fbpx
Connect with us

Entertainment

അയാളോടുള്ള ഇഷ്ടത്തിന് അതൊക്കെ തന്നെ തന്നെ ധാരാളം, ഹാപ്പി ബർത്ത് ഡേ തലൈവാ…

Published

on

Vishnu Vijayan :

വിജയ്….
തമിഴ് സിനിമയുടെ ചരിത്രം നോക്കുമ്പോൾ ഒരേ സമയം സാമൂഹിക പരിവർത്തനത്തിനായി കൃത്യമായി ഉപയോഗിച്ച രാഷ്ട്രീയ മാധ്യമവും അതേ സമയം ഒരു ഘട്ടം കഴിഞ്ഞപ്പോൾ ജാതി മാഹാത്മ്യത്തെ സമൂഹത്തിൽ ശക്തമാക്കി തീർക്കാൻ ബോധപൂർവം തന്നെ ഉപയോഗിച്ച ടൂൾ ആയും കാണാൻ കഴിയും, ഈ സിനിമ – രാഷ്ട്രീയ സമവാക്യങ്ങളുടെ അലയൊലികൾ എക്കാലവും തമിഴ് സമൂഹത്തിൽ ശക്തമാണ്. പാ.രെഞ്ജിത്ത്, വെട്രിമാരൻ, ശക്തിവേൽ, സമുദ്രക്കനി, ശശികുമാർ തുടങ്ങിയ വലിയ നിര പല വിധത്തിൽ നിന്ന് ഇപ്പോൾ വീണ്ടും സമൂഹത്തിലെ അടിസ്ഥാന പ്രശ്നങ്ങൾ അഡ്രസ് ചെയ്തു കൊണ്ട് അടുത്ത ഘട്ടത്തിലേക്ക് തമിഴ് സിനിമയെ എത്തിക്കുന്നുണ്ട്. എന്നാൽ തമിഴ് കോമേഴ്‌സ്യൽ സിനിമകളുടെ ശക്തി കേന്ദ്രമായി പ്രവർത്തിക്കുന്ന വിജയ് എന്ന നടൻ തൻ്റെ സിനിമകൾ വഴി ഇത്തരം അടിസ്ഥാന വിഷയങ്ങളെ നേരിട്ട് അഡ്രസ് ചെയ്യാറില്ല , അതേ സമയം വിജയ് സിനിമകൾ ഇക്കാര്യത്തിൽ തമിഴ് സിനിമയിൽ ഉണ്ടാക്കിയ മറ്റൊരു ഇംപാക്ട് കൂടിയുണ്ട്.

…………………………………………………………….
എൺപതുകളിലും, തൊണ്ണൂറുകളിലും തമിഴിൽ ഇറങ്ങിയ സിനിമകൾ എടുത്തു നോക്കിയാൽ സിനിമ വഴി സമൂഹത്തിൽ വരേണ്യ ചിന്താഗതി വീണ്ടും വീണ്ടും എത്രത്തോളം ശക്തമാക്കി തീർക്കാൻ ബോധപൂർവം ശ്രമം നടന്നിട്ടുണ്ടെന്ന് വ്യക്തമാകും.സൂര്യ വംശം, തേവർ വീട്ട് പൊണ്ണ്, നാട്ടാമെ, തേവർ മകൻ, ചേരൻ പാണ്ഡ്യൻ തുടങ്ങിയ സിനിമകൾ ആ ലിസ്റ്റിൽ ചിലത് മാത്രം, ഇവയെല്ലാം തന്നെ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ജാതീയ മാഹാത്മ്യത്തിന്റെ തുറന്ന ആഘോഷമാണ് കാഴ്ച വെച്ചത്, തമിഴ് നാട്ടിലെ പ്രബല സവർണ വിഭാഗങ്ങളുടെ പ്രാമാണിത്വം ഉറപ്പാക്കാൻ ഈ സിനിമകൾ വഴി തീവ്രമായ ശ്രമം നടന്നിരുന്നു. ശരത് കുമാർ, സത്യരാജ്, വിജയകാന്ത്, രജനീകാന്ത്, കമലാഹാസൻ ഉൾപ്പെടെ സെമീന്താർ മൂവികൾ ചെയ്തതിൽ നിന്ന് ആരും പിന്നിൽ അല്ല. ഈ ജാതി മാഹാത്മ്യ സിനിമകൾ സഞ്ചരിച്ച വഴികളിൽ കുതറി മാറി മറ്റൊരു വഴിയിലൂടെ യാത്ര ആരംഭിച്ചു എന്നതാണ് ദളപതി വിജയ് ഉൾപ്പെടെയുള്ള പുതിയ നിരയിലെ താരങ്ങൾ ചെയ്തത്,
…………………………………………………………….

