വിഷ്ണു ഷാജി
ഉപ്പും മുളകും സീസൺ – 2
ഫ്ലവേഴ്‌സ് ടിവി കടന്നുവന്നത് തന്നെ ഒരു പുതിയ രീതിയിൽ പുതുമയുള്ള ഒരുപാട് പരിപാടികളും ഒക്കെ ആയിട്ട് ആയിരുന്നു, കോമഡി ഉത്സവം വിപ്ലവം ആയപ്പോൾ അതേ പോലെ തന്നെ കണ്ണീർ സീരിയലുകൾ കണ്ടിരുന്ന ജനങ്ങൾക്ക് ഇടയിൽ വിപ്ലവം പോലെ ആയിരുന്നു നെയ്യാറ്റിൻകര ബാലുവും കുടുംബവും ഉപ്പും മുളകും ആയിട്ട് വന്നത് മറ്റു പല ചാനലുകളിലും ഇതുപോലെ ഉള്ളവ ഉണ്ടായിരുന്നു തട്ടീം മുട്ടീം ഉൾപ്പെടെ , എന്നാലും ഉപ്പും മുളകും വൻ ഹിറ്റ് ആയി മാറി .
വീടുകളിലെ സ്വീകരണ മുറി മുതൽ യൂട്യൂബിൽ വരെ ട്രെൻഡ് ആകുകയും ഫാൻസ് ക്ലബുകൾ വരെ ഉണ്ടാകുകയും ചെയ്തിരുന്നു. അല്ലറ ചില്ലറ വേഷങ്ങൾ ഒക്കെ ചെയ്തിരുന്ന നിഷ സാരംഗും കാവാലത്തിന്റെ നാടക കളരിയിൽ നിന്നും വന്ന ബിജു സോപാനവും മുടിയനും ലച്ചുവും കേശുവും ശിവാനിയും ഒക്കെ മലയാളികളുടെ പ്രിയപ്പെട്ടവർ ആയത് വളരെ പെട്ടെന്ന് ആയിരുന്നു.. ഒടുവിൽ വന്ന പാറുക്കുട്ടിക്ക് വരെ ഫാൻസ് ക്ലബ് ഉണ്ടായി എന്നത് വേറൊരു കാര്യം.
അങ്ങനെ പോയി കൊണ്ടിരുന്ന സമയം കുറെ ഏറെ വിവാദങ്ങളും വിമർശനങ്ങളും ഒക്കെ ഉണ്ടായി, എങ്കിലും ഉപ്പും മുളകും അതിന്റെ യാത്ര തുടന്നു 1500 അടുത്ത് എപ്പിസോഡ് ഓടി, മലയാളം ചാനലുകളിൽ ട്രെൻഡ് ആവുന്ന പരിപാടികൾ കുറെ നാൾക്ക് ശേഷം വേറെ ഒന്നു വരുമ്പോ മാഞ്ഞു പോകുന്നത് സ്ഥിരം ആണ് കോമഡി ഉത്സവം ഉദാഹരണത്തിന് . അങ്ങനെ ഇവിടെയും ചക്കപ്പഴം എന്നോരു സീരിയൽ വന്നപ്പോ ഉപ്പും മുളകും പിന്നിലേക് പോയി. പിന്നീട് ലച്ചു ആയിട്ട് അഭിനയിച്ച ജൂഹിയുടെ റോൾ, ജൂഹി പെട്ടെന്നു കല്യാണം കഴിഞ്ഞു സീരിയലിൽ നിന്ന് പോയി. അതൊകെ ഈ സീരിയലിനെ പ്രേക്ഷകരിൽ നിന്ന് അകറ്റി .അതുകാരണം ഫ്ലവേഴ്സിൽ സംപ്രേഷണം നിന്നു .
പിന്നീട് കുറെ നാൾ കഴിഞ്ഞ് സീ മലയാളത്തിൽ ഒരു ഓണം സീസണ് സ്‌പെഷ്യൽ പരിപാടി ആയി അവർ ഇതേ ഫാമിലി ആയിട്ട് വന്നു . പിന്നീട് ഇതേ ടീം എരിവും പുളിയും എന്ന പേരിൽ സീ ചാനലിൽ വന്ന് കുറച്ചു നാൾ ഓടി എന്നാൽ വലിയ ഹിറ്റ് ആയില്ല. എന്നാൽ ഇപ്പോൾ ദാ .. ഇപോ ഉപ്പും മുളകും സീസൺ 2 ഫ്ലവേഴ്സ്സ് ചാനലിൽ തന്നെ പഴയ അതേ സ്ലോട്ടിൽ വന്നിരിക്കുന്നു, അതും പൂർവാധികം ശക്തിയോടെയെന്ന് പറയാം. ഇന്നുൾപ്പടെ ഇറങ്ങിയ 6 എപ്പിസോഡും ഒന്നിനൊന്നു മെച്ചം. എല്ലാം യൂട്യൂബിൽ ഒടുക്കത്തെ വ്യൂവേഴ്‌സും ട്രെൻഡിങ്ങും.
ആദ്യ കാലത്തെ ഉപ്പും മുളകും കാണുന്ന അതേ വൈബ് തോന്നുന്നുണ്ട് കാണുമ്പോൾ. ആ ടീം മുഴുവൻ ഉള്ളത് നല്ല സ്ക്രിപ്റ്റ് ഡയറക്ക്ഷൻ ഒക്കെ കാണാനുണ്ട്. പിന്നെ പ്രത്യേകം പറയേണ്ടത് ബിജു സോപാനം എന്ന നടനെ ആണ് . നെയ്യാറ്റിൻകര ബാലു എന്ന ക്യാരക്ടർ ആയിട്ട് ജീവിക്കുകയാണ് അയാൾ. കാണാത്തവർ ഉണ്ടേൽ യൂട്യൂബിൽ വന്നിട്ടുണ്ട് എല്ലാ എപ്പിസോഡും കണ്ടു നോക്കുക.