കൈവിരലിന്റെ ആ മായാജാലം അയാൾ എവിടെനിന്നു പഠിച്ചു ?

57

Vishnu V Gopinathan ന്റെ കുറിപ്പ്

പണ്ട് AXN എന്ന ചാനലിലെ സിറിൾസ് സിംപ്ലി മാജിക് എന്ന പരിപാടിയിലെ അവതാരകൻ പറഞ്ഞ ഒരു കാര്യമുണ്ട്, ഒരു മായാജാലക്കാരന് ഏറ്റവുമധികം വേണ്ടത് തൻറെ മാജിക് അവതരിപ്പിക്കാനായി ആയി ഭംഗിയുള്ള, വഴക്കമുള്ള കൈവിരലുകൾ ആണ്. ഒരുപക്ഷേ മോഹൻലാലെന്ന മായാജാലക്കാരന് മലയാളികളുടെ മനസ്സിലേക്ക് ഉള്ള വാതിൽ തുറന്നുകൊടുത്തത് ആ കൈവിരലുകൾ തന്നെയായിരിക്കണം.

തൻറെ അഭിനയത്തിന്റെ തുടക്കകാലത്ത് കൈകൾ എന്തുചെയ്യണമെന്നറിയാതെ പോക്കറ്റിൽ ഇട്ട് അഭിനയിക്കേണ്ടി വന്നിട്ടുണ്ടെന്ന് സൂര്യ പലപ്പോഴായി പറഞ്ഞിട്ടുണ്ട്, അന്ന് അദ്ദേഹത്തെ സഹായിച്ചത് ഇത് മോഹൻലാൽ എന്ന നടൻറെ ചിത്രങ്ങൾ ആണത്രേ. തൻറെ കൈവിരലുകളെ ഇത്രയും മനോഹരമായി ഉപയോഗിക്കാൻ അറിയാവുന്ന മറ്റൊരു നടൻ ഈ ഭൂമി മലയാളത്തിൽ തന്നെ ഉണ്ടാവുമോ എന്ന് സംശയമാണ്…

May be an image of 5 people, beard and people standingദശരഥം എന്ന ചിത്രത്തിൽ സുകുമാരിയോട് ആയി മാഗിക്ക് എന്നെ സ്നേഹിക്കാമോ എന്ന് ചോദിക്കുന്ന രാജീവിൻ്റെ കൈവിരലുകൾ വിറക്കുന്നത് ഒരു സിനിമ പ്രേമിക്കും മറക്കാനാവില്ല..നിൻറെ കേസ് തോമ അവധിക്ക് വെച്ചിരിക്കുന്നു എന്ന് കുറ്റിക്കാടനോട് പറഞ്ഞ ആ കൈ വിരൽ ചൂണ്ടുമ്പോൾ കൈ അടിക്കാത്ത മലയാളി ഉണ്ടാവില്ല…

ബ്രിജ്ജേഷ് മല്ലയ്യയുടെ ആറു വയസ്സുകാരിയായ മകളുടെ അറ്റുപോയ കുഞ്ഞിക്കൈ ദേഹത്തു വന്നു പതിച്ചതും ആ കൈവിരലുകൾ എന്തോ തേടുന്നതുപോലെ വിറക്കുന്നതും നമ്മൾ കണ്ടത് അത് ആ മനുഷ്യൻറെ കൈവിരലുകൾ കാരണമാണ്.കുഞ്ഞുകുട്ടൻറെ കൈവിരലുകൾ സുഭദ്രയോട് സംസാരിച്ചപ്പോൾ അപ്പോൾ മോഹൻലാൽ എന്ന നടനെ തേടിവന്നത് മറ്റൊരു ദേശീയ പുരസ്കാരം ആണ്.രഘുനന്ദൻ തൻറെ പഴയ ജീവിതത്തെക്കുറിച്ച് ഒന്നും മിണ്ടാതെ കൈ അനക്കുമ്പോൾ എന്ത് എളുപ്പത്തിൽ ആണ് അയാളുടെ പോയ കാലം നമ്മുടെ മനസ്സിൽ വന്നത്…

പി കെ രാംദാസ് എന്ന നിര്യാതനായ മുഖ്യമന്ത്രിയെ കാണാൻ എത്തുന്ന സ്റ്റീഫൻ കൂടെ വന്നവരെ പുറത്തു നിർത്തുന്നത് ഒരു നോട്ടം കൊണ്ടോ വാക്കുകൾ കൊണ്ടോ അല്ല മറിച്ച് കൈകളുടെ വെറുമൊരു ചലനം കൊണ്ടാണ്.എത്ര കാലം കഴിഞ്ഞാലും ആ കൈവിരലുകളുടെ മാന്ത്രികത നഷ്ടപ്പെടില്ല എന്ന് അയാൾ തെളിയിച്ചു കൊണ്ടേയിരിക്കുന്നു…