1999ൽ അല്ല 2020 ൽ ആണെങ്കിലും ബൊമ്മിയെ പോലെ ഐഡന്റിറ്റി ഉള്ള സ്ത്രീകളെ സ്വീകരിക്കാൻ പുരുഷന്മാരിൽ എത്ര പേർ തയാറാകും ?

102

Vishnu Kiran Hari

1999ൽ അല്ല 2020ൽ ആണെങ്കിലും ബൊമ്മിയെ പോലെ identity ഉള്ള സ്ത്രീകളെ സ്വീകരിക്കാൻ പുരുഷന്മാരിൽ എത്ര പേർ തയാറാകും എന്ന കാര്യം സംശയമാണ്.അന്ന് 20 ആണുങ്ങൾക്ക് ബൊമ്മിയോട് പൊരുത്തപ്പെടാൻ ആയില്ല എങ്കിൽ ഇന്നും ആ എണ്ണം ഇരുപതോ ഇരുപതിൽ കൂടുതലോ തന്നെ ആകും.സൂരറൈ പൊട്ട്രു ഇറങ്ങിയപ്പോൾ മുതൽ ബൊമ്മിയെ പറ്റിയുള്ള analysis ഉണ്ടായിട്ടുണ്ട്. അവരെ dream girl ആയി പലരും പ്രതിഷ്ഠിക്കുകയും ചെയ്തു. പക്ഷെ അങ്ങനെയുള്ള എത്ര പേർക്ക് ബൊമ്മിയോട് ഒത്തുള്ള ഒരു ജീവിതത്തിന് പൂർണ്ണമായി മനസ്സ് ഉണ്ടാകും എന്നത് ഒരു ചോദ്യമാണ്.

സ്വന്തമായി നിലപാടുള്ള സ്വന്തമായി ബിസിനസ് നടത്തി സമ്പാദിക്കാൻ ആഗ്രഹമുള്ള എന്നാൽ കുടുംബവും അത്രമേൽ തന്നെ പ്രാധാന്യം അർഹിക്കുന്നു എന്ന് കരുതുന്ന ഒരു വ്യക്തി ആണ് ബൊമ്മി. ഭാര്യ – ഭർത്താവ് എന്ന പൊതുനിർമിതി ആയ binaryക്ക് തീരെ കാര്യം കൽപ്പിക്കാത്ത ഒരാൾ. ചില സമയങ്ങളിൽ മാരനെക്കാൾ ഉയരത്തിൽ നിൽക്കുന്നൊരാൾ.മാരൻ കടം ചോദിക്കാൻ മടിക്കുമ്പോൾ ദേഷ്യപ്പെടുന്ന വ്യക്തി ആണ് ബൊമ്മി.

മിഥുനത്തിൽ സേതുമാധവൻ സുലോചനയോട് സ്വർണ്ണം ചോദിക്കുന്നതിന് സമാനമായ രംഗം ആണിതെങ്കിലും ഒരു തരത്തിലും ഒന്നല്ല ഈ രംഗങ്ങൾ. ബൊമ്മി വേ സുലോചന റേ. രണ്ട് പേരുടെയും സമ്പാദ്യം ഒരു പോലെ ആണ് എന്നവർ പറയുന്നുണ്ട് എങ്കിലും ബൊമ്മി ഒരിക്കലും തന്റെ അനുവാദം ഇല്ലാതെ തന്റെ സമ്പാദ്യത്തിൽ തൊടാൻ മാരന് അനുവാദം കൊടുക്കില്ല. തന്നോട് ചോദിക്കാൻ മടി ഉണ്ടാകുന്നതിൽ ആണ് അവർക്ക് അമർഷം.എനിക്ക് തോന്നുന്നു മാരന്റെ കൂടെ എല്ലാ പ്രതിസന്ധി ഘട്ടത്തിലും support നൽകുന്നത് മാത്രം കണ്ടിട്ടാണ് കുറച്ച് പേരെങ്കിലും അവരെ ഇത്രയധികം ഏറ്റെടുത്തത് എന്ന്. Fragile male ego പേറുന്ന ഒരുപാട് പേർക്ക് ബൊമ്മിയുടെ independent personality താങ്ങാൻ കഴിഞ്ഞു എന്ന് പോലും വരില്ല.

വളരെ ശക്തമായ ഒരു കഥാപാത്രം ആണ് ബൊമ്മി. ഇരുപത് വർഷം മുൻപത്തെ കാലഘട്ടം കൂടെ കണക്കിലെടുക്കുമ്പോൾ അവർക്ക് അവരുടെ നിലപാടിൽ ഉറച്ച് നിൽക്കാൻ കഴിഞ്ഞു എന്നത് തന്നെ വലിയ കാര്യം.വിൽപനചരക്കിനെ കാണാൻ പോകുന്ന പോലെ പെണ്ണ് കാണാൻ പോകില്ല എന്ന ചിന്താഗതി ഉള്ള ഒരു മാരൻ തന്നെ വേണ്ടി വരും ഒരു ബൊമ്മിയോട് പൊരുത്തപ്പെടാൻ. അങ്ങനെ എത്ര മാരൻമാർ ഇന്നത്തെ സമൂഹത്തിൽ ഉണ്ട് എന്നത് ഇപ്പോഴും വളരെ പ്രസക്തമായ ഒരു ചോദ്യം തന്നെയാണ്.