കറുത്ത പെൺകുട്ടികളെ കണ്ട് പേടിക്കുന്ന സൂപ്പർ സ്റ്റാർ, അമേരിക്കയും നമ്മളും തമ്മിൽ വലിയ അകലം ഒന്നും ഇല്ല

76

വിഷ്ണു ഷാജി

കറുത്ത പെൺകുട്ടികളെ കണ്ട് പേടിക്കുന്ന സൂപ്പർ സ്റ്റാർ. ഒരാളെ നിറത്തിന്റെ ‘കറുപ്പ് കുരങ്ങ്’ എന്നൊക്കെ കളിയാക്കുന്ന ക്യാരക്ടറെ കണ്ടു ചിരിച്ചു മറിയുന്ന ജനങ്ങൾ. സർവ്വ സമയവും കറുപ്പ് വീരം എന്നൊക്കെ പറയുന്ന ആൾക്കാർക്ക് തന്നെ തങ്ങളുടെ സിനിമയിൽ നായികയാക്കാൻ വേണ്ടത് വെളുത്ത് തുടുത്ത പെൺകുട്ടികളെ. നിറത്തിന്റെ പേരിൽ അപമാനിച്ചു മതിയായയെങ്കിൽ ഞാൻ പൊയ്ക്കോട്ടെ എന്ന് ഒരു ക്യാരക്ടറിനെ കൊണ്ട് തന്നെ പറയിപ്പിക്കുന്ന ആൾക്കാർ. ഇതിനെയൊക്കെ ആണോ പ്രേമിക്കുന്നതെന്ന് പറഞ്ഞ് ഒരു സ്ത്രീയെ നിറത്തിന്റെയും രൂപത്തിന്റെയും പേരിൽ കളിയാക്കുന്ന നായകൻ , സർക്കാർ വരെ പറഞ്ഞ മാതൃകാ പോലീസ് സബ് ഇൻസ്‌പെക്ടർ.കറുത്ത നായകന്റെ കൂടെ നായികയാവാൻ പറ്റില്ലെന്ന് പറഞ്ഞ റിയൽ ലൈഫ് ക്യാരക്ടറുകൾ.ഇതേതാ ഈ കരിഞ്ഞവൻ എന്നൊക്കെ പോലെ സിംപിൾ ആയി പറയുന്ന പല കോമഡികൾ.നായികയും നായകനും തമ്മിലുള്ള പ്രേമത്തിൽ എതിർപ്പുള്ള വീട്ടുകാർ കൊണ്ടുവരുന്ന കറുത്തതും അവർ തന്നെ കല്പിക്കുന്ന ഗ്ലാമർ കുറഞ്ഞതുമായ ക്യാരക്ടറുകൾ.ഫെയർനെസ് ക്രീമിനും ബ്യൂട്ടി ആപ്പുകൾക്കും കല്യാണ ആലോചനക്കും , 2 നിറമുള്ളവർ കല്യാണം കഴിച്ചാൽ കേൾക്കുന്ന മുറുമുറുപ്പുകളും, സോഷ്യൽ മീഡിയയിൽ ആണെങ്കിൽ സഹതാപ കമന്റുകൾക്കും ഒന്നും കുറവില്ലാത്ത നമ്മുടെ നാടും. ഇത്രയേ പറയാനുള്ളൂ….! അമേരിക്കയും നമ്മളും തമ്മിൽ വലിയ അകലം ഒന്നും ഇല്ല…!!!

Advertisements