Vishnu Vijayan

പണ്ടുതൊട്ടു പറയുന്നതാണ് ആൻ്റണിക്ക് ഇഷ്ടപ്പെട്ടാൽ ലാലേട്ടൻ പടം ചെയ്യും എന്നുള്ള സംസാരം.. മലയാളത്തിലെ ഏറ്റവും സക്സസ്ഫുൾ കോംബോ ആണ് ഇത് എന്നുള്ളതിന് തർക്കം ഒന്നും ഇല്ല.. ഇവിടെ ലാലേട്ടൻ്റെ വലിയ ഒരു ആരാധകൻ കൂടിയായ ഞാൻ ആൻ്റണി ഇപ്പൊൾ സെലക്ട് ചെയുന്ന പടത്തിൽ വലിയ നിരാശനാണ്. കാരണം ആൻ്റണി ഇപ്പോഴും 2000 ലും 2005 ലും കിടന്നു കറങ്ങുന്നു. പ്രേക്ഷകരാകട്ടെ വേൾഡ് ക്ലാസ്സ് മൂവീസ് കണ്ടുകണ്ടു അപ്ഡേറ്റ് ആയി മലയാളം പടം കാണാൻ വരുന്നവരാണ്. പുതിയ ഒരു കോംബിനേഷൻ സൃഷ്ടിക്കാൻ ആൻ്റണിക്ക് കഴിയുന്നില്ല. ജോഷി, പ്രിയദർശൻ, ജീത്തു, ഷാജി കൈലാസ്, പൃഥ്വിരാജ് ഇവർക്ക് അപ്പുറത്തേക്ക് ലാലേട്ടനെ കൊണ്ട് പോകാൻ ആൻ്റണിക്ക് കഴിയുന്നില്ല.

മിടുക്കന്മാർ ആയ എത്ര എത്ര ഫിലിംമേക്കേസ് ആണ് നമുക്ക് ഉള്ളത്. അപ്പോഴാണ് ആൻ്റണി ഏതാനും സർക്കിളിൽ മാത്രം ലാലേട്ടനേ വച്ച് പടം പിടിക്കുന്നത്.പുതിയ ട്രീറ്റ്മെൻ്റ് കൊണ്ട് വരുന്ന തിരക്കഥകൾ ഒന്നുകിൽ ലാലേട്ടൻ തന്നെ വായിച്ചു കഥകൾ തിരഞ്ഞെടുക്കണം അല്ലെങ്കിൽ ഏതെങ്കിലും ഒരു ടീമിനെ വെക്കുന്നതും നല്ലതായിരിക്കും എന്ന് തോന്നുന്നു.

സച്ചി എന്ന പ്രതിഭ ഇവിടെ ഉണ്ടായിട്ട് ലാലേട്ടൻ ആകെ ചെയ്ത പടം റൺ ബേബി റൺ മാത്രം ആണ്, അങ്ങനെ ടലെൻ്റെഡ് ആയ പലരെയും വേണ്ട വിധത്തിൽ ഉപയോഗിക്കാതെ പോകുന്നു. തലമുറകൾ മാറിയപ്പോൾ പ്രേക്ഷകൻ്റെ അഭിരുചി മാറി എന്ന് ആൻ്റണി പെരുമ്പാവൂർ ഇനി എങ്കിലും മനസിലാക്കി ഇവിടെ ഉള്ള നല്ല ഫിലിം മേക്കേസിന്റെ കൂടെ അസോസിയേറ്റ് ചെയ്യണം..

