ഗ്രഹാം ബെൽ ഒരിക്കലും വിചാരിച്ചിട്ടുണ്ടാവില്ല, തൻറെ കണ്ടുപിടിത്തം മൂന്നരക്കോടി ജനങ്ങളെ 3 പതിറ്റാണ്ടുകാലം ചിരിപ്പിക്കുമെന്ന്

0
256

Vishnu V Gopinathan

ടെലിഫോൺ കണ്ടു പിടിച്ച അലക്സാണ്ടർ ഗ്രഹാം ബെൽ ഒരിക്കലും വിചാരിച്ചിട്ടുണ്ടാവില്ല തൻറെ കണ്ടുപിടിത്തം മൂന്നരക്കോടിയിലേറെ ജനങ്ങളെ 3 പതിറ്റാണ്ടുകാലം ചിരിപ്പിക്കുമെന്ന്. മലയാള സിനിമയിൽ ഒരു പക്ഷെ ഫോൺ സംഭാഷണങ്ങളിൽ ഇത്രയധികം നർമ്മം ഉണ്ടാക്കാമെന്ന് കാണിച്ചു സിനിമ റാംജിറാവു സ്പീക്കിങ് തന്നെയായിരിക്കും.

May be an image of 7 people and people standingസിദ്ദിഖ്-ലാൽ ടീമിൻറെ ഏറ്റവും മികച്ച ഹാസ്യ ചിത്രങ്ങളിലൊന്നായ റാംജിറാവു സ്പീക്കിങ്ങിൽ പലപ്പോഴും ടെലിഫോൺ ഒരു കഥാപാത്രം തന്നെയാണ്. ഉറുമീസ് തമ്പാനെ വിളിക്കുമ്പോൾ ഉർവ്വശി തിയേറ്ററിലേക്ക് എത്തുന്ന ഫോൺ മത്തായിച്ചൻ എടുക്കുമ്പോൾ അത് നമുക്ക് ആദ്യം ഒരു തമാശ മാത്രമാണ്, പക്ഷേ എത്ര മനോഹരമായിട്ടാണ് കഥയിലെ മുഖ്യ വിഷയം ഒട്ടും മുഴച്ചു നിൽക്കാതെ അവതരിപ്പിച്ചിരിക്കുന്നത് എന്ന പിന്നീടുള്ള സിനിമയാണ് നമുക്ക് കാണിച്ചിരിക്കുന്നത്.

ഗോപാലകൃഷ്ണൻ്റെ കൽക്കട്ടയും, മേറ്ററന്റെ കമ്പിളി പുതപ്പും ഇപ്പോഴും മലയാളിയുടെ ദൈനംദിന പദപ്രയോഗങ്ങളിൽ നിറഞ്ഞുനിൽക്കുന്നു. ഉറുമീസ് തമ്പാൻ്റെ നിസ്സഹായ അവസ്ഥയും നമുക്ക് കാട്ടി തന്നത് ടെലിഫോൺ തന്നെ.റാംജിറാവു എന്ന വില്ലനെ എസ്റ്റാബ്ലിഷ് ചെയ്യുന്നതും അതും ഒരു ടെലിഫോൺ സംഭാഷണമാണ്. ” I am Ram, Ramji Rao, Ramji Rao speaking” എന്ന് കേൾക്കുമ്പോൾ ഇന്നും ഒരു കൗതുകമാണ്.

ബാലകൃഷ്ണൻ്റെ ഫോൺ ടാപ്പിങ്ങും, മെഷീൻ ഓഫ് ചെയ്യലുമെല്ലാം ഇത്രയേറെ രസകരമായത് ആ “യന്ത്രത്തിൻ്റെ” പ്രവർത്തനം കൊണ്ട് തന്നെയാണ്. ടെലിഫോണിൻ്റെ ഇതിലും മികച്ച ഉപയോഗം ഒരു സിനിമയിൽ കാണിച്ചുതരുന്നവർക്ക് life time settlement!