നീ പോന്ന് സൊണ്ണാൽ ഭയപ്പെടവോ നീ പോന്ന് സൊണ്ണാൽ ഒതുങ്കിടവോ, നാങ്ക എന്ന സവർക്കറാ…!!! നാങ്ക ടിപ്പു സുൽത്താൻ ഡാ..തമിഴ് ഡാ…

561

Vishnu Vijayan എഴുതുന്നു..

ആദായനികുതി വകുപ്പ് തമിഴ് നടൻ രജനീകാന്തിന് എതിരെയുള്ള കേസുകൾ പിൻവലിച്ചത് ജനുവരി 30 ന് ആണ്. കൃത്യം. അഞ്ച് ദിവസം കഴിഞ്ഞപ്പോൾ ഇന്ന് പൗരത്വ ബില്ലിനെ പിന്തുണച്ച് ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണ എന്ന നിലയിൽ രജനിയുടെ ട്വീറ്റ് വന്നു കഴിഞ്ഞു,വിദ്യാർത്ഥികൾ മതനേതാക്കളുടേയും രാഷ്ട്രീയക്കാരുടേയും ഉപകരണമാകരുത് ദേശീയ പൗരത്വ രജിസ്റ്റർ രാജ്യത്തിന് അത്യന്താപേക്ഷിതമാണ് ഇന്ത്യയിലെ മുസ്ലീങ്ങളെ നിയമം ബാധിക്കില്ലെന്ന്.ഇന്നേ ദിവസം തന്നെ ആദായനികുതി വകുപ്പിന്റെ വണ്ടി അടുത്ത സൂപ്പർ താരം വിജയ് യുടെ മുൻപിലും എത്തിയിട്ടുണ്ട്, അവർ വിജയ് യെ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തു,

നോക്കണേ എന്ത് ഗതികേട് ആണെന്ന്,പൗരത്വ ബില്ലിനെ എതിർത്തു ശക്തമായ പ്രതിഷേധങ്ങളും, വിയോജിപ്പുകളും ഒക്കെ നിലനിൽക്കുന്ന മണ്ണാണ് തമിഴ്, യാതൊരു സാധ്യതയും കാണാതെ വരുമ്പോൾ സൂപ്പർ താരങ്ങളുടെ പിന്നാലെ ഉള്ള ഈ ഓട്ടം, രജനി എന്ന കയ്യാല പുറത്തെ തേങ്ങ തട്ടി ഇടുന്ന ലാഘവത്തോടെ ജോസഫ് വിജയെ സംഘിന് ചുളുവിൽ ഒരു റെയ്ഡ് നടത്തി അവരുടെ പ്രചാരകനായി തീർക്കാൻ കഴിയുമോ എന്ന് കാത്തിരുന്നു കാണാം. അങ്ങോട്ട് പോയി ചൊറിഞ്ഞു അയാളിൽ നിന്ന് വാങ്ങി കൂട്ടിയ മുൻകാല ഉദാഹരണങ്ങൾ ഉള്ളപ്പോൾ തന്നെ)

പറഞ്ഞു വരുന്നത് മദ്രാസ് യൂണിവേഴ്‌സിറ്റി, ചെന്നൈ ഐഐടി, തമിഴ്നാട് സെൻട്രൽ യൂണിവേഴ്‌സിറ്റി ഉൾപ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർത്ഥികൾ പൗരത്വ ബില്ലിനെതിരെ തമിഴ് മണ്ണിൽ കഴിഞ്ഞ ദിവസങ്ങളിൽ നിലപാട് അറിയിച്ചിരുന്നു.
കലയിലൂടെയും, സംഗീതത്തിലൂടെയും തമിഴ് മക്കൾ തങ്ങളുടെ നിലപാട് ആവർത്തിച്ചു വെളിപ്പെടുത്തുന്നുണ്ട് അതായത് സംഘികളെ അത് മണ്ണ് വേറെയാണ്. രാജ്യത്തെ തന്നെ ഏറ്റവും മനോഹരമായ മുദ്രാവാക്യങ്ങളിൽ ഒന്ന് അലയടിച്ചത് അതേ മണ്ണിൽ നിന്നാണ്…
നീ പോന്ന് സൊണ്ണാൽ ഭയപ്പെടവോ നീ പോന്ന് സൊണ്ണാൽ ഒതുങ്കിടവോ, നാങ്ക എന്ന സവർക്കറാ…!!! നാങ്ക ടിപ്പു സുൽത്താൻ ഡാ..തമിഴ് ഡാ…