Vishnu Vijayan
1. നാല് വർഷം മുൻപ് ഒരു സുഹൃത്തിനോപ്പം പെരുമ്പാവൂരിൽ നിൽക്കുമ്പോഴാണ്, കൂടെ ഉണ്ടായിരുന്ന ആ സുഹൃത്ത് കാഴ്ചയിൽ മുസ്ലിം മതസ്ഥൻ എന്ന് തോന്നുന്ന ഒരാളെ നോക്കി തീവ്രവാദി എന്ന് പറഞ്ഞ് അടക്കി ചിരിക്കുന്നത്. (ആ ഡയലോഗ് ആദ്യമായോ, അവസാനമായോ കേട്ടതല്ല)
2. ശബരിമല വിഷയം കത്തി നിൽക്കുന്ന നേരത്ത് സംഘ് ഐറ്റി സെല്ലുകൾ ഉൾപ്പെടെ പടച്ചു വിടുന്ന നുണകളിൽ ഒന്ന് ഏച്ചുകെട്ടി ഒരാളിൽ നിന്ന് കേട്ട ഡയലോഗ് (സംഘി അല്ല ) മുസ്‌ലീങ്ങളുടെ ആചാരത്തിൽ തൊട്ടു നോക്കൂ അപ്പോൾ കാണാമെന്ന്. അതിനു മറുപടി പറയുമ്പോൾ ആളുടെ തിരിച്ചുള്ള ഡയലോഗ് പറ്റില്ലേൽ പാക്കിസ്ഥാനിലോട്ട് പൊക്കോളാൻ പറയൂ എന്നാണ്.
അതേ, ചേട്ടാ പാക്കിസ്ഥാനിലേക്ക് പോകണോ ഇന്ത്യയിൽ ജീവിക്കണോ എന്ന് അവരവർ തന്നെ തിരുമാനിച്ചോളും, ഈ രാജ്യം ആരുടെയും തന്തയുടെ വകയല്ല എന്നതിൽ കുറഞ്ഞൊരു മറുപടി അവിടെ കൊടുക്കാൻ കഴിഞ്ഞില്ല…
താടി നീട്ടി വളർത്തിയ, തൊപ്പി ധരിച്ച ആ മനുഷ്യനെ കാണുമ്പോൾ അവന് അങ്ങനെ ഒരു തോന്നൽ വരുന്നത് നിഷ്കളങ്കമല്ല അത് ഒട്ടും അവിചാരിതമല്ല,
ഒന്ന് പറഞ്ഞു രണ്ടാമത്തെ ഡയലോഗിൽ പാക്കിസ്ഥാൻ വിസ നൽകുന്ന മനോഭാവം പറഞ്ഞു വെക്കുന്നത് അത്രമേൽ മുസ്ലിം വിരുദ്ധ അടിത്തറയിലാണ് നമ്മുടെ സമൂഹം നിലകൊള്ളുന്നത് എന്നതിന്റെ തെളിവാണ് അതിനുമേലാണ് നമ്മൾ മതേതരത്വവും സെക്കുലർ ചിന്തകളും ഒക്കെ പറഞ്ഞു വെക്കുന്നത്.
………………………………………………………………….
” എനിക്ക് രണ്ടു മക്കളാണ് ഉള്ളത് അവരെ കാക്കാമാർ കൊണ്ടുപോകാതിരിക്കാൻ ആണ് ഞാൻ ഈ പൊട്ടുമിട്ട് നടക്കുന്നത് “
ശാഖയിലും, അവരുടെ ഇടങ്ങളിലും രഹസ്യമായും പരസ്യമായും പറഞ്ഞു പരത്തി നടന്നിരുന്ന, വാട്സ്ആപ് നുണ ഫാക്ടറിയിൽ നിർമ്മിച്ച് വിട്ടിരുന്ന ഇക്കാലമത്രയും ഉള്ളിൽ വെള്ളവും വളവും നൽകി വളർത്തിയ മുസ്ലിം വിരുദ്ധതയുടെ വ്യക്തമായ മുഖമാണ് കഴിഞ്ഞ ദിവസം കണ്ടത്.
പക്ഷെ അവിടെയും പ്രതീക്ഷ നൽകുന്ന ആ വിഷ ജീവികളുടെ ഇടയിലേക്ക് കയറി ചെന്ന്, ഒറ്റയ്ക്ക് നിന്ന് മറുപടി നൽകുന്ന (അവരത് അർഹിക്കുന്നില്ല എങ്കിൽ കൂടി) ആ സ്ത്രീ അവർ ഒരു പ്രതീക്ഷയാണ്,
അവർ മറുപടിയാണ്.
മുസ്ലിം വിരുദ്ധതയിൽ, ജനാധിപത്യ മതേതര മൂല്യങ്ങൾ എന്നെന്നേക്കുമായി ബലികഴിച്ച് ഒരു ഹിന്ദു രാഷ്ട്രം കെട്ടിപ്പടുക്കാൻ വേണ്ടി തയ്യാറാടെക്കുന്നവർക്ക്, ആരെയാണോ ആ രാഷ്ട്രീയം വഴി തെറ്റിദ്ധാരണയും വെറുപ്പും പരത്തി അണിനിരത്താൻ ശ്രമിക്കുന്നത്, അതേ അടരുകളിൽ തന്നെ ഉയരാൻ പോകുന്ന മറുപടി കൂടിയാണത്.
Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.