വിജയ്‌ തൻ്റെ കരിയറിലെ ആരംഭ കാലത്ത് തോണ്ണൂറുകളുടെ തുടക്കത്തിലെ തുടർച്ചയായി ചെയ്തു പോന്നിരുന്ന റൊമാന്റിക് മൂവികൾ വിട്ട് രണ്ടായിരത്തിൻ്റെ തുടക്കത്തിൽ മാസ് ഹീറോ എന്ന തലത്തിലേക്ക് പരിവർത്തനം ചെയ്യുമ്പോൾ തമിഴ് സിനിമയുടെ പതിവ് പ്ലോട്ട് ആയിരുന്ന ജാതി പ്രാമാണിത്വം പ്രകടിപ്പിക്കുന്ന പടുകൂറ്റൻ ബംഗ്ലാവിൽ നിന്ന്, ചേരിയിലേക്കും കോളനിയിലേക്കും അവിടെയുള്ള വർക് ഷോപ്പിലേക്കും, തെരുവിലേക്കും ഒക്കെയായി നായകൻ പ്ലെയ്സ് ചെയ്യപ്പെടുകയാണ്.വിജയ് യുടെ കാര്യത്തിൽ നമ്മുടെ തന്നെ ഭാഷയിൽ പറഞ്ഞാൽ രക്ഷാപ്രവർത്തനത്തിൻ്റെ ആദ്യ ചുവടു വെപ്പ് തുടങ്ങുന്നത് അവിടെ നിന്നാണ്, പക്ഷെ അത് തമിഴ് സിനിമയുടെ മറ്റൊരു ചുവടു വെപ്പ് കൂടിയായിരുന്നു.പിന്നീടങ്ങോട്ട് തെന്നിന്ത്യൻ സിനിമാ ലോകത്ത് ശക്തമായ ഒരു താരോദയമായി ദളപതി എന്ന പേരിൽ വിജയ് വളർന്നു കഴിഞ്ഞും ഇതിൽ കാര്യമായ മാറ്റം ഒന്നും ഇല്ല അമേരിക്കയിൽ നിന്നും പ്രൈവറ്റ് ജെറ്റിൽ വന്നിറങ്ങുന്ന കോർപറേറ്റ് സി ഇ ഒ സുന്ദർ രാമസ്വാമി ഒരു ഷർട്ടിന് മുകളിൽ മറ്റൊരു ഷർട്ട് കൂടിയിട്ട് നേരെ പോകുന്നത് നോർത്ത് മദ്രാസിലേക്കാണ്.

…………………………………………………………….
തമിഴ് നാട്ടിൽ നിന്ന് കേരളത്തിലേക്ക് വന്നാൽ എന്തു കൊണ്ടാണ് ” കോളനി വാണം ” എന്ന പദം വിജയ് യോട് അയാളുടെ ആരാധകരോട് ചേർത്ത് പറയുന്നത് എന്ന് ചോദിച്ചാൽ ഇത് തന്നെയാണ് ഉത്തരം.വിജയ് ഫാൻസ് ആകുക എന്നത് വളരെ വില കുറഞ്ഞ ഏർപ്പാടാണ് അതു കൊണ്ട് അതിനെ വിലയിരുത്താൻ കണ്ടെത്തിയ മാർഗം കോളനികളോട് ചേർത്ത് പറയലാണ്, എന്നാണ് വെപ്പ്. ഇവിടെ വിജയ് കടന്നു വരുന്നത് അയാൾ തൻ്റെ കരിയറിൽ ചെയ്തു പോന്നിരുന്ന റോളുകൾ പലതും സാധാരണ ജനങ്ങളുടെ ഇടയിലുള്ളവ ആയിരുന്നു എന്നതാണ്, അവയൊക്കെ തന്നെ സ്ക്രീനിന് പുറത്ത് സാധാരണ ജനങ്ങളിൽ വലിയൊരു വിഭാഗം ആരാധകരെ അയാൾക്ക് നേടി കൊടുത്തിട്ടുമുണ്ട് അവരെയൊക്കെ തന്നെയാണ് ഈ അധിക്ഷേപം വഴി ലക്ഷ്യം വെക്കുന്നത്.

