ഈ വീഡിയോയിൽ ഉള്ള സ്ത്രീയെ നോക്കൂ, പെൺ വർഗത്തെ ആകമാനം അധിക്ഷേപിച്ച ഒരാളെ ആരാധിക്കുന്ന സ്ത്രീ

619

വിഷ്ണു വിജയലക്ഷ്മി എഴുതുന്നു

ഈ വീഡിയോയിൽ ഉള്ള സ്ത്രീയെ നോക്കൂ. തലച്ചോറിന്റെ‌ സ്ഥാനത്ത് മതമലം മാത്രമുള്ള ഒരു സ്ത്രീ.
സ്ത്രീയെന്നത് ആണുങ്ങൾ കാണിക്കുന്ന എല്ലാ തോന്നിവാസവും സഹിക്കേണ്ടവരാണെന്ന് അന്ധമായി വിശ്വസി

വിഷ്ണു വിജയലക്ഷ്മി

ക്കുന്ന ഒരു സ്ത്രീ. താനുൾപ്പെടുന്ന പെൺ വർഗ്ഗത്തെ ആകമാനം ആണധികാരത്തിന്റെ അലിഖിതമായ നിയമസംഹിത കൊണ്ട്, കിരാതമായ പഴയ പ്രത്യശാത്രം കൊണ്ട് നേരിടുമ്പോൾ അതും പൊക്കിപ്പിടിച്ച്, അതിനു കീഴ്പ്പെട്ടു ജീവിക്കുന്നതാണ് ഉത്തമം എന്ന് വിശ്വസിക്കുന്ന ഒരു സ്ത്രീ.
പെൺ വർഗത്തെ ആകമാനം അധിക്ഷേപിച്ച ഒരാളെ ആരാധിക്കുന്ന സ്ത്രീ.

നന്മ മരമെന്ന പേരിൽ മതാന്ധത വിറ്റ് കാശാക്കിയ ഒരാൾക്കെതിരെ ഒരു പെൺകുട്ടി പ്രതികരിച്ച സമയത്ത് ആ വിഷയം ചർച്ച ചെയ്യാതെ തട്ടമിടാത്തതിന്റെയും മറ്റും പേരിൽ ജസ്ലയെ അധിക്ഷേപിക്കാൻ വേണ്ടി മാത്രം തട്ടമിട്ട് ലൈവിൽ വന്ന മറ്റൊരു മതത്തിൽ വിശ്വസിക്കുന്ന ഇതേ സ്ത്രീ.
വളരെ മോശമായ ഉച്ഛാരണങ്ങൾ കൊണ്ട് ആർത്തട്ടഹസിക്കുന്ന, പഴയ ഗോത്രാചാരങ്ങളുടെ പിന്മുറക്കാരിയായ സ്ത്രീ.

അടിമത്തമെന്നത് സ്വന്തം അവകാശമാണെന്ന് അന്ധമായി വിശ്വസിക്കുന്നു ഈ സ്ത്രീ.
മതവും ആണധികാരവും ചേർന്ന് സ്വന്തം കാലിൽ കെട്ടിപ്പൂട്ടിയ പാരതന്ത്ര്യത്തിന്റെ വലിയ തുടം കാഞ്ചന നൂപുരമാണെന്ന് കരുതുന്ന വിഡ്ഢിയായ ഈ സ്ത്രീ.

വനിതാവകാശങ്ങൾക്കു വേണ്ടി ഇടയ്ക്കൊക്കെ ശബ്ദമുയർത്തുന്ന ഒരു പെൺകുട്ടി ഇവരെ എന്നല്ല, മറ്റാരെയും പടക്കം എന്ന് പറഞ്ഞ് നേരിടാൻ പാടില്ലായിരുന്നുവെന്നത് വസ്ഥുതയാണെങ്കിൽ പോലും, പെൺ വർഗ്ഗത്തിന് അകെ അപമാനകരമായ ഇവരെ അവർക്കേറ്റവും പൊള്ളുന്ന രീതിയിൽ ഒരു കൊട്ടു‌കൊടുക്കുക എന്നത് ഇതിലധികം നന്നായി ആ കുട്ടിയ്ക്ക് ചെയ്യാൻ പറ്റിയില്ല എന്നു മാത്രമേ തൽക്കാലം പ്രയാസപ്പെടുന്നുള്ളൂ.

താനൊരു ഹിന്ദു മത വിശ്വാസിയാണെന്നും ഇതിനു പുറകിൽ മറ്റൊരു വർഗീയതയുമില്ലെന്നും ഇവർ ന്യായീകരിക്കുന്നുണ്ട്‌. അതു തന്നെയാണ്‌ മതമലം. ഹിന്ദു ആയാലും കൃസ്ത്യനായാലും ഇസ്ലാമായാലും മതാന്ധതെയെ ന്യായീകരിക്കുന്നതിൽ ഡോബർമാൻ എന്നോ ആൽസേഷ്യൻ എന്നോ വെത്യാസമില്ല. പൂടയില്ലാത്ത കൊടിച്ചി പട്ടികൾ പൂടക്കുപ്പായമിട്ട് പൂടയുള്ള തെരുവു പട്ടികളെ ന്യായീകരിച്ച് കുരയ്ക്കും.
അതു പൊലെയേ ഉള്ളൂ ഈ (സ്)പർദ്ധ അണിഞ്ഞുള്ള കോപ്രായം.

മറ്റൊരു സ്ത്രീയെ അകാരണമായി വേശ്യയെന്ന് വിശേഷിപ്പിച്ച ആളെ വാനോളം പുകഴ്ത്തുകയും അയാൾക്കെതിരെ പ്രതികരിച്ച ആ പെൺകുട്ടിയെ അപമാനിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ഇവർ സ്ത്രീത്വത്തിന് ആകമാനം അപമാനമാണ്.