മലയാളത്തിന്റെ ഇൻഡസ്ട്രി ഹിറ്റിനു 4 വർഷം

  91

  വിഷ്ണു ഷാജി

  മലയാളത്തിന്റെ ഇൻഡസ്ട്രി ഹിറ്റിനു 4 വർഷം

  മോഹൻലാൽ വീണ്ടും മീശ പിരിക്കുന്നു .. പോക്കിരിരാജ മല്ലു സിങ് ഒക്കെ എടുത്ത് അവസാനം കസിൻസ് എടുത്ത് അലമ്പാക്കി നിൽക്കുന്ന വൈശാഖ് സംവിധാനം ചെയ്യുന്നു ഉദയകൃഷ്‌ണ സിബി കെ തോമസ് ലെ ഉദയകൃഷ്ണ തിരക്കഥ എഴുതുന്നു… അതൊക്കെയായിരുന്നു ആദ്യത്തെ ന്യൂസും ഹൈപും. അങ്ങനെ പോസ്റ്റർ വന്നു ഫുൾ ട്രോൾ , മോഹൻലാൽ ന്റെ പേജിലെ പോസ്റ്റിൽ ഫുൾ നെഗറ്റീവ് റെസ്പോൻസുകൾ പിന്നീട്‌ ടീസർ വന്നു ഒരുമാതിരി ഒരു ബിജിഎം ആയുള്ള ഒരു രസവും ഇല്ലാത്ത ടീസർ അതോടെ ഹൈപ്പ് ധാ കിടക്കുന്നു , പിന്നെ ട്രെയ്‌ലർ വന്നു അതും ഒരു പ്രതീക്ഷയും തന്നില്ല… Mohanlal's 'Pulimurugan' to be dubbed in Chinese, Vietnamese | Pulimurugan| Mohanlal| arts| culture and entertainmentഅങ്ങനെ റിലീസ് ദിവസത്തിന്റെ തലേ ദിവസം അടുത്ത വീട്ടിലെ ചേട്ടന്റെ ലാപ് ഒന്ന് കംപ്ലൈൻറ് ആയപ്പോൾ റെഡി ആക്കുവാൻ ഇരുന്നപ്പോൾ കൂട്ടുകാരൻ നിധീഷ് വിളിച്ചു മിക്കപ്പോഴും പടങ്ങൾ ഞങ്ങൾ ഒരുമിച്ചു കാണാൻ പോകാറുണ്ട് ആ രീതിക് അവൻ പുലിമുരുകൻ കാണാൻ പോവാം ന്ന ചോദ്യം, ഞാൻ പറഞ്ഞു എന്തിനാ ടാ ദുരന്തം ആയിരിക്കും ട്രെയ്‌ലർ ഒക്കെ കണ്ടില്ലേ ശോകം ആവും ന്ന് ഞാനും അവസാനം അവന്റെ നിർബന്ധത്തിന് വഴങ്ങി അതേ ലാപ്പിൽ ആ ചേട്ടനെ കൊണ്ട് ആലപ്പുഴ പങ്കജിൽ ഫാൻസ് ഷോ കഴിഞ്ഞുള്ള ആദ്യ റെഗുലർ ഷോക്ക് 2 ടിക്കറ്റ് എടുത്തു, അങ്ങനെ രാവിലെ ഒരു 10 മണിയൊക്കെ ആയപ്പോൾ തിയേറ്ററിലേക്ക് , Mohanlal Had Decided To Quit Acting If Pulimurugan Fails - Filmibeatപങ്കജ് ആണെങ്കിൽ ഫുൾ ആൾ. ഫാൻസ് ഷോ നടക്കുന്നു അകത്ത് , വെളിയിൽ മയിൽ വാഹനം എന്ന ലോറി വരെ ഇട്ടേക്കുന്നു ഫാൻസ് പിള്ളേർ . നേരെ കേറി ബാൽക്കണി ടെ സ്‌ഥലത്ത്‌ പോയി ടിക്കറ്റ് വാങ്ങി അകത്ത് നല്ല ആരവം ഉണ്ട് സ് നിധീഷ് ആണെങ്കിൽ ഇടക് ഇടക് പോയ് വാതിലിൽ ചെവി വച്ചിട്ട് “ദേ ആരവം ഉണ്ട് ആരവം ഉണ്ട് കിടുവാ പടം” എന്നൊക്കെ ബഹളം ” ഞാൻ ഫേസ്ബുക്കിൽ വരുന്ന റീവ്യൂ നോക്കി