Advertisement

പുറത്തു നിന്ന് നോക്കുമ്പോൾ വെളിവില്ലാതെ കുറെ പിള്ളേര് തമ്മിൽ നടത്തുന്ന ഫാൻ ഫൈറ്റ് തെറിവിളികളായി കാണാം, പക്ഷെ നടക്കുന്നത് കോളനി ജീവിങ്ങളെ കുറിച്ച് നിലവിലുള്ള പൊതുബോധം ഊട്ടിയുറപ്പിക്കലാണ്,കോളനികളിൽ കഴിയുന്ന മനുഷ്യരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യലാണ് തികഞ്ഞ വംശീയ, ജാതീയ മനോഭാവമാണ് പ്രകടിപ്പിക്കുന്നത്.അതേസമയം ഒരു സിനിമയ്ക്ക് നൂറു കോടി രൂപ പ്രതിഫലം വാങ്ങുന്ന റോൾസ് റോയ്‌സ് കാറിൽ യാത്ര ചെയ്യുന്ന വിജയിയേയും, ഈ കോളനി ജീവിതത്തിൻ്റെ സാമൂഹിക പശ്ചാത്തലത്തിന് പുറത്ത് നിൽക്കുന്ന അദ്ദേഹത്തിന്റെ അനേക ലക്ഷം ആരാധകരെയും ആ അധിക്ഷേപങ്ങൾ ബാധിക്കില്ല.
…………………………………………………………….
വ്യക്തിപരമായി വിജയ് എന്ന നടനെ കുറിച്ച് പറഞ്ഞാൽ,തമിഴിലെ മികച്ച അഭിനേതാക്കളുടെ പേര് പറയാൻ ആവശ്യപ്പെട്ടാൽ ആദ്യ അഞ്ചിൽ പോലും വിജയ് വരില്ല, എന്നാൽ തെന്നിന്ത്യൻ സിനിമയിൽ മാസ്സ് മസാല എൻ്റെർടെയ്ൻമെൻ്റ് സിനിമകളുടെ കാര്യത്തിൽ ആദ്യ പേര് വിജയ് യുടെ തന്നെയാണ്. (വ്യക്തിപരമായ അഭിപ്രായം)തമിഴ് സിനിമയിൽ നെപ്പൊട്ടിസത്തിൻ്റെ പ്രോഡക്റ്റ് തന്നെയാണ് വിജയ് യും, എന്നാൽ പൊതുബോധ സൗന്ദര്യ സങ്കല്പങ്ങളുടെ പേര് പറഞ്ഞു പോലും തള്ളി കളഞ്ഞയിടത്ത് നിന്നാണ് അയാൾ വീണ്ടും കയറി വന്നത്, അതിനെല്ലാം ഉപരി അദ്ദേഹത്തെ വ്യത്യസ്തനാക്കി തീർക്കുന്ന മറ്റു ചിലത് കൂടിയുണ്ട്, അയാളുടെ സഹപ്രവർത്തകർ ഉൾപ്പെടെ ആവർത്തിച്ചു പറയുന്ന അയാളുടെ അത്ഭുതപ്പെടുത്തുന്ന എളിമയും, ഇടപെടലും. തനിക്കെതിരെ നടക്കുന്ന വേട്ടയാടലുകൾ ഒരു ചെറു പുഞ്ചിരിയോടെ അവഗണിച്ചു കടന്നു പോകുന്ന മനോഭാവവും, പറഞ്ഞ കാര്യത്തിൽ ഉറച്ചു നിൽക്കുന്നതും തന്നെയാണ് അയാൾ കൂടുതൽ പ്രീയങ്കരനാകുന്നത്, ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയമുള്ളയാൾ ആണോ എന്ന് അറിയില്ല ഇതുവരെ അങ്ങനെ ഒരു പരസ്യ പ്രഖ്യാപനം കണ്ടിട്ടില്ല, പക്ഷെ ഇപ്പോൾ അയാൾ കൈക്കൊള്ളുന്ന നിലപാടുകൾ അയാൾ നിരന്തരം പിൻതുടർന്നു പൊരുന്ന സഹജീവികളൊടുള്ള സമീപനവും എല്ലാം മനുഷ്യ പക്ഷത്താണ് നിലകൊള്ളുന്നത് എന്നതാണ് വ്യക്തമാക്കുന്നത്, അയാളോടുള്ള ഇഷ്ടത്തിന് ഇപ്പോൾ അത് തന്നെ ധാരാളം.
ഹാപ്പി ബർത്ത് ഡേ തലൈവാ…❤️