ബ്ലെസ്സി, ജയരാജ്, ശ്യാമപ്രസാദ് എന്നിവർ അഭിനയത്തിന് മുൻതൂക്കം നൽകി പടം ചെയ്യുന്ന ആൾക്കാർ ആണ് ഈ കോംബിനേഷനിൽ ഒരു പടം എടുത്താൽ നന്നാകാൻ വളരെ അധികം സാധ്യത ഉള്ള ആളുകൾ ആണ്. അൻവർ റഷീദ്, അമൽ നീരദ് , ദിലീഷ് പോത്തൻ , മഹേഷ് നാരായണൻ, ബേസിൽ ജോസഫ് ,രാജീവ് രവി, വിനീത് ശ്രീനിവാസൻ ഇവരൊക്കെ ഇവിടെ ഉണ്ടായിരുന്നിട്ടും എന്താണ് ഇങ്ങനെ ഒരു സർക്കിളിൽ മാത്രം പടം ചെയുന്നത് എന്നുള്ളത് ആശ്ചര്യം ഉളവാക്കുന്ന കാര്യം ആണ്. പുതിയ ജനറേഷനിൽ റോജിൻ തോമസ്, രോഹിത് വിഎസ് , നിഷാം ബഷീർ … ഇവരൊക്കെ ഉണ്ട്. പുതിയ ട്രീറ്റ്മെൻ്റ്, പുതിയ കഥകൾ ഒക്കെ ഇഷ്ടപ്പെടുന്ന പുതിയ ആസ്വാദകരെ വില കുറച്ചു കാണരുത്. ലാലേട്ടൻ്റെ ആരാധകൻ ആൻ്റണി പെരുമ്പാവൂർ മാത്രം അല്ല എന്നെ പോലെ കേരളത്തിൽ അനവധി ഉണ്ട് . ലാലേട്ടന് പെർഫോം ചെയ്യുവാൻ സാധിക്കുന്ന നല്ല മൂവീസ് ചെയ്യൂ …

അടുത്തിടെ ഒരു ഇൻ്റർവ്യൂവിൽ ലിസ്റ്റിൻ സ്റ്റീഫൻ 2 ബിഗ് ബജറ്റ് മൂവി യുമായി സമീപിച്ച കാര്യം പറയുകയുണ്ടായി. പുതിയ ട്രീറ്റ്മെൻ്റ് & സ്റ്റോറി ഒക്കെ ആണെന്നും പറയുക ഉണ്ടായി.ആൻ്റണി പെരുമ്പാവൂർ 2005 മോഡലിൽ കിടന്നു കറങ്ങാതെ അദ്ദേഹത്തിന് വിശ്വാസം ഉള്ള ഏതെങ്കിലും ടീമിനെ കൂടി കഥ പറയുന്നത് കേൾക്കുവാൻ ഉൾക്കൊള്ളിക്കുക. കാരണം വേൾഡ് സിനിമ കാണുന്ന ഒരു പ്രേക്ഷകന് മുൻപിലേക്ക് ആണ് നിങ്ങൾ അപ്ഡേറ്റ് ചെയ്യാത്ത കഥാ പരിസരം ഉള്ള ചിത്രങ്ങളുമായി വരുന്നത്

You May Also Like

പട്ടിണിയും വിശപ്പും എന്ത്‌ എന്നറിഞ്ഞവന് ഇതു കേവലം ഒരു സിനിമയിലെ രംഗം അല്ല

രാഗീത് ആർ ബാലൻ കുഞ്ചാക്കോ ബോബന്റെ സിനിമകളിൽ ഏറ്റവും പ്രിയപ്പെട്ട ഒന്നാണ് കസ്തുരിമാൻ.. സിനിമയിൽ ഒരു…

ഇന്ത്യൻ സിനിമ ലോകത്തെ കരുത്തുറ്റ ഹോംബാലെ ഫിലിംസ് മലയാളത്തിൽ ഹരിശ്രീ കുറിക്കുകയാണ്

മലയാളം, തമിഴ്, കന്നഡ ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിൽ ഒരുക്കുന്ന പാൻ ഇന്ത്യൻ സിനിമ “ധൂമം”…

പുതിയകാലത്തെ സ്ത്രീയുടെ പ്രതീകം ആക്കാൻ കഴിയുന്ന നല്ല ഒന്നാന്തരം കഥാപാത്രമാണ് രാധിക

Roshin Joy ലാൽ ജോസ് സം‌വിധാനം ചെയ്ത എൽസമ്മ എന്ന ആൺകുട്ടി എന്ന ചിത്രത്തിലൂടെ ചലച്ചിത്ര…

നര്‍ത്തകിയും യൂട്യൂബറുമായ സുഹാനയുടെ ഹോട്ട് ഗ്ലാമർ ചിത്രങ്ങൾ വൈറലാകുന്നു

ബോള്‍ഡ് ഫോട്ടോഷൂട്ടുകളിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് സുഹാന ഖാന്‍. ടിക് ടോക്കിലൂടെ പ്രശസ്തയായ ഒരു ഇന്ത്യന്‍ നര്‍ത്തകിയും…