മൂന്ന് സിനിമകൾ!
മൂന്ന് സംസ്കാരങ്ങൾ!
മൂന്നും സംസാരിക്കുന്നത് മനുഷ്യവിരുദ്ധതക്ക് എതിരെ!
ജാതീയതക്കെതിരെ സംസാരിച്ച ഇന്ത്യൻ സിനിമകൾ ആയിരുന്നു Article 15നും പരിയേറും പെരുമാളും. റേസിസത്തിന് എതിരെ ഹിപ് ഹോപ് റാപ്പിംഗിലൂടെ ആക്രോശിച്ച ഒരു പറ്റം യുവാക്കളുടെ(Dr.Dre,Ice Cube,Eazy E – NWA) കഥ പറഞ്ഞ Hollywood ചിത്രമായിരുന്നു Straight Outta Compton.
Article 15ന്റെ opening credits sceneൽ കാണിക്കുന്ന ഗാനരംഗം, പരിയേറും പെരുമാളിൽ പരിയൻ കോളേജിൽ ചേർന്ന് കഴിഞ്ഞുള്ള ഗാനരംഗം, ഒരു hip hop concertൽ റേസിസത്തിന് എതിരെയും തങ്ങൾക്ക് നേരെ തുടരുന്ന അനീതിക്ക് എതിരെയും ഉറക്കെ പാടിയതിന് NWAക്ക് എതിരെ പ്രതികരിക്കുന്ന whitesനെ കാണുമ്പോൾ Ice Cube പറയുന്ന സംഭാഷണം…മൂന്നും വിരൽ ചൂണ്ടുന്നത് ഒരേ കാര്യത്തിലേക്കാണ്. കേവലം ഈ സിനിമകളിൽ മാത്രം കണ്ട് വരുന്ന ഒരു കാര്യമല്ല അത്.
അടിച്ചമർത്തലിന്റെ ഒരു cycle ഉണ്ട്. ആദ്യം ജാതിയും നിറവും വർഗ്ഗവും ലിംഗവും പറഞ്ഞ് അതിര് വൽക്കരിക്കുന്നു, അടിച്ചമർത്തുന്നു. Basic rights പോലും നിഷേധിക്കപ്പെടുന്നത് സഹികെട്ട് പ്രതികരിച്ച് പോകുമ്പോൾ അവരെ സാമൂഹിക വിരുദ്ധർ, അക്രമാസക്തർ എന്ന് label ചെയ്ത് വീണ്ടും അടിച്ചമർത്തൽ എളുപ്പമാക്കുന്നു.
ലിംഗപരമായ അസമത്വവും ഇതിനോട് ചേർത്ത് വായിക്കാവുന്നതാണ്. അടങ്ങി ഒതുങ്ങി ജീവിക്കേണ്ടവർ എന്ന് ജനിക്കുമ്പോൾ തൊട്ട് പഠിച്ച് വളരുന്ന സ്ത്രീകൾ ആ ചങ്ങലകളിൽ നിന്ന് പുറത്ത് കടക്കാൻ ശ്രമിച്ചാൽ ഉടനെ സമൂഹത്തിന് അവൾ നികൃഷ്ട ജീവിയായി.
വേടൻ പറഞ്ഞത് പോലെ,”വാക്കെടുത്തവൻ, ദേശദ്രോഹി, തീവ്രവാദി!”
Privileged ആയി ജനിച്ച് വളർന്ന് ജീവിക്കുന്നവർക്ക് പലപ്പോഴും comprehend ചെയ്യാൻ കഴിയാറില്ല ഈ ഈ അനീതികൾ. ഇങ്ങനെ അടിച്ചമർത്തപ്പെട്ടവർക്ക് എന്തെങ്കിലും ഐക്യദാർഢ്യം stateൽ നിന്നോ സമൂഹത്തിൽ നിന്നോ ഉണ്ടായാൽ, ഈ privileged വർഗ്ഗം തന്നെ ഒരുളുപ്പും ഇല്ലാതെ അതിനെയൊക്കെ privilege എന്ന് വിളിക്കും. ഇതിനേക്കാൾ വലിയ വിരോധാഭാസം വേറെയില്ല.
നൂറ്റാണ്ടുകളായി സവർണ്ണമേധാവിത്വം അനുഭവിച്ച് വരുന്ന ഒരു സമൂഹത്തിന്, lower castesന്റെ uplifitngന് വേണ്ടിയുള്ള caste reservation system, lower castes അനുഭവിക്കുന്ന privilege ആണ്.
നൂറ്റാണ്ടുകളായി പുരുഷമേധാവിത്തം അനുഭവിച്ച് വരികയും conditioned ആവുകയും ചെയ്ത സമൂഹത്തിന് ഫെമിനിസവും സ്ത്രീ സുരക്ഷാ നിയമങ്ങളും women empowermentഉം പ്രഹസനവും പ്രിവിലെജുമാണ്. “Just imagine the plight of a boy in this women empowered world ” എന്നൊക്കെ പറയുന്നത് ഇതൊക്കെ കൊണ്ടാണ്.
നാടേതായാലും നാട്ടുകാർ ഏതായാലും ഈ വിരോധാഭാസത്തിന് വലിയ വ്യത്യാസമൊന്നും ഇല്ല. അവർ #alllivesmatter എന്നും #notallmen എന്നും hashtag ഇട്ടും സവർണ്ണ rapistന് വേണ്ടി സമരം ചെയ്തും ആത്മനിർവൃതി അടയുന്നു!!!