ഇരിക്കുന്നു അങ്ങനെ ഇന്റർവെൽ ആയി ഇറങ്ങി വന്നവർ ഒക്കെ ഭയങ്കര അഭിപ്രായങ്ങൾ , ഫേസ്ബുക്കിൽ ഫാൻസ് ഒക്കെ ഒടുക്കത്തെ അഭിപ്രായങ്ങൾ അങ്ങനെ 2nd ഹാൾഫ് തുടങ്ങി ക്ളൈമാക്‌സ് അടുത്തൊക്കെ ഭയങ്കര ആരവം അങ്ങനെ പടം തീർന്നു ഇറങ്ങി വന്നവർ എല്ലാം നല്ല ചിരിച്ച മുഖം ഫാൻസ് ഒക്കെ ഫുൾ ജയ് വിളിയും തുള്ളലും ഒക്കെ പിന്നീട് ആ പങ്കജ് തിയേറ്റർ നു മുന്നിൽ നടന്നത് ഒരു അരങ്ങു തന്നെ ആയിരുന്നു ആ ലോറി ടെ മുകളിൽ വരെ ആൾകാർ കേറി തുള്ളൽ ശിങ്കാരി മേളം ഫുൾ പൊളി.. Tamil Pulimurugan in 3Dഫേസ്ബുക്ക് ൽ ഒക്കെ റീവ്യൂസ് വരാൻ തുടങ്ങി പ്രമുഖ മീൻ വെള്ള റീവ്യൂ വരെ കണ്ടു പിന്നേം ഒന്ന് ഡൗണ് ആയി അങ്ങനെ അടുത്ത ഷോക്കുള്ള ബെൽ അടിച്ചു നേരെ കേറി പടം തുടങ്ങി … പിന്നെ ആണ് ചോട്ടാ മുംബൈ ക്ക് ശേഷം അനുഭവിച്ച ഏറ്റവും കിടു തിയേറ്റർ അനുഭവം ഉണ്ടായത് ഓരോ ഡയലോഗും സീനിലുകളും ഒക്കെ ഒരു രക്ഷയുമില്ല അര മണിക്കൂറോളം നീണ്ടു നിന്ന ആ അവസാന ഫൈറ്റ് സീൻ ഒക്കെ രോമാഞ്ചം അടിപ്പിച്ചു. എല്ലാം കഴിഞ്ഞു പുറത്തിറങ്ങി അടുത്ത തുള്ളലും കണ്ട് വീട്ടിലേക്ക് പിന്നെ ആ പടത്തിന് ടിക്കറ്റ് ഒപ്പിക്കാൻ പെട്ട പാട് എല്ലാർക്കും അറിയാമായിരിക്കും മലയാളത്തിലെ എല്ലാ കളക്ഷൻ റെക്കോര്ഡുകളും മുരുകന് മുന്നിൽ തീർന്നു .. ഫാമിലി ഓഡിയൻസ് ന്റെ ഒരു ഘോഷയാത്ര ആയിരുന്നു തിയേറ്ററിൽ , ഒരു ഹർത്താൽ ദിവസം വരെ രാവിലെ അതേ പങ്കജ് തിയേറ്ററിൽ ബുക്ക് ചെയ്യാൻ ആൾ കൂടിയത് ഓർമയുണ്ട്. രാത്രി യിലെ എക്സ്ട്രാ ഷോകൾ, ഫാമിലി ഒക്കെ കാത്തിരിക്കുന്നു, കുട്ടികൾ ഒക്കെ പുലിമുരുകൻ ഗെറ്റ് അപ്പ് ഫോട്ടോ ഇടുന്നു, ആകെ മൊത്തം നാട്ടിൻപുറതൊക്കെ സംസാരവിഷയം അങ്ങനെ ഫുൾ ട്രെൻഡ്. ഇതൊക്കെ കഴിഞ്ഞു വർഷങ്ങൾക്ക് ശേഷം ഒരു ഫാമിലി ടൂർ പോയപ്പോ വണ്ടിയിൽ ആദ്യം ഇടാൻ അവർ പറഞ്ഞ പടവും ഇതായിരുന്നു.
  ഈ സിനിമ ഇഷ്ടമില്ലാത്തവർ ഒരുപാട് ഉണ്ടാവും പക്ഷെ തിയേറ്ററിൽ 4 തവണ ഉൾപ്പടെ ഒരുപാട് വട്ടം കണ്ടിട്ടുണ്ട് , തിയേറ്ററിൽ ഏറ്റവും ആസ്വദിച്ചു കണ്ട സിനിമകളിൽ ഒന്ന് തനി നാടൻ ലുക്കിൽ ഇനിയും മോഹൻലാൽ ന്റെ റോളുകൾ കാണുവാൻ കാത്തിരിക്കുന്നു