വർഷങ്ങളുടെ കാത്തിരിപ്പിനും കളിയാക്കലുകൾക്കും ഒക്കെ ഒടുവിൽ സാക് സ്നൈഡർ ടെ ജസ്റ്റിസ് ലീഗ്

35

വിഷ്ണു ഷാജി

വർഷങ്ങളുടെ കാത്തിരിപ്പിനും കളിയാക്കലുകൾക്കും ഒക്കെ ഒടുവിൽ സാക് സ്നൈഡർ ടെ ജസ്റ്റിസ് ലീഗ് അങ്ങനെ പ്രേക്ഷകരിലേക്ക് എത്തി. എന്താ പറയുക 4 മണിക്കൂർ ഉണ്ടായിരുന്നുന്ന് വിശ്വാസം വരാത്ത പോലെ തീർന്നു പോയല്ലോന്ന് തോന്നി പോയി. ഒരു സ്റ്റുഡിയോ മറ്റ് സ്റ്റുഡിയോടെ രീതി കണ്ട് കണ്ണു മഞ്ഞളിച്ചു പെട്ടെന്ന് അവരെ പോലെ ആയി തീരാൻ വേണ്ടി കാണിച്ചു വച്ച പാതകം ആയിരുന്നു 2017 ലെ ജോസ്റ്റിസ് ലീഗ്‌ . സാക്കിന്റെ വിഷനെ പൂർണമായും തകർത്തു കളഞ്ഞു ,ആ ക്യാരക്ടെഴ്സിനെ പറ്റി ഒരു ഐഡിയയും ഇല്ലാത്ത ഒരാളെ കൊണ്ടുവന്ന് എന്തൊക്കെയോ കാട്ടി കൂട്ടി തങ്ങളുടെ കാശ് കൊടുത്തു തോണ്ടിപ്പിച്ചു. എന്നാൽ ദേ സാക് തന്റെ പൂർണ സ്വാതന്ത്ര്യം അനുഭവിച്ചു നമുക്ക് മുന്നിലേക്ക് dc ടെ ആനിമേറ്റഡ് മൂവീസ് തരുന്ന അതേ ഫീൽ ഉണ്ടാക്കി വെച്ചേക്കുന്ന കാണുമ്പോ ഇത് അന്ന് 2017 ൽ ഇങ്ങനെ ഇറങ്ങിയിരുന്നു എങ്കിൽ ഇപ്പോൾ DC സിനിമാറ്റിക്ക് യൂണിവേഴ്‌സ് എന്ത് ലെവലിൽ നിന്നേനെ എന്നാണ് ഓർക്കുന്നത്.

പുതുതായി വന്ന ഫ്ലാഷ് സൈബോർഗ് ന്റെ ഒക്കെ സ്റ്റോറി കാണിക്കുന്നത് എന്ത് മനോഹരമായാണ് ചെയ്തിരിക്കുന്നത് അതിൽ തന്റെ സിനിമയുടെ ഹാർട്ട് ആണ് സൈബോർഗ് എന്ന് സാക്ക് പറഞ്ഞത് എന്താ ന്ന് ഇപ്പോഴാണ് മനസിലായത് 2017 ൽ ഫ്ലാഷ് നെ യും സൈബോർഗ് നേയും ഒക്കെ ഒരു പാവ പോലെ വെച്ച സ്‌തലത്ത് അവരുടെ ഒക്കെ ഇമ്പോർടൻസ് എന്താണ് ന്ന് ഇതിലൂടെ മനസിലാവും
സിനിമയിൽ ഏറ്റവും ഇഷ്ടമായ സീനുകളിൽ ഒന്ന് ഫ്ലാഷ് ന്റെ ഒരു സീൻ ഉണ്ട് അവസാനം. കണ്ടറിയുക.

വണ്ടർ വുമൺ നെ സാക് ഉപയോഗിക്കുന്നത് കാണുമ്പോൾ എത്രത്തോളം ആദ്യ വണ്ടർ വുമൺ ചിത്രത്തിൽ സാക് ന്റെ കൈ ഉണ്ട് ന്ന് മനസിലാക്കി തരും. 2017 ൽ ടോണി സ്റ്റാർക്ക് പോലെ ഒരു കഥാപാത്രം ആക്കി മാറ്റിയ ബാറ്റ്മാൻ ന്റെ മാറ്റം ആണ് അടുത്തത് കോമിക്ക് ആകുറേറ്റ് ആയുള്ള ബാറ്റ് മാൻ ആയ ബാറ്റ് ഫ്ലെക്ക് നെ ഇതിൽ കാണാം കൂടാതെ ബാറ്റ് മാന്റെ ഫുൾ പൊട്ടൻഷ്യൽ ജസ്റ്റിസ് ലീഗ് ബാക്കി 2 ഉം 3 ഉം വരുമ്പോൾ ആണ് നമുക്ക് മനസ്സിലാവുക എന്ന് ഉറപ്പ്.

പിന്നെ സൂപ്പർ മാൻ മാൻ ഓഫ്‌ സ്റ്റീലിലും ഡോൺ ഓഫ് ജസ്റ്റിസ് ലും കണ്ട സൂപ്പർ മാനെ തന്നെ ഇതിലും കാണാം . സ്റ്റപ്പൻ വുൾഫ് എന്ന വില്ലൻ ഒരു വില്ലനായി മാറിയത് ഇപ്പോഴാണ് അയാളെ കാണിക്കുന്ന ഓരോ സീനും ആ പേടി ഉണ്ടാക്കും . പഴേ സിനിമയിൽ വെട്ടി മാറ്റി കളഞ്ഞ യുദ്ധ രംഗങ്ങളും ഫൈറ്റ് സീനുകളും ഒക്കെ ദൃശ്യ വിരുന്ന് തന്നെയാണ്. കൂടാതെ ഡാർക്ക് സീഡ് എന്ന മെഗാ വില്ലനും. ഇതെല്ലാം കഴിഞ്ഞു ഉള്ള ക്ലിഫ് ഹാങ്കർ സീനുകളും ചില ഗസ്റ്റ് റോളുകളും ഒക്കേ ബാക്കി കാണാൻ നമ്മളെ പ്രേരിപ്പിക്കുകയും ബാക്കി ഇറക്കാൻ സ്റ്റുഡിയോ യെ നിർബന്ധിതർ ആക്കുകയും ചെയ്യുന്നതാണ് . എന്തായാലും ഇപ്പോൾ തന്നെ അതിന്റെ കാമ്പെയ്‌ൻ തുടങ്ങിയിട്ടുണ്ട്

Restore The Snyderverse

ഇന്നലെ WB ടെ ഓഫിസിൽ സാക് ആയി കൂടിക്കാഴ്ച നടന്നു എന്നും ന്യൂസ് കാണുന്നുണ്ട് എല്ലാം ശരിയായി വന്നാൽ DC യുടെ ഒരു ഉയിർത്തെഴുന്നേൽപ്പ് കാണാം . ഒരിക്കൽ കൂടി നന്ദി സാക് സ്നൈഡർ.