തടസ്സം ആകുന്നില്ല. പാർവതിയുടെ കഥാപാത്രം, ആദ്യ കല്ല്യാണം പൂർണ്ണമായി എങ്ങനെ ആണ് അവസാനിക്കുന്നത് എന്നത് പോലും സിനിമയുടെ അവസാനം ആണ് ഷറഫുദീനോട് convey ചെയ്യുന്നത്.
Gender rolesന് ഒരു പ്രാധാന്യവും നൽകാതെ, gender roles, ഒരു വിവാഹ ബന്ധത്തിലോ relationshipലോ, സമൂഹത്തിൽ നിലവിലുള്ള പ്രസക്തി തീരെ അർഹിക്കാത്ത ഒരു സംഗതി ആയി സിനിമയിൽ അവതരിപ്പിച്ചിട്ടുണ്ട്. ❤️

Sara’sലേക്ക് വരുമ്പോൾ ചിത്രം address ചെയ്യുന്ന പ്രധാന വിഷയം വളരെ നന്നായി normalise ചെയ്യപ്പെടുന്നുണ്ട്. പക്ഷെ അതല്ലാതെ തന്നെ കുറച്ച് കാര്യങ്ങൾ നോക്കുക.ജീവന് ഏകദേശം 32 വയസ്സ് പ്രായമുണ്ട്. സാറക്ക് 25. എങ്കിലും അവിടെ പ്രായത്തെ മാനിച്ച് കൊണ്ടുള്ള “ചേട്ടാ” വിളികൾ ഇല്ല. അവർക്ക് പരസ്പരം ബഹുമാനിക്കാൻ പ്രായം അല്ല മാനദണ്ഡം. അതിന്റെ ആവശ്യവും ഇല്ല. വീട്ട്കാരുടെ മുന്നിൽ പേരിന് പോലും അത്തരം ഒരു പ്രഹസനം ഇരുവരും നടത്തുന്നില്ല.

പ്രായത്തിൽ കുറവ് ഉള്ള പുരുഷനെ കല്ല്യാണം കഴിച്ചാലും നാട്ട് നടപ്പിനെ മാനിച്ച് ഭർത്താവിനെ “ചേട്ടാ” എന്ന് വിളിക്കേണ്ട ഗതികേടുള്ള സ്ത്രീകൾ ഉള്ള നാടാണിത് എന്നോർക്കണം.ഒരുപാട് പ്രണയങ്ങൾ ഉണ്ടായിട്ടുള്ള ഒരു പെൺകുട്ടി ആണ് സാറാ. ജീവനും അങ്ങനെ തന്നെ ആയിരുന്നു. പക്ഷെ പരസ്പരം പ്രണയിക്കാനോ ഒന്നിച്ച് ഒരു ജീവിതം തുടങ്ങാനൊ അതൊന്നും അവർക്ക് പ്രശ്നം ആകുന്നില്ല. Details പോലും ഇരുവരും ചോദിക്കുന്നുമില്ല. Judgmental attitude എന്ന് പറയുന്നൊരു സംഗതി ഇല്ലേയില്ല.

Advertisement

പരിചയപ്പെട്ടിട്ട് കുറച്ചേ ആയുള്ളൂ എന്നതും ഒരു പ്രശ്നം അല്ല ഇരുവർക്കും. അവർ തമ്മിൽ ഉള്ള compatibility, ideologies ഒക്കെ ആണ് അവർക്ക് പ്രധാനം.Alternate ദിവസങ്ങളിൽ വീട്ട്ജോലികൾ രണ്ട് പേരും മാറി മാറി ചെയ്യുന്നത് ഇവരുടെ relationലും കാണാൻ സാധിക്കുന്നുണ്ട്. അങ്ങനെ ചെറിയ ചെറിയ കാര്യങ്ങൾ Sara’sലും പൊളിച്ചെഴുതപ്പെടുന്നുണ്ട്.ഈ കഥാപാത്രങ്ങളെ, ഏച്ച്കെട്ടലുകളോ മുഴച്ച് നിക്കലോ ഇല്ലാതെ, പരസ്പരബഹുമാനത്തിലും തുല്യപങ്കാളിത്തത്തിലും ഊന്നി, വളരെ normal ആയി, പുരോഗമനപരമായ, എന്നാൽ വളരെ basic ആയ ആശയങ്ങൾ ആവിഷ്‌കരിച്ച ഈ രണ്ട് സിനിമകളയുടെയും makersന് നിറഞ്ഞ കൈയ്യടികൾ.

 13 total views,  1 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment1 hour ago

സത്യത്തിനെന്നും ശരശയ്യ മാത്രമെന്ന് ‘ദൈവമേ തേങ്ങ’ പറയുന്നു

Boolokam1 day ago

ബൂലോകം ടീവി ഫിലിം വെബ്‌സൈറ്റ് വരുന്നു, ഷോർട്ട് ഫിലിം ഫലപ്രഖ്യാപനം ജനുവരി ഒന്നിന്

Entertainment2 days ago

ഓരോ ക്രിമിനലിന്റെ പിന്നിലും കലുഷിതമായ കുടുംബാന്തരീക്ഷത്തിന്റെ ചരിത്രമുണ്ട്

Entertainment2 days ago

ഇര എവിടെയുണ്ടോ അവിടെ ഒരു വേട്ടക്കാരനും ഉണ്ടാകും

Entertainment3 days ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment4 days ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment5 days ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment5 days ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education6 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment7 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment1 week ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment1 week ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Entertainment3 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment2 months ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment2 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 months ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment2 months ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment3 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment3 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Advertisement