Edited version, posted @ 22.06.2020

 799 total views,  12 views today

Advertisement
Advertisement
Entertainment2 hours ago

‘അടിത്തട്ട്’ ട്രൈലർ വന്നിട്ടുണ്ട് !

Entertainment2 hours ago

തന്നെ ലേഡി മോഹൻലാൽ എന്ന് ചിലർ വിശേഷിപ്പിച്ചിട്ടുണ്ടെന്നു ലക്ഷ്മിപ്രിയ

Entertainment4 hours ago

സംവിധായകൻ തേവലക്കര ചെല്ലപ്പൻ എന്ന ദുരന്തനായകൻ

controversy5 hours ago

‘കടുവ’യെയും ‘ഒറ്റക്കൊമ്പനെ’യും നിലംതൊടിയിക്കില്ലെന്ന് യഥാർത്ഥ കടുവാക്കുന്നേൽ കുറുവച്ചന്റെ ശപഥം

Entertainment5 hours ago

കീർത്തിക്ക് അഭിനയത്തിൽ കഴിവുണ്ട് എന്നുള്ള കാര്യം ഞങ്ങൾക്ക് അവളുടെ ചെറുപ്പത്തിൽ തന്നെ മനസ്സിലായിരുന്നു

Entertainment5 hours ago

ഏഷ്യയിൽ ഇന്റർനെറ്റിൽ ഏറ്റവുംകൂടുതൽ സെർച്ച് ചെയ്തതിനുള്ള പട്ടം ഈ ഇന്ത്യൻ നടിയുടെ പേരിൽ

Entertainment6 hours ago

അതെല്ലാം അരുൺ വെഞ്ഞാറമൂട്‌ സൃഷ്ടിച്ച കലാരൂപങ്ങളായിരുന്നുവെന്ന് വിശ്വസിക്കാൻ നമ്മൾ പ്രയാസപ്പെട്ടേക്കും

Entertainment6 hours ago

ഓസ്കാർ അക്കാദമിയിൽ അംഗമാകാൻ നടൻ സൂര്യക്ക് ക്ഷണം

controversy8 hours ago

“പ്രസംഗിയ്ക്കുന്ന എഴുത്തുകാരിയുടെ സാരിയ്ക്കിടയിലേയ്ക്ക് മൊബൈല്‍ പിടിച്ച കഥയെഴുത്തുകാരനുണ്ട്”, എഴുത്തുകാരി ഇന്ദുമേനോന്റെ കുറിപ്പ്

Entertainment8 hours ago

സാരിയിൽ ഗ്ലാമറസായി അനശ്വര രാജന്റെ പുതിയ ചിത്രങ്ങൾ

Entertainment9 hours ago

അനുരാഗ് കശ്യപ്, രാജ്.ആർ എന്നിവർ നിർമ്മിച്ച് നിതിൻ ലൂക്കോസ് സംവിധാനം ചെയ്ത ‘പക’ ഒഫീഷ്യൽ ട്രെയിലർ

Entertainment9 hours ago

ഒരു ‘ക്ലബ് ‘ ആയ അമ്മയിൽ അംഗത്വം വേണ്ട, അംഗത്വഫീസ് തിരിച്ചുതരണം

controversy1 month ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

SEX3 weeks ago

യഥാർത്ഥത്തിൽ പുരുഷന്മാർക്ക് സ്ത്രീകളെ പേടിയാണ്, ഒരു രതി മൂർച്ച ഉണ്ടായ ശേഷം തിരിഞ്ഞു കിടന്നു കൂർക്കം വലിച്ചുറങ്ങാനേ ആണുങ്ങൾക്ക് കഴിയൂ

Entertainment1 week ago

ഉടലിലെ ധ്യാൻ ശ്രീനിവാസന്റെയും ദുർഗ്ഗാകൃഷ്ണയുടെയും ഇന്റിമേറ്റ് സീൻ വീഡിയോ വൈറലാകുന്നു

SEX2 days ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment1 month ago

പള്ളിയോട വിവാദനായിക നിമിഷ ‘പുരുഷു’വിന്റെ വീട്ടിൽ പാത്തുംപതുങ്ങിയും, വീഡിയോ കാണാം

Career1 month ago

ഇസ്രയേലികളും ചൈനക്കാരും അമേരിക്കയിൽ പഠിച്ചിട്ടു തിരിച്ചുചെന്ന് നാടിനെ സേവിക്കുമ്പോൾ ഇന്ത്യക്കാർ ഇവിടെ പഠിച്ചിട്ടു അമേരിക്കയെ സേവിക്കാൻ നാടുവിടുന്നു

SEX2 weeks ago

ഓറൽ സെക്സ് ട്രോളും യാഥാർഥ്യവും

SEX2 weeks ago

ആദ്യരാത്രി സ്ത്രീകളുടെ കന്യാചർമം പൊട്ടി ബെഡിൽ രക്തം വീഴുമെന്ന് വിശ്വസിക്കുന്ന വിഡ്ഢികളുടെ നാട്

Business1 month ago

സമ്പത്തും സൗഭാഗ്യവുമുണ്ടായിട്ടും വ്യവസായിയായ രത്തൻ ടാറ്റ എന്തുകൊണ്ട് വിഹാഹംകഴിച്ചില്ല ? അതിനു പിന്നിലെ കഥ

Featured3 weeks ago

ഡോക്ടർ രജനീഷ് കാന്തിന്റെ ചികിത്സയെ കുറിച്ചുള്ള ട്രോളുകൾ വൈറലാകുന്നു

Entertainment2 months ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment2 hours ago

‘അടിത്തട്ട്’ ട്രൈലർ വന്നിട്ടുണ്ട് !

Entertainment9 hours ago

അനുരാഗ് കശ്യപ്, രാജ്.ആർ എന്നിവർ നിർമ്മിച്ച് നിതിൻ ലൂക്കോസ് സംവിധാനം ചെയ്ത ‘പക’ ഒഫീഷ്യൽ ട്രെയിലർ

Entertainment2 days ago

സഹോദരബന്ധത്തിന്റെ ആഴവും വ്യാപ്തിയും ഏറെ മനോഹരമായി അവതരിപ്പിക്കുന്ന പ്യാലി ജൂലൈ എട്ടിന്

Entertainment2 days ago

‘എന്നും’ നെഞ്ചോട് ചേർത്ത് വെക്കാൻ ഒരു ആൽബം

Featured2 days ago

സൗബിൻ ഞെട്ടിക്കുന്നു, ‘ഇലവീഴാപൂഞ്ചിറ’യുടെ ട്രെയ്‌ലർ പുറത്തിറങ്ങി

Entertainment3 days ago

ദുൽഖറിന്റെ വാപ്പയോട് പറയട്ടെ പ്യാലിയെ ദുൽഖറെ കൊണ്ട് കെട്ടിക്കാൻ..? പ്യാലിയുടെ രസകരമായ ടീസർ പുറത്തിറങ്ങി

Entertainment4 days ago

ദുൽഖർ സൽമാൻ നായകനായ ‘സീത രാമം’ ഒഫീഷ്യൽ ടീസർ

Entertainment4 days ago

നമ്മുടെ ചില സെലിബ്രിറ്റികൾ എത്രമാത്രം കഷ്ടപ്പെടുന്നു ഇംഗ്ലീഷ് പറയാൻ…

Comedy4 days ago

മലയാളം വാർത്താ വായനയിലെ ഒരു കൂട്ടം ചിരി കാഴ്ചകൾ

Entertainment4 days ago

മാധ്യമപ്രവർത്തകരെ കണ്ടു ഷൈൻ ടോം ചാക്കോ ഓടിത്തള്ളി – വീഡിയോ

Entertainment5 days ago

നമ്പി നാരായണനായി ആർ.മാധവൻ ‘റോക്കറ്റ്റി : ദി നമ്പി ഇഫക്റ്റ്’ ന്യൂ ട്രെയിലർ

Entertainment5 days ago

രൺബീർ കപൂർ നായകനായ ‘Shamshera’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി.

Advertisement
Translate »